കോഴിക്കോട്: കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നും രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. റിപ്പോര്‍ട്ടിനെതിരായ സമരം തുടരുമെന്നും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി ഒരു റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പശ്ചിമഘട്ട സമര സമിതിയുടെ ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. സമരത്തില്‍ അക്രമികള്‍ നുഴഞ്ഞു കയറിയതായും അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇടത് വലത് സംഘടനകള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.
കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരെ ഉള്ള സമരത്തിനിടയില്‍ കഴിഞ്ഞ ആഴ്ചയില്‍ ഫോറസ് റേഞ്ച് ഓഫീസും നിരവധി പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും സര്‍ക്കാരിനു കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഫോറസ്റ്റ് ഓഫീസ് കത്തിച്ചതിനെ തുടര്‍ന്ന് വിവിധ കോടതികളില്‍ നടന്നു കൊണ്ടിരിക്കുന്ന പല കേസുകളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ ഇത് മൂലം നഷ്ടപ്പെട്ടിരുന്നു.