തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സലിം രാജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

September 11th, 2013

കോഴിക്കോട്: പട്ടാപകല്‍ കാറിനെ പിന്തുടര്‍ന്ന് യാത്രക്കാരന്‍ പ്രസന്നനെ മര്‍ദ്ദിക്കുകയും തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍‌മാന്‍ സലിം രാജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സലിം രാജിനെ കൂടാതെ കൊട്ടേഷന്‍ സംഘംഗങ്ങളായ മറ്റ് ഏഴു പേരെയും നാട്ടുകാര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഇര്‍ഷദ് , പിടികിട്ടാപ്പുള്ളി റിജു എന്നിവര്‍ ഉള്‍പ്പെടെ തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. പ്രശ്നം പറഞ്ഞു തീര്‍ക്കുവാന്‍ ശ്രമം നടന്നെങ്കിലും നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ സംഘം ചേര്‍ന്ന് ആക്രമിക്കല്‍, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കല്‍, ഭീഷണി പ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസ് ചാര്‍ജ്ജ് ചെയ്തു. കേസില്‍ സലിം രാജ് അവസാന പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോഴിക്കോട് കരിക്കാം കുളത്ത് പ്രസന്നന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സലിം രാജും സംഘവും നടു റോഡില്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടു. സംഘത്തലവന്‍ വിവാദ പോലീസുകാരന്‍ സലിം ആണെന്ന് നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞു. അതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. മറ്റൊരു കേസില്‍ സസ്പ്ന്‍ഷനില്‍ ഇരിക്കുന്ന സലിം രാജ് തന്റെ ഐഡന്റിറ്റി കാര്‍ഡ് കാട്ടി പ്രസന്നനെ പിടികൂടിയതാണെന്ന് പറഞ്ഞെങ്കിലും ജനം അത് വിശ്വസിച്ചില്ല. സോളാര്‍ തട്ടിപ്പ് കേസിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സലിമിനെതിരെ ജനം ബഹളം വച്ചു.
ഈ കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഗണ്മാന്‍ സലിം രാജിന്‍ വിവാദ നായകനാകുന്നത്. തുടര്‍ന്ന് ഇയാളെ മുഖ്യമന്ത്രിയുടെ ഗണ്മാന്‍ സ്ഥാനത്തു നിന്നും നീക്കി. ക്രിമിനല്‍-തട്ടിപ്പ് ഇടപാടുകളില്‍ പങ്കാളിത്തം ഉള്ളവരുമായി സലിം രാജിന് അടുത്ത ബന്ധം ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഓച്ചിറ ചങ്ങന്‍ കുളങ്ങര സ്വദേശിനി റഷീദ ബീവി (45) പ്രസന്നനൊപ്പം 75 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയുമായി പോയിരുന്നു. റഷീദയുടെ ഭര്‍ത്താവ് അബ്ദുള്‍ വഹാബ് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. സംഘാംഗങ്ങളില്‍ ഒരാള്‍ ഇവരുടെ ബന്ധുക്കളുമായി അടുപ്പമുള്ള ആളാണ്. പ്രസന്നനും റഷീദയും കോഴിക്കോട് ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സലിം രാജിന്റെ നേതൃത്വത്തില്‍ കൊട്ടേഷന്‍ സംഘം കോഴിക്കോട് എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രസന്നന്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടരുകയായിരുന്നു. പ്രസന്നനേയും റഷീദയേയും ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ഓച്ചിറ പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസുള്ളതിനാല്‍ ഇവരെ ഓച്ചിറ പോലീസിനു കൈമാറും.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

65 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി കാസര്‍കോട് സ്വദേശി മുഹമ്മദലി പിടിയില്‍

September 7th, 2013

കാസര്‍കോട്: മുംബൈയില്‍ നിന്നും 65 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി എത്തിയ കാസര്‍ കോട് സ്വദേശി അറസ്റ്റില്‍. തളങ്കര കടവത്ത് എം.എ മുഹമ്മദലിയാണ് പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാള്‍ക്കായി വല വിരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ നഗരത്തില്‍ എത്തിയ വോള്‍വോ ബാസ്സിനെ പിന്തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. വലിയ കാര്‍ട്ടണ്‍ പെട്ടിയിലാക്കിയാണ് കുഴല്‍പ്പണം കൊണ്ടുവന്നിരുന്നത്. ഇതില്‍ കള്ളനോട്ടും ഉള്ളതായി സൂചനയുണ്ട്. ഇയാള്‍ കൊണ്ടുവരുന്ന പണം കൈപറ്റുവാന്‍ ബസ്റ്റാന്റ് പരിസരത്ത് ആളെത്തും എന്നായിരുന്നു പണം കൊടുത്തയച്ച ആള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അപ്രകാരം ആരെയും കണ്ടെത്തുവാന്‍ പോലീസിനു ആയില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ കോഴിക്കോട് ഇങ്കം ടാക്സ് ഇന്‍‌വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് ബസ്സപകടം 14 പേര്‍ മരിച്ചു നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

September 6th, 2013

മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തല്‍ മണ്ണ പട്ടിക്കാടിനടുത്ത് മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളും രണ്ടു പേര്‍പുരുഷന്മാരുമാണ്. മേല്‍ക്കുളങ്ങര സ്വദേശി ചെറിയക്കന്‍ (55), ഫസീന (17) മറിയ (60),സരോജിനി,നീതു (18) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൌലാന ആശുപത്രിയില്‍ 9 പേരുടെ മൃതദേഹങ്ങള്‍സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരില്‍ പലരും വിദ്യാര്‍ഥികളാണ്. 6 പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയരുവാന്‍ സാധ്യതയുണ്ട്. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൌലാന, അല്‍ശിഫ തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെരിന്തല്‍ മണ്ണയില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്ക് പോയ ഫ്രണ്ട്സ് ബസ്സാണ് ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആണ് അപകടത്തില്‍ പെട്ടത്. ഒരു വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന ബസ്സില്‍ നിന്നും നാട്ടുകാരാണ് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഈ പ്രദേശത്ത് ഇടുങ്ങിയ റോഡാണ് ഉള്ളത്. കാലപ്പഴക്കം ചെന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. വാഹന സൌകര്യം കുറഞ്ഞ മേല്‍ക്കുളങ്ങരയിലേക്കുള്ള ഈ ബസ്സില്‍ അപകടം നടക്കുമ്പോള്‍ തിങ്ങി നിറഞ്ഞാണ് യാത്രക്കാര്‍ ഉണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് മലപ്പുറം ജില്ലയില്‍ കുട്ടികളടക്കം എട്ടുപേര്‍ മറ്റൊരു അപകടത്തില്‍ മരിച്ചത്. ജനപ്രതിനിധികലും കളക്ടര്‍ ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

അപകടം നടക്കുമ്പോള്‍ അമ്പതോളം ആളുകള്‍ ബസ്സില്‍ ഉണ്ടയിരുന്നതായി കരുതപ്പെടുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബസ്സ് അമിതവേഗതയില്‍ ആയിരുന്നു എന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ഋഷിരാജ് സിങ്ങ് ഐ.പി.എസ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭീകരന്‍ യാസിന്‍ ഭട്കലിനു മുസ്ലിം ലീഗുമായി ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി

September 5th, 2013

തിരുവനന്തപുരം:ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന്‍ ഭട്കലിന് മുസ്ലിം ലീഗുമായി ബന്ധം ഉണ്ടോ എന്ന് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍. എന്‍.ഡി.എഫിന്റെ വളര്‍ച്ച മുസ്ലിം ലീഗിന്റെ സംരക്ഷണത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു.

കൊടും ഭീകരനായ യാസിന്‍ ഭട്കലിനു എന്‍.ഡി.എഫുമായി ബന്ധമുണ്ടെന്ന് ഐ.എന്‍.എ. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. ഡെല്‍ഹി, അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനക്കേസുകളില്‍ പ്രതിയാണ് ഭട്കല്‍. അടുത്തിടെയാണ് ഇയാള്‍ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. ഭട്കലിനു എന്‍.ഡി.എഫ് ബന്ധമുണ്ടെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് രാജ്യ സഭയില്‍ എം.വെങ്കയ്യനായിഡു ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഞ്ച് കോടി രൂപയും ബെന്‍സ് കാറും സ്ത്രീധനം ആവശ്യപ്പെട്ട വരന്റെ പിതാവ് അറസ്റ്റില്‍

September 5th, 2013

അന്തിക്കാട്: ഡോക്ടറായ മകന്റെ വിവാഹത്തിനു അഞ്ച് കോടി രൂപയും ബെന്‍സ് കാറും ആവശ്യപ്പെട്ട സംഭവത്തില്‍ അരിമ്പൂര്‍ സ്വദേശി കൈപ്പിള്ളി ലതാ വിഹാറില്‍ രാധാകൃഷ്ണന്‍ നായരെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ പ്രതിയായ മകന്‍ ഡോ.അതുല്‍ കൃഷ്ണന്‍ ഒളിവിലാണ്.

പ്രതിശ്രുധ വധുവിന്റെ പിതാവ് തിരുവനന്തപുരം സ്വദേശി ജയകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് സ്ത്രീധന നിരോധന നിയമ പ്രകാരം കേസെടുത്തത്. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ജയകുമാറിന്റെ മകളുമായി നേരത്തെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ചടങ്ങില്‍ പ്രതിശ്രുധ വധു അണിഞ്ഞിരുന്ന ആഭരണങ്ങള്‍ തങ്ങള്‍ വിചാരിച്ചത്ര വിലപിടിപ്പുള്ളതായിരുന്നില്ലെന്നും വിവാഹ സമയത്ത് മൂന്ന് കോടിയുടെ ആഭരണങ്ങള്‍ അണിയണമെന്നും രാധാകൃഷ്ണന്‍ നായര്‍ ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടുകാര്‍ ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും ഒഴിയുകയാണെന്ന് കാണിച്ച് വരന്റെ വീട്ടുകാര്‍ ഈ-മെയില്‍ അയച്ചു. ഇതേ തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനും സ്ത്രീധനമാവശ്യപ്പെട്ടതിനും വരന്റെയും പിതാവിന്റേയും പേരില്‍ പരാതി നല്‍കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിലക്കുകള്‍ നീങ്ങി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിരിച്ചെത്തുന്നു
Next »Next Page » ഭീകരന്‍ യാസിന്‍ ഭട്കലിനു മുസ്ലിം ലീഗുമായി ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine