സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

May 31st, 2013

തിരുവനന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ഫോണ്‍ചോര്‍ത്തിയിട്ടില്ലെന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ ഐ.ജി. കെ.പത്മകുമാറിന്റെ റിപ്പോര്‍ട്ട്. തന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ആഭ്യന്തര വകുപ്പ് ചോര്‍ത്തുന്നതായി സുകുമാരന്‍ നായര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തുവാന്‍ എറണാകുളം റേഞ്ച് ഐ.ജിയെ ചുമതലപ്പെടുത്തുകയായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി രണ്ടു നമ്പറുകള്‍ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ രണ്ടു നമ്പറുകളിലെ സംഭാഷണങ്ങള്‍ ചോര്‍ത്തുകയോ നിരീക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് ഐ.ജി.യുടെ റിപ്പോര്‍ട്ട് പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തുറമുഖ ഭൂമി കൈയ്യേറിയതിന്റെ പേരില്‍ എം.എം.ലോറന്‍സിന്റെ ബന്ധുവിനെതിരെ തുറമുഖ ട്രസ്റ്റ് നടപടിയ്ക്കൊരുങ്ങുന്നു

May 31st, 2013

കൊച്ചി: കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പരിധിയില്‍ വരുന്ന പൊന്നാരിമംഗലത്ത് സി.പി.എം-സി.ഐ.ടി.യു നേതാവ് എം.എം. ലോറന്‍സിന്റെ ബന്ധു കയ്യേറിയ ഭൂമി ഒഴിപ്പിക്കുവാന്‍ തുറമുഖ ട്രസ്റ്റ് നിയമ നടപടിയ്കൊരുങ്ങുന്നു. എം.എം.ലോറന്‍സിന്റെ ബന്ധുവായ ബെട്രന്റ് ബേസില്‍ കയ്യേറിയ ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോര്‍ട്ട് ട്രസ്റ്റ് കത്തയച്ചിരുന്നു. ഒഴിയുവാന്‍ സമയ പരിധി നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. തുടര്‍ന്നാണ് നടപടിയുമായി പോര്‍ട്ട് ട്രസ്റ്റ് മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചത്.

എം.എ യൂസഫലിക്ക് ബോള്‍ഗാട്ടിയിലെ ഭൂമി പാട്ടത്തിനു നല്‍കിയതിലെ ക്രമക്കേട് സംബന്ധിച്ച് യൂസഫലിയ്ക്കെതിരേയും പോര്‍ട്ട് ട്രസ്റ്റിനെതിരെയും ആരോപണം എം.എം ലോറന്‍സ് ഉന്നയിച്ചിരുന്നു. ഇത് വന്‍ വിവാദത്തിനു വഴിവെക്കുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദേശീയപാത വികസനം: തൃശ്ശൂരിലെ തീരദേശ മേഘലകളില്‍ ഹര്‍ത്താല്‍

May 29th, 2013

കൊടുങ്ങല്ലൂര്‍: ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സമരംനടത്തിയവരെ പോലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുതല്‍ ചാവക്കാട് വരെ ഉള്ള തീരദേശ മേഘലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. സംയുക്ത സമര സമിതിയും ദേശീയപാത ആക്ഷന്‍ കൌണ്‍സിലുമാണ് ഹര്‍ത്താലിനു ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഉള്ള ഹര്‍ത്താല്‍ സമാധാനപരമായാണ് നടക്കുന്നത്. ദേശീയപാത വികസനത്തിനായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ചൊവ്വാഴ്ച സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നടന്ന കയ്പമംഗലത്ത് സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ടി.എല്‍. സന്തോഷ്, കെ.ജി.സുരേന്ദ്രന്‍, പി.സി അജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയവര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടന്നിരുന്നു. അമ്പതോളം വരുന്ന സമരക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി അംഗത്വം രാജിവെച്ചു

May 29th, 2013

ഗുരുവായൂര്‍: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി അംഗത്വം രാജിവെച്ചു. നായര്‍ ഈഴവ സമുദായ നേതാക്കന്മാരെ അവഹേളിച്ച് പ്രമേയം പാസാക്കിയ ആലപ്പുഴ ഡി.സി.സി.യുടെ നടപടി വന്‍ വിവാദമായിരുന്നു. ഡി.സി.സി പ്രസിഡണ്ട് ഷുക്കൂര്‍ പറഞ്ഞതു കൊണ്ടല്ല തന്റെ രാജിയെന്നും എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കൂടിയാലോചന നടത്തിയെടുത്ത കൂട്ടായ തീരുമാനത്തിന്റെ ഭാഗമാണ് തന്റെ രാജിയെന്ന് തുഷാര്‍ പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ സ്ഥാനമാനങ്ങള്‍ രാജിവെച്ച് സമ്മര്‍ദ്ദം സൃഷ്ടിക്കുവാനാകും എന്നാണ് എന്‍.എസ്.എസും, എസ്.എന്‍.ഡി.പിയും കരുതുന്നത്.
മുസ്ലിം ലീഗിന്റെ അഞ്ചാമന്ത്രി സ്ഥാനത്തെ തുടന്നുണ്ടായ വിവാദവും ഒടുവില്‍ ലീഗിന്റെ ഇച്ചക്ക് വഴങ്ങിയ യു.ഡി.എഫ് നേതൃത്വം പക്ഷെ എന്‍.എസ്.എസിന്റേയും എസ്.എന്‍.ഡി.പിയുടേയും സമ്മര്‍ദ്ദത്തിനു തല്‍ക്കാലം വഴങ്ങുവാന്‍ ഇടയില്ല. സമുദായാംഗങ്ങളുടെ എണ്ണത്തില്‍ വലുതാണെങ്കിലും ഇരു സംഘടനകള്‍ക്കും തങ്ങളുടെ നിലപാടിനെ അംഗീകരിക്കും വിധം സമുദായാംഗങ്ങളുടെ പിന്തുണ ആര്‍ജ്ജിച്ച് സര്‍ക്കാറിനെ പ്രതിസന്ധിയില്‍ ആക്കുവാന്‍ കഴിയില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ.എം.ആര്‍.എല്‍ ഭൂമി ലുലു‌മാള്‍ കയ്യേറിയതായി പരാതി

May 29th, 2013

കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളുമായി ബന്ധപ്പെട്ട കയ്യേറ്റ ആരോപണം പുതിയ തലത്തിലേക്ക്. ഇടപ്പള്ളിയിലെ മെട്രോസ്റ്റേഷന്റെ ലാന്റിങ്ങ് സെന്ററായി നിശ്ചയിച്ച സ്ഥലത്ത് ലുലുമാളിന്റെ മതില്‍ കെട്ടിയതായാണ് കെ.എം.ആര്‍.എല്ലിന്റെ പരാതി. ഇതു സംബന്ധിച്ച് 2012-ല്‍ കെ.എം.ആര്‍.എല്‍ കൊച്ചി കോര്‍പ്പറേഷനും കളമശ്ശേരി നഗരസഭയ്ക്കും പരാതി നല്‍കിയെന്നും നടപടിയൊന്നും ഉണ്ടായിട്ടില്ലത്രെ. എന്നാല്‍ ലുലു മാള്‍ ഭൂമി കയ്യേറ്റം നടത്തിയിട്ടില്ല എന്നാണ് കളമശ്ശേരി നഗരസഭയുടെ നിലപാട്.

ഇടപ്പള്ളി കനാല്‍ വ്യാപകമായ കയ്യേറ്റത്തിനു വിധേയമായിട്ടുണ്ടെന്നും ഇത് കനാലിന്റെ നവീകരണത്തിനു തടസ്സമായി തീര്‍ന്നെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലുലുവും ഇവിടെ കയ്യേറ്റം നടത്തിയതായാണ് ആരോപണം. 40 മീറ്റര്‍ വീതിയുണ്ടായിരുന്ന കനാല്‍ കയ്യേറ്റത്തെ തുടര്‍ന്ന് പലയിടത്തും 15 മീറ്റര്‍ വീതിയേ ഉള്ളൂ.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രിയദര്‍ശന്‍ തറപടങ്ങളുടെ സംവിധായകന്‍: പി.സി.ജോര്‍ജ്ജ്
Next »Next Page » തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി അംഗത്വം രാജിവെച്ചു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine