മെഡിക്കല്‍ യോഗ്യതാ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍

April 4th, 2013

ന്യൂഡെല്‍ഹി: ഡോക്ടറായി പ്രാക്ടീസ് ചെയ്യുവാന്‍ വിദേശത്തു നിന്നും മെഡിക്കല്‍ ബിരുധം നേടിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ
പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പോയിലിശ്ശേരി നാലകത്ത് വീട്ടില്‍ ഷുഹൈബ് ഖാദര്‍ (31) ആണ് അറസ്റ്റിലായത്. 2008-ല്‍ താജിക്കിസ്ഥാനില്‍ നിന്നും മെഡിക്കല്‍ ബിരുധം നേടിയ ഷുഹൈബ് ഡെല്‍ഹിയിലെ കന്റോണ്‍മെന്റ് കേന്ദ്രീയ വിദ്യാലയത്തില്‍ ഞായറാഴ്ച നടന്ന യോഗ്യതാ പരീക്ഷയായ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷന്‍ സ്ക്രീനിങ്ങ് ടെസ്റ്റില്‍ ആള്‍മാ‍റാട്ടം നടത്തുകയായിരുന്നു. നേരത്തെ നാലു തവണ ഇതേ പരീക്ഷ എഴുതിയെങ്കിലും ഇയാള്‍ പരാജയപ്പെടുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി പരീക്ഷയെഴുതുവാന്‍ ഹാജരായ ബീഹാര്‍ സ്വദേശി ഡോ.രാജേഷ് കുമാര്‍ ഗുപ്തയും അറസ്റ്റിലായിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് രണ്ടര ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. പിടിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ ഈ ആള്‍മാറാട്ടം നടത്തി പരീക്ഷ പാസാകുകയും ചെയ്തിരുന്നു എങ്കില്‍ ഷുഹൈബിന് ഡോക്ടറായി പ്രാക്ടീസ് ചെയ്യുവാന്‍ ഒരു പക്ഷെ അവസരം ഉണ്ടായേനെ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മിഥില മോഹന്‍ വധം: അബ്കാരി രംഗത്തെ കുടിപ്പക

April 4th, 2013

കൊച്ചി:പ്രമുഖ അബ്കാരി മിഥില മോഹനെ വെടിവെച്ച് കൊന്ന കേസില്‍ മുഖ്യപ്രതി തൃശ്ശൂര്‍ കണ്ടശ്ശാം കടവ് മാമ്പുള്ളി പൊറ്റേക്കാട്ട് സന്തോഷ് കുമാര്‍ (മാമ്പുള്ളി കണ്ണന്‍) അറസ്റ്റിലായി. അബ്കാരി രംഗത്തെ കുടിപ്പകയാണ് കൊലക്ക് കാരണം. സന്തോഷ് കുമാറിന്റെ സ്പിരിറ്റ് ലോറി തട്ടിയെടുത്ത് മൂന്ന് ലക്ഷം രൂപ വിടുതല്‍ പണം വാങ്ങിയതും സ്പിരിറ്റ് കടത്ത് ഒറ്റു കൊടുത്തതും കൂടാതെ ഗോഡൌണ്‍ റെയ്ഡ് ചെയ്യീച്ചതുമെല്ലാമാണ് മോഹനോട് സന്തോഷിന് വൈരാഗ്യം ഉണ്ടാകാന്‍ കാരണം.

ഗുണ്ടകളെ ഉപയോഗിച്ച് 2006-ലെ വിഷു ദിനത്തില്‍ രാത്രി ആയിരുന്നു മിഥിലെ മോഹനെ വെടിവെച്ച് കൊന്നത്. വീട്ടില്‍ നിന്നും വിളിച്ചിറക്കി വെടിവെക്കുകയായിരുന്നു. ഇതിനായി തമിഴ്‌നാട്ടില്‍ നിന്നും ഉള്ള കൊട്ടേഷന്‍ ഗുണ്ടകളെ ആണ് ഉപയോഗിച്ചത്. ഇതില്‍ പാണ്ഡ്യന്‍ എന്ന പ്രതി പിന്നീട് കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. 10 ലക്ഷം രൂപയാണ് കൊലപ്പണമായി നല്‍കിയത്. നേരത്തെ കണ്ണനെ ഉള്‍പ്പെടെ പലരേയും ചോദ്യം ചെയ്തിരുന്നു എങ്കിലും പോലീസിനു കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മിഥില മോഹന്റെ മകന്‍ അന്വേഷണം സി.ബി.ഐക്ക് വിടണം എന്ന ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിച്ചു. ഇതിനിടയില്‍ ആണ് നിര്‍ണ്ണായകമായ വഴിത്തിരിവ് ഉണ്ടായതും കണ്ണന്‍ അറസ്റ്റിലായതും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിഖില്‍കുമാര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്‌ഞ ചെയ്‌തു

April 1st, 2013

nikhil-kumar-epathram

തിരുവനന്തപുരം: ഇരുപതാമത്‌ കേരള ഗവര്‍ണറായി നിഖില്‍കുമാര്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. രാജ്‌ഭവനില്‍ ഇന്നലെ രാവിലെ 11.30-നു ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിഹാര്‍ സ്വദേശിയായ ഇദ്ദേഹത്തിനു 72 വയസാണ്. 1963-ല്‍ ഇന്ത്യന്‍ പോലീസ്‌ സര്‍വീസില്‍ ചേര്‍ന്ന നിഖില്‍ കുമാർ, അതിര്‍ത്തി രക്ഷാ സേനയുടെ അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ , കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ സ്‌പെഷല്‍ സെക്രട്ടറി, ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്‌ ഡയറക്‌ടര്‍ ജനറല്‍ , നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌ ഡയറക്‌ടര്‍ ജനറല്‍ , ഡല്‍ഹി പോലീസ്‌ കമ്മിഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്‌. സ്തുത്യർഹ സേവനത്തിനും വിശിഷ്‌ട സേവനത്തിനും രാഷ്‌ട്രപതിയുടെ പോലീസ്‌ മെഡല്‍ ലഭിച്ചിട്ടുണ്ട്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

സൌദിയില്‍ നിന്നുമുള്ള പ്രവാസികളുടെ മടക്കം കേരളം ആശങ്കയില്‍

March 30th, 2013

കോഴിക്കോട്: സൌദി അറേബ്യയില്‍ സ്വദേശി വല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്രീ വിസക്കാരെ ഒഴിവാക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ ആശങ്ക വര്‍ദ്ധിച്ചു. സൌദിയില്‍ ഫ്രീവിസയില്‍ ജോലിനോക്കുന്ന മലയാളികള്‍ ധാരാളമുണ്ട്. ഇവരില്‍ മലബാറില്‍ നിന്നും ഉള്ളവരാണ് അധികവും. പരിശോധന കര്‍ശനമാക്കുവാന്‍ ആരംഭിച്ചതോടെ പലരും നാട്ടിലേക്ക് മടങ്ങുവാന്‍ ആരംഭിച്ചു കഴിഞ്ഞു.അനൌദ്യോഗിക കണക്കനുസരിച്ച് ഏകദേശം ആറു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി പ്രവാസികള്‍ അയക്കുന്ന പണത്തെ വളരെ അധികം ആശ്രയിക്കുന്ന കേരളത്തെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാകും. കോടികളാണ് ഓരോ വര്‍ഷവും പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്നത്. ജോലി നഷ്ടപ്പെടുന്നതോടെ ഇത് ഇല്ലാതാകുന്നത് മാത്രമല്ല തുച്ഛ വരുമാനക്കാരായ ഇവരില്‍ പലരുക്കും കാര്യമായ ബാങ്ക് ബാലന്‍സ് ഇല്ല. കേരളത്തിലാകട്ടെ തൊഴില്‍ സാധ്യത കുറവും. ഇത് നിരവധി കുടുമ്പങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ പ്രതിസന്ധിയിലാക്കും. ആഗോള സാമ്പത്തിക മാന്ദ്യവും ഒപ്പം സ്വദേശി വല്‍ക്കരണവും മൂലം മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ജോലി സാധ്യത കുറവാണ്.

സൌദിയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരം ഒരുക്കുന്നതിനും വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ എടുത്തു വരികയാണ്. ഇതിന്റെ ഭാഗമായി പത്തില്‍ അധികം പേര്‍ ജോലിയെടുക്കുന്നിടങ്ങളില്‍ ഒരു സൌധി പൌരനു ജോലി നല്‍കുന്നതുള്‍പ്പെടെ പല വ്യവസ്ഥകളും കൊണ്ടു വന്നിട്ടുണ്ട്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരും. ജോലി ചെയ്യുന്നവരെ മാത്രമല്ല ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവരേയും ഇത് ഗുരുതരമായി ബാധിക്കും. ചെറിയ കഫറ്റേരിയകള്‍, കോള്‍ഡ്സ്റ്റോറുകള്‍, തുണിക്കടകള്‍, മീന്‍ കടകള്‍, പച്ചക്കറി കടകള്‍, എ.സി വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവ നടത്തുന്നവരില്‍ അധികവും മലബാറില്‍ നിന്നും ഉള്ള മലയാ‍ളികളാണ്. സ്വന്തം സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ പുറത്ത് ജോലി ചെയ്യുന്ന പലരും ഇത്തരം സ്ഥാപനങ്ങളിലാണ് തൊഴില്‍ എടുക്കുന്നത്. ഇത്തരക്കാരെ ഒഴിവാക്കുന്നതോടെ സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും.

പതിറ്റാണ്ടുകളായി പ്രവാസികള്‍ അയക്കുന്ന പണം കേരളത്തില്‍ വലിയ തോതിലുള്ള വികസനമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഈ പണത്തില്‍ അധിക പങ്കും കെട്ടിട നിര്‍മ്മാണ- റിയല്‍ എസ്റ്റേറ്റ് മേഘലകളിലാണ് നിക്ഷേപിക്കപ്പെട്ടത്. ഇതിനെ നാടിന്റെ പൊതു വികസനത്തിലും വ്യാവസായിക നിക്ഷേപങ്ങളിലേക്കും പ്രയോജനപ്പെടുത്തുന്നതില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ പരാജയപ്പെട്ടു. വ്യവസായം ആരംഭിക്കുവാന്‍ ശ്രമിച്ച പലരും രാഷ്ട്രീയക്കാ‍ര്‍, നിന്നും ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവരില്‍ നിന്നുമുള്ള പ്രശ്നങ്ങള്‍ മൂലം നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നു. മറ്റു പലര്‍ക്കും ഉണ്ടായ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം നിക്ഷേപ സൌഹൃദ സംസ്ഥാനമല്ലെന്ന് തിരിച്ചറിഞ്ഞ പ്രവാസികള്‍ അതില്‍ നിന്നും പിന്‍‌വാങ്ങുകയാണ് ഉണ്ടായത്. വ്യവസായ മേഘലയെ ഒഴിവാക്കിക്കൊണ്ട് പലരും ഭൂമിയിലും സ്വര്‍ണ്ണത്തിലും നിക്ഷേപിച്ചു. ഇന്നിപ്പോള്‍ സൌദിയില്‍ നിന്നും ഉള്ള മലയാളികളുടെ കൂട്ടപാലായനത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന രാഷ്ടീയ നേതൃത്വങ്ങള്‍ക്കു കൂടെ ഇതില്‍ ഉത്തരവാദിത്വം ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സരസ്വതി സമ്മാൻ സുഗതകുമാരിക്ക്

March 19th, 2013

sugathakumari-epathram

കോഴിക്കോട് : സാഹിത്യ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാരമായ സരസ്വതി സമ്മാൻ മലയാള കവയിത്രി സുഗതകുമാരിക്ക് ലഭിച്ചു. പത്ത് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ബിർള ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ഈ പുരസ്കാരം. സുഗതകുമാരിയുടെ മണലെഴുത്ത് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.

ഇതിന് മുൻപ് ബാലാമണിയമ്മയ്ക്കും അയ്യപ്പപ്പണിക്കർക്കും മാത്രമാണ് മലയാളത്തിൽ നിന്നും ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. മലയാളത്തിന് ലഭിച്ച അംഗീകാരമാണ് തന്റെ പുരസ്കാരം എന്നും മലയാള ഭാഷയെ സ്നേഹിക്കാൻ തന്നെ പഠിപ്പിച്ച തന്റെ മാതാപിതാക്കൾക്ക് താൻ ഈ സമ്മാനം സമർപ്പിക്കുന്നു എന്നും സുഗതകുമാരി പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മജീദിന്റേയും തങ്ങളുടേയും തീട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ല: ആര്യാടന്‍
Next »Next Page » സൌദിയില്‍ നിന്നുമുള്ള പ്രവാസികളുടെ മടക്കം കേരളം ആശങ്കയില്‍ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine