ഗണേശിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുമായി പി.സി.ജോര്‍ജ്ജ്

May 21st, 2013

തിരുവനന്തപുരം: പരസ്ത്രീ ഗമനത്തിന്റേയും ഭാര്യയെ പീഡിപ്പിച്ചതിന്റേയും പേരില്‍ മന്ത്രി സ്ഥാനം രാജിവെച്ച കേരള കോണ്‍ഗ്രസ്സ് ബിയുടെ എം.എല്‍.എ ഗണേശ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ പ്രതിഷേധവുമായി ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും ഒരു സംഘം കോണ്‍ഗ്രസ്സ് നേതാക്കളും രംഗത്ത്. ഗണേശ്കുമാര്‍ രാജിവെച്ച സാഹചര്യം നിലനില്‍ക്കുന്നതായും അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മ്മികതയല്ലെന്ന് പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി. യാമിനി തങ്കച്ചിയുടെ സത്യവങ്‌മൂലം അനുസരിച്ച് ഗണേശ്കുമാര്‍ പാപിയാണ്. യാമിനിക്കെതിരെ സത്യവിരുദ്ധമായ സത്യവാങ്‌മൂലം സമര്‍പ്പിച്ചത് ഗണേശ് സമ്മതിച്ചതാണെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു

ഒരു എം.എല്‍.എ മാത്രമുള്ള ഘടക കക്ഷിക്ക് രണ്ട് മന്ത്രി സ്ഥാനത്തിനു അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.ബാലകൃഷ്ണപിള്ളയെ ക്യാബിനറ്റ് റാങ്കിലാണ് മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥനത്തേക്ക് നിയമിച്ചത്. ഘടക കക്ഷികളുടെ അഭിപ്രായം പരിഗണിക്കാതെ മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകുവാന്‍ മുഖ്യമന്ത്രിക്ക് ആകില്ലെന്നും പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനം തല്‍ക്കാലത്തേക്ക് ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഒരു മന്ത്രി സഭാ പുന:സംഘടനയ്ക്ക് സാധ്യത ഇല്ല. എന്നാല്‍ ഗണേശ് കുമാര്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ നിയോഗിക്കുവാന്‍ മുഖ്യമന്ത്രി ആലോചിക്കുന്നുണ്ട്. തല്‍ക്കാലം ഗണേശ് കുമാര്‍ മന്ത്രിയായില്ലെങ്കില്‍ ആ സീറ്റ് കോണ്‍ഗ്രസ്സിനു ലഭിക്കും. ഗണേശിന്റെ മന്ത്രിസഭാ പുന:പ്രവേശനത്തെ എതിര്‍ക്കുന്നതിന്റെ ഒരു കാരണവും ഇതാണ്. നെല്ലിയാമ്പതിയിലെ ഭൂമിയുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ്ജിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് വനം മന്ത്രിയായിരിക്കെ ഗണേശ് കുമാര്‍ എടുത്തിരുന്നത്. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയില്‍ കളക്ഷന്‍ തട്ടിപ്പ്: സൂത്രധാരന്‍ ഷാജഹാന്‍ അറസ്റ്റില്‍

May 21st, 2013

സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലയിലെ ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന 60 ലക്ഷത്തില്‍ പരം രൂപയുടെ കളക്ഷന്‍ തട്ടിപ്പില്‍ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന സീനിയര്‍ ക്ലാര്‍ക്ക് ഷാജഹാന്‍ അറസ്റ്റില്‍. അറസ്റ്റിലായ ഷാജഹാനെ കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വീട്ടു. ഷാജഹാനെ കൂടാതെ 9 കണ്ടക്ടര്‍മാരും സംഘത്തില്‍ ഉള്ളതായി കണ്ടെത്തി.ഷാജഹാനെ കൂടാതെ എം.ടി.ഷാനവാസ്, സി.ഏക്. ആലി, മുഹമ്മദ് അബ്ദുള്‍ റഹിമാന്‍, പി.കെ.ഷൈജുമോന്‍, എം.പാനല്‍ ജീവനക്കാരായിരുന്ന എ.സ് സുലൈമാന്‍, അഭിലാഷ് തോമസ്, ജിജി തോമസ്, കെ.ജെ.സുനില്‍ തുടങ്ങിയവരും സംഘത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ഷാജഹാനും സംഘവും ചേര്‍ന്ന് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഷാജഹാനെ മീനങ്ങാടിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 22നു സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ദീര്‍ഘദൂര ബസ്സുകളിലെ കളക്ഷനില്‍ തിരിമറിനടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. കെ.എസ്.ആര്‍.ടി.സി വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ 42 ലക്ഷത്തിന്റെ വെട്ടിപ്പാണ് ആദ്യം കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് 60 ലക്ഷത്തിന്റെ വെട്ടിപ്പാണെന്ന് മനസ്സിലായത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആര്‍.ബാലകൃഷ്ണപിള്ള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആകും

May 21st, 2013

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുവാന്‍ സന്നദ്ധതനാണെന്ന് അറിയിച്ചു. ക്യാബിനറ്റ് പദവിയോടെ ആണ് നിയമനം. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ചു വരവെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ വിമോചിതനായ പിള്ള രാ‍ഷ്ടീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്.
ഇതിനിടയില്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ മകനും ഭര്‍തൃമതിയായ യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ നിന്നും രാജിവെച്ച ഗണേശ് കുമാറിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുവാനും ശ്രമങ്ങള്‍ നടക്കുന്നതായി സൂചനയുണ്ട്. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഗണേശിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള കോണ്‍ഗ്രസ്സ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അവിഹിതം തടഞ്ഞ അമ്മയെ മക്കള്‍ കൊലപ്പെടുത്തി

May 20th, 2013

പനമരം: മക്കള്‍ തമ്മിലുള്ള അതിരുവിട്ട ബന്ധം തടഞ്ഞതിനു അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തി കുഴിച്ചു മൂടി. പരിയാ‍രം നളന്ദ നിവാസില്‍ മാധവന്‍ നമ്പ്യാരുടെ ഭാര്യ മാലതി(68) യാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മാലതിയെ കുറച്ചു നാളായി കാണാനായതിനെ തുടര്‍ന്ന് ഭര്‍ത്താവ് മാധവന്‍ നമ്പ്യാരോടും മക്കളോടും വിവരം തിരക്കിയപ്പോള്‍ അവര്‍ വരദൂര്‍ ബന്ധുവീട്ടില്‍ ആണെന്നും എറണാകുളത്ത് ചികിത്സയില്‍ ആണെന്നുമായിരുന്നു മറുപടി നല്‍കിയിരുന്നത്. എന്നാല്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തില്‍ അവര്‍ രണ്ടിടത്തും ഇല്ലെന്ന് മനസ്സിലായി. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മക്കളെ ചോദ്യം ചെയ്തപ്പോള്‍ ആണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

കല്യാണ പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന മക്കള്‍ രഞ്ജിത്തും (43) മകള്‍ റീജ(41)യും തമ്മില്‍ അതിരു കടന്ന ബന്ധം ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട മാലതി പലതവണ താക്കീതു നല്‍കിയിരുന്നു. തങ്ങളുടെ ബന്ധത്തോട് അമ്മയുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഒരു ദിവസം രാത്രിയില്‍ ബലമായി വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രാവിലെ അമ്മ വിഷം കഴിച്ചു ആത്മഹത്യ ചെയ്തതാണെന്നും പുറത്തറിഞ്ഞാല്‍ നാണക്കേടാണെന്നും പ്രായം ചെന്ന അച്ഛനെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് സമീപത്തുള്ള ചില തൊഴിലാളികളെ വിളിച്ച് കമ്പൊസ്റ്റിനാണെന്ന് പറഞ്ഞ് വലിയ കുഴിയെടുപ്പിച്ചു. തൊഴിലാളികള്‍ പോയശേഷം അതില്‍ മാലതിയുടെ മൃതദേഹം മണ്ണിട്ട് മൂടുകയായിരുന്നു.

ആറ് ഏക്കറോളം വരുന്ന വലിയ കൃഷിയിടത്തില്‍ ഒറ്റപ്പെട്ട നിലയിലാണ് ഈ കുടുമ്പം കഴിഞ്ഞിരുന്നത്. സ്ഥലം വില്പന നടത്തി ഇവിടെ നിന്നും മാറിത്താമസിക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. മാലതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. അറസ്റ്റിലായ രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കും. സഹോദരി റീജയും ഉടനെ അറസ്റ്റിലാകുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ഗ്രൂപ്പ് പോരു മുറുകി യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മത്സരത്തില്‍ നിന്നും വി.ടി.ബെല്‍‌റാം എം.എല്‍.എ പിന്മാറി

May 20th, 2013

തിരുവനന്തപുരം: ഗ്രൂപ്പ് പോരു രൂക്ഷമായതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്നും വി.ടി.ബലറാം എം.എല്‍.എ പിന്മാറി. ഇതേ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെ എ ഗ്രൂപ്പും സി.ആര്‍.മഹേഷിനെ വിശാല ഐഗ്രൂപ്പും നോമിനികളാക്കി. യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ സംസ്ഥന തലത്തിലേക്ക് ഞാന്‍ മത്സരിക്കണമെന്ന് പല ഭാഗത്തുമുള്ള സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കിടയില്‍ അത്തരം ഒരു മത്സരത്തിലേക്ക് പോകുവാന്‍ കഴിയാത്ത സാഹചര്യം ഞാന്‍ ഖേദപൂര്‍വ്വം അറിയിക്കുന്നു എന്നാണ്‍`ആദ്ദേഹ തന്റെ ഫേസ് ബുക്ക് സന്ദേശത്തില്‍ പറയുന്നത്.

എം.എല്‍.എ ആയതിനാല്‍ മാറിനില്‍ക്കണമെന്ന് ചില നേതാക്കളും തന്നോട് ആവശ്യപ്പെട്ടതായും അതിന്റെ ലോജിക്ക് എന്തു തന്നെയാണെങ്കിലും അംഗീകരിക്കുവാനാണ് തനിക്ക് തോന്നുന്നതെന്നും ബല്‍‌റാം പറയുന്നു. ഒപ്പം കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ ഇല്ലാത്ത ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ സാധ്യതയില്ലത്ത ആ മാനദണ്ഡം അംഗീകരിക്കുന്നതായും അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. നെല്ലിയാമ്പതി വിഷയത്തില്‍ ഗ്രൂപ്പിനതീതമായി നിലപാടാണ് വി.ടി.ബലറാം എടുത്തിരിക്കുന്നത്. ഇത് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും പലര്‍ക്കും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.നെല്ലിയാമ്പതി വിഷയത്തില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റെ നിലപാടിനോട് വിയോജിച്ച വനം മന്ത്രി ഗണേശ് കുമാറിനു ഒടുവില്‍ രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോഴിക്കോട് അനധികൃത പണമിടപാട് കേന്ദ്രങ്ങളില്‍ റെയ്ഡ്: ആറുപേര്‍ അറസ്റ്റില്‍
Next »Next Page » അവിഹിതം തടഞ്ഞ അമ്മയെ മക്കള്‍ കൊലപ്പെടുത്തി »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine