വിശ്വസ്ഥര്‍ മൂവ്വരും പടിയിറങ്ങി; വി.എസിനു മൌനം

June 1st, 2013

vs-achuthanandan-fasting-epathram

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്റെ വിശ്വസ്ഥരായ മൂന്ന് പേസണല്‍ സ്റ്റാഫുകള്‍ ഇന്നലെ പടിയിറങ്ങി. പ്രസ് സെക്രട്ടറിയായിരുന്ന കെ. ബാലകൃഷ്ണന്‍, പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി വി. കെ. ശശിധരന്‍ എന്നിവരാണ് തങ്ങളുടെ സേവനം ഔദ്യോഗികമായി അവസാനിപ്പിച്ചത്. പാര്‍ട്ടി അച്ചടക്ക ലംഘനം ആരോപിച്ച് മൂന്ന് പേരെയും സി. പി. എം. പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്ന് മൂവ്വരും തങ്ങളുടെ രാജി സമര്‍പ്പിക്കുകയായിരുന്നു. ഇവരുടെ അപേക്ഷ പ്രതിപക്ഷ നേതാവ് വഴി സര്‍ക്കാരിലേക്ക് നല്‍കി. തുടര്‍ന്ന് ഇന്നലെ പൊതു ഭരണ വകുപ്പ് ഇത് അംഗീകരിച്ചു ഉത്തരവിറക്കി.

തന്റെ ചിറകരിയാനാണ് ഇവരെ പുറത്താക്കുന്നതിലൂടെ ശ്രമിക്കുന്നതെന്ന് മൂവ്വര്‍ക്കെതിരെ ഉള്ള പാര്‍ട്ടി നടപടിയെ പറ്റി വി. എസ്. നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ പുറത്താക്കുന്നതിനെതിരെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് വി. എസ്. കത്ത് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന ഘടകത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ വി. എസിന്റെ നീക്കങ്ങള്‍ക്ക് ആയില്ല. ഇവര്‍ മൂവ്വരേയും പുറത്താക്കുവാനുള്ള ഔദ്യോഗിക നേതൃത്വത്തിന്റെ നീക്കം വിജയിച്ചപ്പോള്‍ വിശ്വസ്ഥരെ സംരക്ഷിക്കാന്‍ കഴിയാത്ത നേതാവെന്ന ആക്ഷേപം ഒരിക്കല്‍ കൂടെ വി. എസിനു കേള്‍ക്കേണ്ടിയും വന്നു. ഇവരെ പുറത്താക്കിയതു സംബന്ധിച്ച് വി. എസ്. ഇനിയും പ്രതികരിച്ചിട്ടില്ല.

പാര്‍ട്ടി പുറത്താക്കിയാലും തങ്ങള്‍ പാര്‍ട്ടി വിരുദ്ധര്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി. തങ്ങളെ പുറത്താക്കിയാലും വി. എസ്. നടത്തുന്ന പോരാട്ടങ്ങള്‍ അവസാനിപ്പിക്കുവാന്‍ ആകില്ലെന്ന് വികാരഭരിതനായി എ. സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌വാണിഭ കേസുള്‍പ്പെടെ വി. എസ്. നടത്തിയ നിരവധി നിയമ പോരാട്ടങ്ങളിലും മറ്റു ജനകീയ പ്രക്ഷോഭങ്ങളിലും ഇവര്‍ മൂവ്വരുമാണ് ശക്തമായ പിന്തുണ നല്‍കിയിരുന്നത്. ഇവര്‍ക്ക് പകരക്കാരെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് പിന്നീട് നിശ്ചയിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥനാത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു വിവാദങ്ങളില്‍ അഭിരമിച്ച് രാഷ്ടീയ നേതൃത്വം

May 31st, 2013

തിരുവനന്തപുരം: മഴപെയ്യുവാന്‍ ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തവും ഉള്‍പ്പെടെ പല മാരകരോഗങ്ങളും പടരുന്നു. ആരോഗ്യകേന്ദ്രങ്ങളില്‍ പലതും വേണ്ടത്ര ഡോക്ടര്‍മാരോ അടിസ്ഥാന സൌകര്യങ്ങളോ മരുന്നുകളോ ഇല്ലാത്ത അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളിലാണ് ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പലയിടത്തും മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് ചീഞ്ഞളിയുവാന്‍ തുടങ്ങിയിട്ടുണ്ട്. ഡെങ്കിപ്പനിയുള്‍പ്പെടെ മാരക രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളും എലികളും പെരുകുവാന്‍ ഇത് ഇടയാക്കുന്നു. എന്നാല്‍ തങ്ങളുടെ മണ്ഡലങ്ങാലിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ നേരത്തെ കൂട്ടി കണക്കാക്കി വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ പല മന്ത്രിമാരും, എം.എല്‍.എ മാരും ഉള്‍പ്പെടുന്ന രാഷ്ടീയ നേതൃത്വം ജാഗ്രത പാലിക്കുന്നില്ല.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഈ ദുരിതങ്ങള്‍ക്കിടയിലും രാഷ്ടീയക്കാരും മാധ്യമങ്ങളും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനവും, മുസ്ലിം ലീഗിന്റെ രണ്ടാംസ്ഥാനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ അഭിരമിക്കുകയാണ്. മഴ ശക്തമാകുന്നതോടെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും. പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ ഇതിനോടകം രൂപം കൊണ്ടു കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല വെങ്കോള ശാസ്തനട കോളനിയിലെ നായരെ ജനങ്ങള്‍ രാഷ്ടീയത്തിനതീതമായി പുത്തന്‍ പ്രതിഷേധമുറയുമായി രംഗത്തെത്തിയത് ജനപ്രതിനിധികള്‍ക്ക് ഒരു മുന്നറിയിപ്പാണ്. പട്ടിക വിഭാഗ ഫണ്ടില്‍ നിന്നും അനുവദിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ തയ്യാറാകാതിരുന്ന കോയിലക്കാട് കൃഷ്ണന്‍ നായരെ ജനങ്ങള്‍ ചളി നിറഞ്ഞ റോഡിലൂടെ മൂന്ന് കിലോമീറ്ററോളം നടത്തി തങ്ങളുടെ ദുരിതം പങ്കുവെച്ചത്. എം.എല്‍.എ കാറില്‍ കയറി രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ പിന്മാറാകാന്‍ കൂട്ടാക്കതെ അദ്ദേഹത്തെ നടത്തിച്ചു. വിവാദങ്ങള്‍ക്കപ്പുറം വികസനവും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ തയ്യാറാകാത്തവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പായി കൂടെ കണക്കാക്കാം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

May 31st, 2013

തിരുവനന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ഫോണ്‍ചോര്‍ത്തിയിട്ടില്ലെന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ ഐ.ജി. കെ.പത്മകുമാറിന്റെ റിപ്പോര്‍ട്ട്. തന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ആഭ്യന്തര വകുപ്പ് ചോര്‍ത്തുന്നതായി സുകുമാരന്‍ നായര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തുവാന്‍ എറണാകുളം റേഞ്ച് ഐ.ജിയെ ചുമതലപ്പെടുത്തുകയായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി രണ്ടു നമ്പറുകള്‍ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ രണ്ടു നമ്പറുകളിലെ സംഭാഷണങ്ങള്‍ ചോര്‍ത്തുകയോ നിരീക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് ഐ.ജി.യുടെ റിപ്പോര്‍ട്ട് പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തുറമുഖ ഭൂമി കൈയ്യേറിയതിന്റെ പേരില്‍ എം.എം.ലോറന്‍സിന്റെ ബന്ധുവിനെതിരെ തുറമുഖ ട്രസ്റ്റ് നടപടിയ്ക്കൊരുങ്ങുന്നു

May 31st, 2013

കൊച്ചി: കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പരിധിയില്‍ വരുന്ന പൊന്നാരിമംഗലത്ത് സി.പി.എം-സി.ഐ.ടി.യു നേതാവ് എം.എം. ലോറന്‍സിന്റെ ബന്ധു കയ്യേറിയ ഭൂമി ഒഴിപ്പിക്കുവാന്‍ തുറമുഖ ട്രസ്റ്റ് നിയമ നടപടിയ്കൊരുങ്ങുന്നു. എം.എം.ലോറന്‍സിന്റെ ബന്ധുവായ ബെട്രന്റ് ബേസില്‍ കയ്യേറിയ ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോര്‍ട്ട് ട്രസ്റ്റ് കത്തയച്ചിരുന്നു. ഒഴിയുവാന്‍ സമയ പരിധി നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. തുടര്‍ന്നാണ് നടപടിയുമായി പോര്‍ട്ട് ട്രസ്റ്റ് മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചത്.

എം.എ യൂസഫലിക്ക് ബോള്‍ഗാട്ടിയിലെ ഭൂമി പാട്ടത്തിനു നല്‍കിയതിലെ ക്രമക്കേട് സംബന്ധിച്ച് യൂസഫലിയ്ക്കെതിരേയും പോര്‍ട്ട് ട്രസ്റ്റിനെതിരെയും ആരോപണം എം.എം ലോറന്‍സ് ഉന്നയിച്ചിരുന്നു. ഇത് വന്‍ വിവാദത്തിനു വഴിവെക്കുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദേശീയപാത വികസനം: തൃശ്ശൂരിലെ തീരദേശ മേഘലകളില്‍ ഹര്‍ത്താല്‍

May 29th, 2013

കൊടുങ്ങല്ലൂര്‍: ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സമരംനടത്തിയവരെ പോലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുതല്‍ ചാവക്കാട് വരെ ഉള്ള തീരദേശ മേഘലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. സംയുക്ത സമര സമിതിയും ദേശീയപാത ആക്ഷന്‍ കൌണ്‍സിലുമാണ് ഹര്‍ത്താലിനു ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഉള്ള ഹര്‍ത്താല്‍ സമാധാനപരമായാണ് നടക്കുന്നത്. ദേശീയപാത വികസനത്തിനായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ചൊവ്വാഴ്ച സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നടന്ന കയ്പമംഗലത്ത് സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ടി.എല്‍. സന്തോഷ്, കെ.ജി.സുരേന്ദ്രന്‍, പി.സി അജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയവര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടന്നിരുന്നു. അമ്പതോളം വരുന്ന സമരക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »


« Previous Page« Previous « തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി അംഗത്വം രാജിവെച്ചു
Next »Next Page » തുറമുഖ ഭൂമി കൈയ്യേറിയതിന്റെ പേരില്‍ എം.എം.ലോറന്‍സിന്റെ ബന്ധുവിനെതിരെ തുറമുഖ ട്രസ്റ്റ് നടപടിയ്ക്കൊരുങ്ങുന്നു »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine