എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന് കെ.മുരളീധരന്‍

September 5th, 2012

MURALEEDHARAN-epathram

തിരുവനന്തപുരം: എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന്  കോണ്‍‌ഗ്രസ്സ് എം. എല്‍. എയും മുന്‍ കെ.പി.സി.സി പ്രസിഡണ്ടുമായ കെ.മുരളീധരന്. പ്രഖ്യാപനത്തിനു മുമ്പ് യു.ഡി.എഫ് എം.എല്‍.എ മാര്‍ക്ക് ഒരു സ്റ്റഡി ക്ലാസെങ്കിലും നടത്തണമായിരുന്നു. ഇതു ചെയ്തിരുന്നെങ്കില്‍ ചില എം.എല്‍.എ മാര്‍ സെല്‍‌ഫ് ഗോള്‍ അടിക്കുന്നത് ഒഴിവാക്കാമായിരുന്നു.  തിരുവനന്തപുരത്ത് ഒരു പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   മുഖ്യമന്ത്രിയുടെ കാര്യക്ഷമത മറ്റു പല മന്ത്രിമാര്‍ക്കും ഇല്ലെന്ന വിമര്‍ശനവും തന്റെ പ്രസംഗത്തിനിടെ മുരളീധരന്‍ നടത്തി.  എമേര്‍ജിങ്ങ് കേരളയിലെ പദ്ധതികളെ സംബന്ധിച്ച് വിമര്‍ശനവുമായി വി.എം.സുധീരനും ഒരു സംഘം യു.ഡി.എഫ് എം.എല്‍.എ മാരും രംഗത്തെത്തിയിരുന്നു. പൊതു സമൂഹത്തില്‍ നിന്നും പരിസ്തിതി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് എമേര്‍ജിങ്ങ് കേരളക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന് കെ.മുരളീധരന്‍

മട്ടന്നൂര്‍ നഗരസഭ; ഭരണം എല്‍…ഡി.എഫ് നിലനിര്‍ത്തി

September 5th, 2012
cpm-logo-epathram
കണ്ണൂര്‍: മട്ടന്നൂര്‍ നഗര സഭയുടെ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. മൊത്തം 34 വാര്‍ഡുകള്‍ ഉള്ള  മട്ടന്നൂരില്‍   നടന്ന വാശിയേറിയ മത്സരത്തില്‍ യു.ഡി.എഫ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇതിന്റെ ഫലമായി 20 വാര്‍ഡുകളേ എല്‍.ഡി.എഫിനു നേടുവാന്‍ ആയുള്ളൂ.  തൂടര്‍ച്ചയായി നാലാം തവണയാണ് എല്‍.ഡി.എഫ് ജയിക്കുന്നതെങ്കിലും സീറ്റുകളുടെ എണ്ണത്തിലും ജനപിന്തുണയിലും വന്ന ഇടിവ് സി.പി.എം നേതൃത്വം വഹിക്കുന്ന ഇടതു മുന്നണിക്ക് വന്‍ തിരിച്ചടിയായി. രണ്ടിടത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കനത്ത പോലീസ് നിരീക്ഷണത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൊത്തം 103 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 83.66 ശതമാനം പോളിങ്ങാണ് മട്ടന്നൂരില്‍ രേഖപ്പെടുത്തിയത്. ഇന്നു രാവിലെ എട്ടുമണിയോടെ ആയിരുന്നു വോട്ടെണ്ണല്‍ ആരംഭിച്ചത്.
യു.ഡി.എഫിനെ സംബന്ധിച്ച്  കഴിഞ്ഞ തവണത്തെ ആറു സീറ്റില്‍ നിന്നും 14 സീറ്റിലേക്ക് കുതിച്ചു ചാട്ടമാണ് ഉണ്ടായത്.  ഇതില്‍ അഞ്ചു വാര്‍ഡുകള്‍ എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും മുസ്ലിം ലീഗിനു വിയം കൈവരിക്കുവാന്‍ കഴിഞ്ഞു. ലീഗിന്റെ വിമത സ്ഥാനാര്‍ഥിയെ തോല്പിച്ചു കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ഉഷ അഞ്ചാം വാര്‍ഡില്‍ വിജയിച്ചത്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്‍‌തള്ളപ്പെട്ടു.  ഇടതു കോട്ടയായ മട്ടന്നൂരില്‍ ഉണ്ടായ എല്‍.ഡി.എഫിനുണ്ടായ തിരിച്ചടി നേതൃത്വത്തെയും അണികളേയും ഞെട്ടിച്ചു. ചന്ദ്രശേഖരന്‍ വധം, അബ്ദുള്‍ഷുക്കൂര്‍ വധം തുടങ്ങിയവ ഇടതു പക്ഷത്തിനേറ്റ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്നാ‍ണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on മട്ടന്നൂര്‍ നഗരസഭ; ഭരണം എല്‍…ഡി.എഫ് നിലനിര്‍ത്തി

സേവനം സാരഥികൾക്ക് സ്വീകരണം

September 5th, 2012

sevanam-adoor-epathram

അടൂർ : സേവനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ടി. പ്രദീപ് കുമാർ, സെൻട്രൽ കമ്മിറ്റി അംഗം അനിൽ തടാലിൽ എന്നിവർക്ക് എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയന്റേയും കേരള കൌമുദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ദീർഘ കാലം പ്രവാസികൾ എന്ന നിലയിലും, ജീവകാരുണ്യ രംഗത്ത് ഇവരുടെ സേവനം പരിഗണിച്ചുമാണ് സ്വീകരണം. അടൂരിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി ഒ. രാജഗോപാലും, വനം വകുപ്പ് മന്ത്രി ഗണേഷ് കുമാറും ചേർന്ന് ഇവരെ പൊന്നാട അണിയിച്ചു.

sevanam-adoor-sndp-epathram

എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയൻ പ്രസിഡണ്ട് നിബുരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം അഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊടുങ്ങല്ലൂരില്‍ ബാറില്‍ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

September 4th, 2012
crime-epathram
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ ശാന്തിപുരം കല്ലട റസിഡന്‍സിയില്‍ ഉണ്ടാ‍യ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ രഘുനാഥിന്റെ വെടിയേറ്റാണ്  വ്യവസായിയും റൂബി ബസ്സ് സര്‍വ്വീസിന്റെ ഉടമയുമായ ബാബു മരിച്ചത്. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.
ഗല്ഫിലും നാട്ടിലുമുള്ള സ്വത്തുക്കളെ സംബന്ധിച്ചുള്ള തര്‍ക്കം  പറഞ്ഞുതീര്‍ക്കുവാനായിട്ടാണ്  ഏറിയാട് പഞ്ചായത്ത് പ്രസിഡണ്ട് ഇ.വി.രമേശനും മൂത്ത സഹോദരന്‍ കാര്‍ത്തികേയനും ഒപ്പം ബാബു ഉച്ചതിരിഞ്ഞ് കല്ലട ബാറില്‍ എത്തിയത്.
ചര്‍ച്ചക്കായി അവിടെ എത്തിയ രഘുനാഥ് അവിടെ മറ്റൊരു മുറിയില്‍ തങ്ങുന്നുണ്ടായിരുന്നു. രഘുനാഥിന്റെ മുറിയില്‍ എത്തിയ ബാബുവിന്റെ നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു. ബാബുവിനെ വെടിവെച്ച പ്രതി ജ്യേഷ്ഠന്‍ കാര്‍ത്തികേയനു നേരെ നിറയൊഴിക്കുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍  ഓടി രക്ഷപ്പെട്ടു. ബാബുവിന് വെടിയേറ്റതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബാര്‍ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പിന്നീട് ചന്തപ്പുരയ്ക്ക് സമീപത്തു നിന്നും പോലീസ് അറസ്റ്റു ചെയ്തു. ബാബുവിന്റെ മൃതദേഹം മോഡേണ്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രീതിയാണ് കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ, രേഷ്മ, അജയ് ബാബു എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക:

Comments Off on കൊടുങ്ങല്ലൂരില്‍ ബാറില്‍ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

ഓണാഘോഷം : പൊന്നാനിയില്‍ 55 ലക്ഷത്തിന്റെ മദ്യ വില്പന

September 1st, 2012

alcoholism-kerala-epathram

പൊന്നാനി: ഓണാഘോഷ ത്തോടനുബന്ധിച്ച് ഇത്തവണ പൊന്നാനിയിലെ ബീവറേജ് ഔട്ട്‌ലെറ്റില്‍ അമ്പത്തഞ്ച് ലക്ഷം രൂപയുടെ മദ്യ വില്പനയാണ് നടന്നത്. ഉത്രാടത്തലേന്ന് 23 ലക്ഷത്തിനും തിരുവോണത്തിന് 14 ലക്ഷം രൂപയുടേയും രണ്ടാം ഓണത്തിന് 18 ലക്ഷം രൂപയുടേയും കച്ചവടമാണ് ഇവിടെ നടന്നത്. സമീപത്തുള്ള ബാറുകളില്‍ ലക്ഷങ്ങളുടെ മദ്യ വില്പനയും ഇതു കൂടാതെ നടന്നു. തൊട്ടടുത്തുള്ള എടപ്പാളിലും മദ്യവില്പനയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. തിരുവോണത്തലേന്ന് 18 ലക്ഷവും തിരുവോണത്തിന് 9 ലക്ഷവും തൊട്ടടുത്ത ദിവസം 12 ലക്ഷം രൂപയുടേയും മദ്യ വില്പനയാണ് നടന്നത്.

ചതയ ദിനമായതിനാല്‍ വെള്ളിയാഴ്ച ബീവറേജിന് അവധിയായതിനാല്‍ നേരത്തെ കൂട്ടി മദ്യം വാങ്ങി വെക്കുവാന്‍ മദ്യപാനികളുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. നേരത്തെ കൂടുതല്‍ മദ്യം വാങ്ങി സൂക്ഷിച്ച് അവധി ദിനങ്ങളില്‍ ഓട്ടോയിലും ബൈക്കിലും ഗ്രാമങ്ങളില്‍ മദ്യ വില്പന നടത്തുന്നവര്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഡിമാന്റനുസരിച്ച് കുപ്പിക്ക് അമ്പതു മുതല്‍ നൂറും നൂറ്റമ്പതും രൂപ വരെ അധികമായി ഈടാക്കിയാണത്രെ ഇത്തരം അനധികൃത മദ്യ വില്പന.

ആഘോഷങ്ങളെ മദ്യ ലഹരിയില്‍ മുക്കുന്ന പതിവ് ഇത്തവണയും തെറ്റിയില്ല. പതിവു പോലെ ഇത്തവണയും ഓണത്തിനു മലയാളികള്‍ കുടിച്ചത് കോടിക്കണക്കിനു രൂപയുടെ മദ്യമാണ്. ഇത്തവണത്തെ മദ്യ വില്പനയുടെ കണക്കുകള്‍ ഇനിയും മുഴുവനായി പുറത്തു വിട്ടിട്ടില്ല. പൊന്നാനിയെ കൂടാതെ ചാലക്കുടിയും കാഞ്ഞിരപ്പള്ളിയുമാണ് സംസ്ഥാനത്ത് മദ്യ വില്പനയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റു പ്രദേശങ്ങള്‍.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « ഗ്യാസ് ടാങ്കര്‍ അപകടം: ആറുമരണം
Next »Next Page » കൊടുങ്ങല്ലൂരില്‍ ബാറില്‍ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine