സംസ്ഥാനത്ത് ഒരു കൂട്ട ആത്മഹഹ്യ കൂടി

May 12th, 2012

farmer-suicide-kerala-epathram
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൂട്ട ആത്മഹത്യ കൂടി. വഴിക്കടവ്‌ പൂവത്തിപ്പൊയിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് ഇന്നലെ  മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും മൂന്നു മക്കളും വെട്ടേറ്റു മരിച്ച നിലയിലും ഗൃഹനാഥന്‍ തൂങ്ങി മരിച്ചനിലയിലുമാണ് കണ്ടത്. പ്രാഥമിക അന്വേഷണത്തില്‍  ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ തൂങ്ങിമരിക്കുകയാണെന്ന്‌ കരുതുന്നു. കുടകില്‍ നിന്ന്‌ വഴിക്കടവില്‍ വന്നു താമസിക്കുന്ന പൂനത്തില്‍ സെയ്‌ദലിയും കുടുംബാംഗങ്ങളുമാണ്‌ ദുരുഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്‌. സെയ്ദലവി, ഭാര്യ സഹീന, മക്കളായ മൊഹ്‌സീന, അന്‍സാര്‍, അഫ്‌നാസ് എന്നിവരാണ് മരിച്ചത്. നാലു പേരുടെ മൃതദേഹം വീടിനുള്ളിലും ഗൃഹനാഥന്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത് ‌. ഇന്നലെ രാത്രിയാണ്‌ കൂട്ടമരണം നടന്നതെന്ന്‌ കരുതുന്നു. കാരണം വ്യക്‌തമല്ല എങ്കിലും കൂട്ട ആത്മഹത്യ തന്നെയാകാനാണ് കൂടുതല്‍ സാധ്യത എന്ന് പോലീസ് പറഞ്ഞു. സംഭവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on സംസ്ഥാനത്ത് ഒരു കൂട്ട ആത്മഹഹ്യ കൂടി

തന്റെ പാര്‍ട്ടിയിലും കുലംകുത്തികൾ ഉണ്ടെന്നു ബാലകൃഷ്ണപിള്ള

May 11th, 2012

r-balakrishna-pillai-epathram

കൊല്ലം: മന്ത്രി ഗണേഷ്‌ കുമാറിനും യു. ഡി. എഫ്‌. നേതൃത്വത്തിനു മെതിരെ രൂക്ഷമായ വിമര്‍ശനവുമായി ആര്‍. ബാലകൃഷ്‌ണപിള്ള വീണ്ടും രംഗത്തെത്തി. പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ഗണേഷ്‌ വളര്‍ന്നിട്ടില്ലെന്നും, തന്റെ പാര്‍ട്ടിയിലും കുലംകുത്തികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ല, തന്നിഷ്ട പ്രകാരം നീങ്ങുന്നു എന്നും, അതിനാല്‍ പാര്‍ട്ടി തീരുമാന പ്രകാരം എത്രയും പെട്ടെന്ന് പ്രശനം ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പത്തു മാസം മുന്‍പ്‌ തന്നെ പരാതി ഉന്നയിച്ചതാണ്. യഥാസമയം യു. ഡി. എഫ്‌. നേതൃത്വം ഇടപെട്ട്‌ അത്‌ പരിഹരിച്ചിരുന്നുവെങ്കില്‍ നിലവിലെ സ്‌ഥിതി ഉണ്ടാകുമായിരുന്നില്ല. പാര്‍ട്ടിക്ക്‌ അതീതനാകാന്‍ ആരെയും അനുവദിക്കില്ലെന്നും, അങ്ങനെ ഗണേഷ്‌ കരുതേണ്ട എന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രി അനൂപിന്റെ കാറിടിച്ച് ഒരാള്‍ മരിച്ചു

May 11th, 2012

accident-graphic-epathram

വെഞ്ഞാറമൂട് : ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സഞ്ചരിച്ചിരുന്ന കാറിടിച്ച് വഴി യാത്രക്കാരന്‍ മരിച്ചു. വെമ്പായം പെരുംകൂര്‍ ആമിന മന്‍സിലില്‍ അബ്ദുല്‍കരീം (72) ആണ് മരിച്ചത്. പെരുംകൂര്‍ മാവേലി സ്‌റ്റോറിന് മുന്നില്‍ വ്യാഴാഴ്ച രാത്രി 8.40ഓടെ യായിരുന്നു സംഭവം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന മന്ത്രിയുടെ കാര്‍ അബ്ദുല്‍ കരീമിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോയ് എബ്രഹാം കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സ്ഥാനാര്‍ഥി

May 11th, 2012

കോട്ടയം:മാണി വിഭാഗത്തില്‍നിന്നുള്ള ജോയ് എബ്രഹാം കേരള കോണ്‍ഗ്രസ് എം. രാജ്യസഭ സ്ഥാനാര്‍ഥിയായേക്കും. എന്നാല്‍ കെ.എം മാണിയും പി.ജെ ജോസഫും ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുങ്കിലും സ്ഥാനര്‍ത്ഥിത്വം സംബന്ധിച്ച് പി. സി ജോര്‍ജ്ജ് വിയോജിപ്പുമായി രംഗത്ത്‌ വന്നു. ജോയ് എബ്രഹാം 96ല്‍ പൂഞ്ഞാറില്‍ പി.സി ജോര്‍ജിനോട് മത്സരിച്ച് തോറ്റിരുന്നു. ജോസഫ് വിഭാഗത്തില്‍ നിന്നുള്ള ഫ്രാന്‍സിസ് ജോര്‍ജിന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും അവസാനം ജോയ്‌ എബ്രഹാമിനെ തന്നെ തീരുമാനിക്കുകയായിരുന്നു. ഇന്നു ചേരുന്ന സ്റ്റിയറിങ് കമ്മറ്റി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാര്‍ട്ടി ശത്രുക്കളോട് ചേര്‍ന്നവര്‍ എല്ലാം കുലം‌കുത്തികളെന്നു പിണറായി

May 9th, 2012

pinarayi-vijayan-epathram
പാനൂര്‍: സി. പി. എമ്മില്‍ ‘കൂലംകുത്തികള്‍’ വിവാദം കൊഴുക്കുന്നു. പാര്‍ട്ടി വിട്ടു പോയവര്‍ മാത്രമല്ല പാ‍ര്‍ട്ടി ശത്രുക്കളുമായി കൂട്ടു കൂടി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരും കുലം‌കുത്തികള്‍ തന്നെയാണെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി പറഞ്ഞു. ടി. പി.  ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പിണറായി നടത്തിയ കൂലംകുത്തികള്‍ എന്ന പ്രയോഗം വിവ്വദമായ സാഹചര്യത്തില്‍ അതിനെ പിണറായിയുടെ മാത്രം അഭിപ്രായമാണെന്ന് പറഞ്ഞു കൊണ്ട് വി. എസ്. അച്യുതാനന്ദന്‍ രംഗത്തു വന്നിരുന്നു എന്നാല്‍ അതിനു കടുത്ത ഭാഷയില്‍ തന്നെ മറുപടി പറഞ്ഞു കൊണ്ടാണ് പിണറായി വിജയന്‍ രംഗത്തെത്തിയത് . ‘ഒഞ്ചിയത്തും ഷൊര്‍ണൂരിലും പാര്‍ട്ടിയുടെ ശത്രുക്കള്‍ക്കൊപ്പം കൂട്ടുചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ കുലം‌കുത്തികള്‍ തന്നെയാണ്. അവരോട് നല്ലവാക്കുകള്‍ പറഞ്ഞിട്ട് കാര്യമില്ല. ഇത് വിഎസിനുള്ള ശക്തമായ മറുപടിയാണ്. എന്നാല്‍ ടി. പി. ചന്ദ്രശേഖരനെ ഞാന്‍ കുലം‌കുത്തി എന്ന് വിശേഷിപ്പിച്ചിട്ടില്ല’ എന്ന് പിണറായി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on പാര്‍ട്ടി ശത്രുക്കളോട് ചേര്‍ന്നവര്‍ എല്ലാം കുലം‌കുത്തികളെന്നു പിണറായി


« Previous Page« Previous « പുതിയ അണക്കെട്ടിന് അനുവാദം കിട്ടി: ഉമ്മന്‍‌ചാണ്ടി
Next »Next Page » ജോയ് എബ്രഹാം കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സ്ഥാനാര്‍ഥി »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine