കെ. എം മാണി എല്‍. ഡി. എഫിലേക്ക്: ആനത്തലവട്ടം ആനന്ദന്‍

April 23rd, 2012

Anathalavattam_anandan-epathram

പാല : മുന്നണിയില്‍ മുസ്ലീം ലീഗിന് അമിത പ്രാധാന്യം കൊടുക്കുന്നതില്‍ അതൃപ്തനായ കെ. എം മാണി എല്‍. ഡി. എഫിലേക്ക് വരാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും അത് മറച്ചുവെക്കാനാണ് പി. സി ജോര്‍ജ്ജ് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്നും സി. പി. ഐ. എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. ചീഫ്‌ വിപ്പായ പി. സി ജോര്‍ജ്ജിന്റെ ഇപ്പോഴത്തെ പണി ഇടത് എം. എല്‍. എമാരെ പിടിക്കാന്‍ ചാക്കുമായി നടക്കുകയാണെന്നും ഒരു തവണ ചക്ക വീണ് മുയല്‍ ചത്തുവെന്ന് കരുതി എല്ലാ തവണയും മുയല്‍ ചാകുമെന്ന് കരുതേണ്ടെന്നും ആനത്തലവട്ടം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 എം. എല്‍ എ. മാര്‍ കൂടി ഇടതു മുന്നണിയില്‍ നിന്നും വരുമെന്ന് പി. സി. ജോര്‍ജ്ജ്

April 23rd, 2012

PC George-epathram

കൊച്ചി: ഇനിയും നാല് എം. എല്‍. എ മാര്‍ കൂടി ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അംഗീകരിച്ചു കൊണ്ട് ഇടതു മുന്നണിയില്‍ നിന്നും ഐക്യ  ജനാധിപത്യ  മുന്നണിയില്‍ ഉടനെ വരുമെന്ന് സംസ്ഥാന ചീഫ് വിപ്പ് പി. സി ജോര്‍ജ്ജ്. ശെല്‍വരാജ് അതിനു തുടക്കമിട്ടു കഴിഞ്ഞു ഇനി മറ്റുള്ളവര്‍ക്ക് വരാന്‍ മടിയില്ല. യു. ഡി. എഫിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നവരെ സ്വാഗതം ചെയ്യുന്നു എന്നും ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ. പി. സി. സി പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തലയും സമ്മതിക്കുക മാത്രമേ വേണ്ടൂ എന്നും, ഇക്കാര്യം നേരത്തെതന്നെ തനിക്കറിയാമെന്നും ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ആരെല്ലാമാണ് ഇതെന്ന് വ്യക്തമാക്കി യില്ലെങ്കിലും സി.  പി ഐ. എം ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച അരൂര്‍ എം. എല്‍. എ ആരിഫിന്റെ പേര് ചേര്‍ത്ത്‌ ചില ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആരിഫ്‌ ഈ വാര്‍ത്ത നിഷേധിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിനോദ സഞ്ചാര കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി

April 23rd, 2012

അതിരപ്പിള്ളി: വിനോദ സഞ്ചാര കേന്ദ്രത്തിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കൊമ്പനാന യിറങ്ങി യതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികള്‍ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 11.45നാണ് പ്രധാന കവാടത്തില്‍നിന്നു 50 മീറ്റര്‍ അകലെ ആനയിറങ്ങിയത്. ആനയെ കണ്ടതോടെ ഒരുകൂട്ടം വിനോദസഞ്ചാരികള്‍ ബഹളം കൂട്ടുകയും കൂവിവിളിക്കുകയും ചെയ്തു. ഇതോടെ ആന അവിടെ പാര്‍ക്ക്‌ ചെയ്തിരുന്ന കാറുകള്‍ തകര്‍ത്തു വിനോദസഞ്ചാരികളുടെ നേരെ ഓടിയടുത്തു. സ്ത്രീകളും കുട്ടികളുമടക്കമുള്ള സഞ്ചാരികള്‍ ആന വരുന്നതുകണ്ട് ഭയന്ന് നിലവിളിച്ച് ഓടി. ഏറെ നേരം പരിഭ്രാന്തി പരത്തി ആന അവസാനം പുഴയിലേക്ക് ഇറങ്ങിപോയി

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥ; പിണറായി വിജയന്‍

April 23rd, 2012

pinarayi-vijayan-epathram
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയാണ് ഉള്ളതെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വര്‍ഗ്ഗീയതയും സാമുദായിക വികാരവും ഇളക്കിവിടുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നതെന്നും,തീവ്രവാദ വിഭാഗമായി  ലീഗ് മാറിയിരിക്കുന്നുവെന്നും  പറഞ്ഞ പിണറായി  ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയിരിക്കുകയാണെന്നും വ്യക്തമാക്കി. ഇവരെ പുറന്തള്ളാനല്ല മറിച്ച് സംരക്ഷിക്കുവാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. മുസ്ലിം ലീഗിന്റെ ഹുങ്കിനു മുന്നില്‍ കോണ്‍ഗ്രസ്സ് അടിയറവു പറയുകയാണെന്നും കര്‍ഷക ആത്മഹത്യയെ കുറിച്ചോ കാര്‍ഷിക രംഗത്തെ തകര്‍ച്ചയെ കുറിച്ചോ ആലോചിക്കുവാന്‍ സര്‍ക്കാരിനു സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാല്‍ ബി. ജെ. പി സ്ഥാനാര്‍ഥി

April 22nd, 2012
o-rajagopal-epathram
തിരുവനന്തപുരം: വരാനിരിക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാലിനെ ബി. ജെ. പി സ്ഥാനാര്‍ഥിയാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ അറിയിച്ചു. ബി. ജെ. പിയുടെ സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ നേമത്ത് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും രാജഗോപാല്‍ മത്സരിച്ചിട്ടുണ്ട്.
സമുദായ രാഷ്ടീയത്തിന്റെ സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തുന്ന മുസ്ലിം ലീഗിന്റെ തന്ത്രം ജനങ്ങള്‍ തിരിച്ചറിയുവാന്‍ തുടങ്ങിയിട്ടുണ്ട്. യു. ഡി. എഫിനെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് മുസ്ലിം ലീഗ് അഞ്ചാം മന്ത്രിസ്ഥാനം നേടിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അഞ്ചാം മന്ത്രി വിവാദങ്ങള്‍ കേരളത്തില്‍ രാഷ്ടീയത്തിനതീതമായി ജനങ്ങള്‍ക്കിടയില്‍ സാമുദായികമായ ചേരിതിരിവിനും ചിന്തകള്‍ക്കും  ആക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുക്കുവാനാണ് ബി. ജെ. പി ശ്രമിക്കുന്നത്. അടുത്തിടെ നടന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി. ജെ. പി സ്ഥാനാര്‍ഥിക്ക് വളരെ കുറച്ച് വോട്ടു മാത്രമേ നേടുവാനായുള്ളൂ. ഒട്ടും ജനകീയനല്ലാത്ത നേതാവിനെ മത്സരിപ്പിച്ചത് ബോധപൂര്‍വ്വമാണെന്ന ആരോപണവും ബി. ജെ. പിക്ക് എതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ നെയ്യാറ്റിന്‍ കരയില്‍ മത്സരിക്കുന്ന എല്‍. ഡി. എഫിന്റേയും, യു. ഡി. എഫിന്റേയും സ്ഥാനാര്‍ഥികള്‍ താതമ്യേന   ദുര്‍ബലരാണെന്ന് മാത്രമല്ല ഇരുവരും രാഷ്ടീയ ചേരിമാറ്റം നടത്തിയതിന്റെ ദുഷ്പേരു പേറുന്നവരാണ് എന്നതും ബി. ജെ. പിയുടെ സാധ്യതകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
മുസ്ലിം  ലീഗിന്റെ അഞ്ചാം മന്ത്രി വിഷയത്തിലും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും യു. ഡി. എഫില്‍ വലിയ ഒരു വിഭാഗം അസംതൃപ്തരാണ്.  സാമുദായിക സന്തുലനാവസ്ഥ തകര്‍ക്കുമെന്ന് പറഞ്ഞു കൊണ്ട് എന്‍. എസ്. എസ് രംഗത്തെത്തി. അഞ്ചാം മന്ത്രിയെ നല്‍കിയതോടൊപ്പം ഒത്തു തീര്‍പ്പിനെന്നോണം ഉമ്മന്‍‌ചാണ്ടിക്ക് ആഭ്യന്തരം ഒഴിയേണ്ടി വന്നത് ഒരു വിഭാഗം  ക്രിസ്ത്യാനികളുടെ  ഇടയില്‍ അസംതൃപ്തിക്ക് ഇടവരുത്തി.  എഫ്. ലോറന്‍സിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയും പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായുള്ള പ്രശ്നങ്ങളും സി. പി. എം അണികളിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇരുമുന്നണികളിലും ഉള്ള അസംതൃപ്തരുടെയും ഒപ്പം നിഷ്പക്ഷമായി നില്‍ക്കുന്നവരുടേയും വോട്ടുകളാണ് നിലവിലെ സ്ഥാനാര്‍ഥികളേക്കാള്‍  മികച്ച വ്യക്തിപ്രഭാവമുള്ള  ഒ. രാജഗോപാലിലൂടെ ബി. ജെ. പി ലക്ഷ്യമിടുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേവലോകം കൊലക്കേസ്: പ്രതി ഇമാം ഹുസൈന്‍ പിടിയില്‍
Next »Next Page » സംസ്ഥാനത്ത് സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥ; പിണറായി വിജയന്‍ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine