തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഫ്ലാഗ് കോഡിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി പാലിക്കണം എന്ന് ചീഫ് സെക്രട്ടറി.
ആദരവോടെയും വ്യക്തതയോടെയും ആയിരിക്കണം ദേശീയ പതാക ഉയര്‍ത്തുന്നത്. കീറിയതും കേടു പാടുള്ളതും വൃത്തി ഇല്ലാത്തതും ആയ പതാക ഉയര്‍ത്താന്‍ പാടില്ല. ഒരു കൊടി മരത്തില്‍ ദേശീയ പതാക അല്ലാതെ മറ്റു പതാക പാടില്ല. വീടുകളിലെ ദേശീയ പതാക രാത്രിയില്‍ താഴ്ത്തി കെട്ടേണ്ടതില്ല.
തലതിരിഞ്ഞ രീതിയില്‍ ദേശീയ പതാക കെട്ടാന്‍ പാടില്ല. തോരണം ആയി ഉപയോഗിക്കരുത്. പതാക നിലത്ത് തൊടാന്‍ അനുവദിക്കരുത്. പതാകയില്‍ എഴുത്തുകള്‍ പാടില്ല. സ്ഥാപനങ്ങളില്‍ മറ്റ് ഏതെങ്കിലും പാതാകക്കു കൂടെ ഒരേ സമയം ഒരു കൊടി മരത്തില്‍ ദേശീയ പതാക ഉയര്‍ത്തരുത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണ്ണര്‍ എന്നിങ്ങനെ ഫ്ലാഗ് കോഡില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടെ വാഹന ങ്ങളില്‍ മാത്രമേ ദേശീയ പതാക കെട്ടുവാന്‍ പാടുള്ളൂ.
ആസാദി കാ അമൃത് മഹോല്‍സവത്തിന്‍റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാന പ്രകാര മാണ് വീടുകളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തുന്നത്.