ഏങ്ങണ്ടിയൂരില്‍ ആനയിടഞ്ഞു

March 1st, 2012
elephant-stories-epathram
ഏങ്ങണ്ടിയൂര്‍: പൊക്കുളങ്ങര ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന ഗുരുവായൂര്‍ ബലറാം എന്ന ആന ഇടഞ്ഞു. ഇന്നലെ രാത്രി പൂരത്തിനു എഴുന്നള്ളിക്കുവാനായി ആനയെ സമീപിച്ച പാപ്പാന്മാരെ അനുസരിക്കുവാന്‍ ആന കൂട്ടാക്കിയില്ല. പൊക്കുളങ്ങര പടിഞ്ഞാറ് വശത്ത് കരീപ്പാടത്ത് സിദ്ധാര്‍ഥന്റെ വീടിനു സമീപത്താണ് ആനയെ തളച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഗുരുവായൂരില്‍ നിന്നും വിദഗ്ദരായ പാപ്പാന്മാര്‍ എത്തി ആനയെ കൊണ്ടു പോകുവാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആനയ്ക്കു ചുറ്റും വന്‍ ജനക്കൂട്ടം ഉള്ളതിനാല്‍ പാപ്പാന്മാര്‍ക്ക് ആനയെ കൈകാര്യം ചെയ്യുവാന്‍ പ്രയാസം നേരിടുന്നുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍. എസ്. എസ് പ്രസിഡണ്ട് പി. കെ. നാരായണപ്പണിക്കര്‍ അന്തരിച്ചു

February 29th, 2012
Narayana-panicker-epathram
ചങ്ങനാശ്ശേരി: എന്‍.എസ്.എസ് പ്രസിഡണ്ട് പി.കെ.നാരായണപ്പണിക്കര്‍ (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് 2.10ന് ചങ്ങനാശ്ശേരിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1984- മുതല്‍  തുടര്‍ച്ചയായി ഇരുപത്തെട്ട് വര്‍ഷം എന്‍. എസ്. എസ്സിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്നത്തു പത്മനാഭനു ശേഷം ഏറ്റവും അധികം ജനറല്‍ സെക്രട്ടറി പദത്തില്‍ ഇരുന്ന ആളാണ് നാരായണപ്പണിക്കര്‍. അനാരോഗ്യം മൂലം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും പ്രസിഡണ്ടായി തുടര്‍ന്നു. അദ്ദേഹത്തിന്റെ ഭൌതിക ദേഹം പൊതു ദര്‍ശനത്തിനു വച്ച ശേഷം നാളെ വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിക്കും.
സൌമ്യനായ സമുദായ നേതാവായാണ് പി. കെ. നാരായണപ്പണിക്കര്‍ അറിയപ്പെട്ടിരുന്നത്. എന്‍. എസ്. എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ-വിദ്യാഭ്യാസ മേഘലയില്‍ കൂടുതല്‍ വികസിപ്പിച്ചത് അദ്ദേഹം ജനറല്‍ സെക്രട്ടറിയായി ഇരുന്ന കാലത്തായിരുന്നു. സമുദായവും രാഷ്ട്രീയവും തമ്മില്‍ ആരോഗ്യകരമായ ദൂരം പാലിക്കുക എന്നതിന്റെ ഭാഗമായി ഉയര്‍ന്നു വന്ന സമദൂര സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവായി അദ്ദേഹം അറിയപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മണപ്പുറത്തിന്റെ മഹോത്സവങ്ങള്‍ക്ക് ഏങ്ങണ്ടിയൂര്‍ ഗ്രാമം ഒരുങ്ങി

February 29th, 2012
pooram-epathram
ഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ തീരദേശമായ ഏങ്ങണ്ടിയൂര്‍ ഗ്രാമം മണപ്പുറത്തിന്റെ മഹോത്സവങ്ങള്‍ എന്നറിയപ്പെടുന്ന പൊക്കുളങ്ങര-ആയിരം കണ്ണി ദേവീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കായി ഒരുങ്ങി. ഫെബ്രുവരി 29-മാര്‍ച്ച്-1 എന്നീ ദിവസങ്ങളിലാണ് ഉത്സവങ്ങള്‍ നടക്കുക. ജാതിമത ബേധമന്യേ ചേറ്റുവ മുതല്‍ തൃത്തല്ലൂര്‍ വരെ ഉള്ള എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും വിവിധ ഉത്സവക്കമ്മറ്റികള്‍-ഭക്തര്‍ എന്നിവര്‍ കൊണ്ടു വരുന്ന ചെറു പൂരങ്ങള്‍ അതാതു ക്ഷേത്രങ്ങളില്‍ എത്തുമ്പോള്‍  ഒരു മഹോത്സവമായി മാറുന്നു. ശിങ്കാരിമേളം, കാവടി, തെയ്യം, ദേവനൃത്തം തുടങ്ങി വിവിധ വാദ്യ-കലാ രൂപങ്ങള്‍ ഇതിന് അകമ്പടിയായി ഉണ്ടാകും.
നാഷ്ണല്‍ ഹൈവേ 17-ല്‍  ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നാണ് പൊക്കുളങ്ങര ക്ഷെത്രം സ്ഥിതിചെയ്യുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ ഇരുപതില്‍ അധികം ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഇവിടെ മംഗ‌ലാം കുന്ന് അയ്യപ്പനാണ് ഇത്തവണ ദേവിയുടെ തിടമ്പേറ്റുക. ദേവിയുടെ തിടമ്പേറ്റിയ ഗജവീരന്‍ ഏതാനും ആനകളുടെ അകമ്പടിയോടെ പൊക്കുളങ്ങര സെന്ററില്‍ നിന്നും തൊട്ടടുത്തുള്ള തിരുമംഗലം ശിവക്ഷേത്രത്തിലേക്ക് പോകും. അവിടെ ശിവശക്തി ക്ലബിന്റെ തിടമ്പേറ്റുന്ന യുവതാരം ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ ഉള്‍പ്പെടെ ഏതാനും ആനകള്‍ ചേര്‍ന്ന് ദേവിയേയും സംഘത്തേയും എതിരേല്‍ക്കും.  തുടര്‍ന്ന് ശിവനെ വണങ്ങി പൊക്കുളങ്ങര ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെ കൂട്ടി എഴുന്നള്ളത്ത് നടക്കും.  ഇതിന്റെ ഒപ്പം പൊക്കുളങ്ങര ശ്രീദുര്‍ഗ്ഗാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന  തെയ്യങ്ങള്‍ ഏറെ ആകര്‍ഷകമാണ്. പകല്‍‌പൂരത്തിനു ശേഷം ഗംഭീര വെടിക്കെട്ടും ഉണ്ടായിരിക്കും.
മാര്‍ച്ച് 1-ആം തിയതിയാണ്  കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡിലുള്ള ആയിരം കണ്ണി ക്ഷേത്രത്തിലെ ഉത്സവം. ഉച്ചയോടെ ആയിരം കണ്ണി ദേവി ഉത്സവപ്പുറപ്പാട് അറിയിച്ചു കൊണ്ട് ദേവന്റെ അമ്പലത്തില്‍ എത്തി വണങ്ങുന്നതോടെ ആണ് ആയിരം കണ്ണി ക്ഷേത്രോത്സവത്തിനു തുടക്കമാകുന്നത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ തിരിച്ചെത്തി ഘടകപൂരങ്ങളെ വരവേല്‍ക്കുന്നു.  ആനക്കേരളത്തിന്റെ അഭിമാന താരങ്ങളായ നിരവധി ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍  ഇത്തവണ തിരുവമ്പാടിയുടെ തിലകക്കുറിയായ , പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ മഠത്തില്‍ വരവിനു തിമ്പേറ്റുന്ന തിരുവമ്പാടി ശിവസുന്ദര്‍ ആണ് ആയിരംകണ്ണി ദേവിയുടെ തിടമ്പേറ്റുന്നത്. തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വലം കൂട്ട് നില്‍ക്കും. (ഇവിടെ ക്ഷേത്രക്കമ്മറ്റിയുടെ ആനയ്ക്കാണ് തിടമ്പ്, അതിനാലാണ് രാമന്‍ വലം കൂട്ടാകുന്നത്) പാമ്പാടി രാജന്‍, മംഗലാംകുന്ന് കര്‍ണ്ണന്, ചെര്‍പ്ലശ്ശേരി രാജശേഖരന്‍, ബാസ്റ്റ്യന്‍ വിനയശങ്കര്‍,  ചെര്‍പ്ലശ്ശേരി പാര്‍ഥന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ തുടങ്ങിയ പേരെടുത്ത ഗജവീരന്മാര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ അലങ്കരിക്കും.
വ്യത്യസ്ഥമായ കലാരൂപങ്ങളുമായി എന്നും ഉത്സവത്തെ വേറിട്ടൊരു അനുഭവമാക്കിയിട്ടുള്ള ഷൂട്ടേഴ്സ് ക്ലബും, വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റിയും ഇത്തവണയും അതിഗംഭീരമായി തന്നെ ആ‍ണ് ഉത്സവത്തിനായി ഒരുങ്ങുന്നത്. ആയിരംകണ്ണി ഉത്സവത്തില്‍ പേരെടുത്ത നിരവധി ഗജവീരന്മാരെ അണിനിരത്തിയിട്ടുള്ള ഷൂട്ടേഴ്‌സിനു വേണ്ടി ഇത്തവണ പാമ്പാടി രാജന്‍ തിടമ്പേറ്റും. വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റിയ്ക്ക് വേണ്ടി കുട്ടന്‍‌കുളങ്ങര അര്‍ജ്ജുനന്‍ ആണ് തിടമ്പേറ്റുക.
ജാതിമത ബേധമന്യേ മണപ്പുറത്തുനിന്നുമുള്ള പ്രവാസിമലയാളികളുടെ സജീവമായ സഹകരണമാണ് എടുത്തു പറയേണ്ടത്. വര്‍ഷാവര്‍ഷം ഇവര്‍ നല്‍കുന്ന സാമ്പത്തിക പിന്തുണയാണ് ഉത്സവത്തെ ഗംഭീരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. പലരും ഉത്സവം കൂടുവാന്‍മാത്രമായി ഒന്നോ രണ്ടോ ദിവസത്തെ ലീവില്‍ നാട്ടില്‍ എത്തുന്നു. ഉച്ചസൂര്യന്റെ   പ്രകാശത്തില്‍ പൊന്‍പ്രഭചൊരിഞ്ഞ് തിളങ്ങുന്ന ചമയങ്ങളുമായി  തലയെടുപ്പോടെ നില്‍ക്കുന്ന ഗജവീരന്മാര്‍ക്ക് മുമ്പില്‍  മഹോത്സവത്തിന്റെ മേളമുയരുമ്പോള്‍ അവരുടെ മനസ്സില്‍ പഴയകാല പൂരസ്മരണകള്‍ ഇരമ്പിയാര്‍ക്കും. അവരുടെ മനസ്സില്‍ തെച്ചിക്കോടനും,കര്‍ണ്ണനും, വിഷ്ണുവും, പാര്‍ഥനുമെല്ലാം തലയെടുപ്പോടെ നിറഞ്ഞു നില്‍ക്കും. നാട്ടിലെ ഉത്സവക്കമ്മറ്റിക്കാര്‍ സമയത്തിനു സി. ഡി കൊടുത്തയക്കാത്തതിന്റെ  പരാതിയും പരിഭവവും പറഞ്ഞ് ഒടുവില്‍ ഒരു നെടുവീര്‍പ്പോടെ അടുത്ത വര്‍ഷമെങ്കിലും പൂരം നേരിട്ടു കാണാം എന്ന പ്രതീക്ഷയോടെ അവര്‍ മറ്റൊരു പൂരത്തിന്റെ കൊടിയേറ്റത്തിനായി  കാത്തിരിക്കും.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുണ്ടുരിഞ്ഞവരെ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു

February 28th, 2012

Rajmohan-unnithan-epathram

തിരുവനന്തപുരം: കോളിളക്കം സൃഷ്‌ടിച്ച മുണ്ടുരിയല്‍ കേസിലെ പ്രതികളെ രാജ് മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു. 2004 ജൂണ്‍ ആറിന്‌ ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചു കെ. പി. സി. സി യോഗസ്‌ഥലത്ത്‌ എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ശരത്‌ചന്ദ്രപ്രസാദിനെയും ആക്രമിച്ചു മുണ്ട്‌ ഉരിഞ്ഞുവെന്നാണു കേസ്‌. ഈ കേസിലെ പ്രതികളെയും തൊണ്ടിമുതലും തിരിച്ചറിഞ്ഞതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോടതിയില്‍ അറിയിച്ചു. ഗൂഢാലോചന നടത്തിയത്‌ ആരാണെന്ന്‌ കൃത്യമായി  അറിയാം പക്ഷെ പരസ്യമായി പറയില്ല. എന്നാല്‍ ജഡ്‌ജിയുടെ ചേംബറില്‍ വെളിപ്പെടുത്താന്‍ തയാറാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ഒത്തുതീര്‍പ്പിനായി  ശരത്‌ ചന്ദ്രപ്രസാദ്‌ ശ്രമിച്ചിരുന്നു. സംഭവം നടന്ന കാലത്ത്‌ കെപിസിസി പ്രസിഡന്റായിരുന്ന പി. പി. തങ്കച്ചന്‌ പ്രതികളെ തിരിച്ചറിയാന്‍ കഴിയും. പ്രതികള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌ ആര്‍ക്കുവേണ്ടിയെന്ന്‌ അറിയില്ലെന്നും ഉണ്ണിത്താന്‍ കോടതിയില്‍ വ്യക്‌തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി. ടി. ഇ അറസ്റ്റില്‍

February 28th, 2012

rajdhani-express-epathram

തിരുവനന്തപുരം: രാജധാനി എക്സ്പ്രസ്സില്‍ വച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി. ടി. ഇയെ ആര്‍. പി. എഫ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിനി ഹേമലതയുടെ പരാതിയെ തുടര്‍ന്നാണ് ദില്ലി സ്വദേശിയും രാജധാനി എക്സ്പ്രസ്സിലെ ഹെഡ് ടി. ടി. ഇയുമായ രമേശ് കുമാറിനെ അറസ്റ്റു ചെയ്തത്. ട്രെയിന്‍ യാത്രക്കിടെ പലതവണ ടി. ടി. ഇ ഹേമലതയ്ക്ക് അസൌകര്യം ഉണ്ടാകും വിധം ദേഹത്ത് സ്പര്‍ശിക്കുന്നതടക്കം ഉള്ളരീതിയില്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവര്‍ പരാതി നല്‍കുകയായിരുന്നു. ഡ്യൂട്ടി സമയത്ത് രമേശ് കുമാര്‍ മദ്യപിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ കൊല്ലത്ത് ഒരു ടി. ടി. ഇ അടക്കം ഉള്ള  റെയി‌ല്‍‌വേ ഉദ്യോഗസ്ഥര്‍ക്കെതിരെ പാ‍തി ഉയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്ന് ചില റെയില്‍‌വേ ജീവനക്കാരെ സസ്പെന്റ് ചെയ്തുവെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കും മുമ്പെ അവരെ തിരിച്ചെടുക്കുകയായിരുന്നു.സംസ്ഥാനത്ത്  റെയില്‍‌വേ ജീവനക്കാരില്‍ നിന്നും യാത്രക്കാര്‍ മോശം പെരുമാറ്റം നേരിടുന്നതായുള്ള വാര്‍ത്തകള്‍ വ്യാപകമായിക്കൊണ്ടിരിക്കയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിറവത്തെ മത്സരം കോടീശ്വരന്മാര്‍ തമ്മില്‍
Next »Next Page » മുണ്ടുരിഞ്ഞവരെ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine