സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

March 11th, 2012
sindhu-joy-epathram
തിരുവനന്തപുരം: എസ്. എഫ്. ഐ നേതാവായിരുന്ന സിന്ധു ജോയിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ “അഭിസാരികാ”പരാമര്‍ശം വിവാദമാകുന്നു. വി. എസിനെ നിലക്കു നിര്‍ത്തുവാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തയ്യാറാകണമെന്ന്  മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. വി. എസിന്റെ  പരാമര്‍ശം ഹീനമാണെന്ന് പറഞ്ഞ ലതിക സുഭാഷ് ഇതേകുറിച്ച് വൃന്ദാകാരാട്ടിന് എന്താണ് പറയുവാനുള്ളതെന്നും ചോദിച്ചു.
വി. എസിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി അംഗം കൂടിയായ ടി. എന്‍. സീമ എം. പിയും രംഗത്തെത്തി. രാഷ്ടീയ കുതിരക്കച്ചവടത്തെ കുറിച്ചാണ് വി. എസ് പറഞ്ഞതെന്നും എന്നാല്‍ ഒരു സ്ത്രീയേ കുറിച്ചും ഒരു നേതാവും ഇത്തരം പദ പ്രയോഗങ്ങള്‍ നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. തന്റെ പ്രസ്താവന വി. എസ് പുന:പരിശോധിക്കണമെന്നും ടി. എന്‍ സീമ ആവശ്യപ്പെട്ടു.
സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം  ഒരു  അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അച്യുതാനന്ദന്റെ അഭിസാരികാ പരാമര്‍ശത്തിനെതിരെ ചില വനിതകള്‍ ഉള്‍പ്പെടെ നിരവധി പൊതു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിട്ടുണ്ട്.  ഇത്തരം പ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കുകയാണ് അച്യുതാനന്ദന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍‌വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കിടെയാണ് നേരത്തെ സി. പി. എം വിട്ട് യു. ഡി. എഫില്‍ ചേരുകയും പിന്നീട് മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷയാകുകയും ചെയ്ത സിന്ധു ജോയിയെ കുറിച്ച് സൂചിപ്പിച്ചത്.
നേരത്തെ മലമ്പുഴ മണ്ഡലത്തില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെ കുറിച്ച് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം വിവദമായിരുന്നു. വി. എസിനെതിരെ ലതിക സുഭാഷ് ഇതിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍‌വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

സിന്ധു ജോയിയെവിടെ, എന്ന് വി. എസ്

March 11th, 2012
vs-achuthanandan-shunned-epathram
കൊച്ചി: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫ് പ്രചാരണത്തിനുണ്ടായിരുന്ന മുന്‍ എസ്. എഫ്. ഐ പ്രസിഡണ്ട് സിന്ധു ജോയി എവിടെ എന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍‍. എല്ലാ മണ്ഡലത്തിലും പോയി സിന്ധു ജോയി പ്രസംഗിച്ചു. സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം ഒരു അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍. അതുപോലെ ഇപ്പോള്‍ ആര്‍. ശെല്‍‌വരാജിനേയും യു. ഡി. ഫ് വിലക്കെടുത്തിരിക്കുകയാണെന്നും സിന്ധു ജോയിയുടെ അനുഭവമായിരിക്കും ശെല്‍‌വരാജിനും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. പി. സി. ജോര്‍ജ്ജ് മുഖ്യമന്ത്രിയുടെ ഏജന്റാണെന്നും വി. എസ് ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സിന്ധു ജോയിയെവിടെ, എന്ന് വി. എസ്

പിറവം ഉപതിരഞ്ഞെടുപ്പ്; എന്‍. എസ്. എസ് നിലപാടില്‍ മാറ്റമില്ലെന്ന് ജി. സുകുമാരന്‍ നായര്‍

March 11th, 2012
g.sukumaran-nair-epathram
തൊടുപുഴ: പിറവം ഉപതിരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു പിന്തുണ പ്രഖ്യാപിച്ച എന്‍. എസ്. എസ് നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നെയ്യാറ്റിന്‍‌കരയിലെ രാഷ്ടീയ നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും യു. ഡി. എഫ് ഭരണം തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ ആയതിനാല്‍ എന്‍. എസ്. എസ് കരുതലോടെ നില്‍ക്കുമെന്നും സി. പി. എമ്മിനോട് എതിര്‍പ്പില്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on പിറവം ഉപതിരഞ്ഞെടുപ്പ്; എന്‍. എസ്. എസ് നിലപാടില്‍ മാറ്റമില്ലെന്ന് ജി. സുകുമാരന്‍ നായര്‍

പിറവത്ത് തോറ്റാല്‍ യു.ഡി.എഫ് സര്‍ക്കാറിനു തുടരാന്‍ അവകാശമില്ല; ഷിബു ബേബി ജോണ്‍

March 11th, 2012
shibu-baby-john-epathram
കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പില്‍  പരാജയപ്പെടുകയാണെനില്‍ യു. ഡി. എഫ് സര്‍ക്കാറിനു തുടരുവാന്‍ ധാര്‍മ്മികമായി അവകാശമില്ലെന്നാണ് മന്ത്രി ഷിബു ബേബി ജോണ്‍. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാണെന്നും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള ജനക്ഷേമ പദ്ധതികള്‍ യു. ഡി. ഫിനു വിജയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം. എല്‍. എ സ്ഥാനത്തുള്ളവര്‍ പോലും പാര്‍ട്ടി വിട്ടു പോകുന്ന സാഹചര്യത്തില്‍ സി.പി.എം ചിതലെടുത്ത പാര്‍ട്ടിയായിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍. ശെല്‍‌വരാജിന്റെ രാജിയെ സൂചിപ്പിച്ച ഷിബു ബേബി ജോണ്‍ താഴെ തട്ടുമുതല്‍ സി. പി. എമ്മിന്റെ ജീര്‍ണ്ണത ബാധിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പിറവത്ത് തോറ്റാല്‍ യു.ഡി.എഫ് സര്‍ക്കാറിനു തുടരാന്‍ അവകാശമില്ല; ഷിബു ബേബി ജോണ്‍

സെല്‍‌വരാജ് രാജിവെച്ചത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി

March 11th, 2012
vellappally-natesan-epathram
തിരുവനന്തപുരം:  പിറവം ഉപതിരഞ്ഞെടുപ്പിന്റെ നടയ്ക്കല്‍ വച്ച് ആര്‍.ശെല്‍‌വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ചത് ശരിയായില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാറശ്ശാലയിലും നെയ്യാറ്റിന്‍ കരയിലും മത്സരിച്ചപ്പോള്‍ എസ്.എന്‍.ഡി.പി യോഗം ശെല്‍‌വരാജിനു പിന്തുണ നല്‍കിയിരുന്നെന്നും ഇത്തവണ നെയ്യാറ്റിന്‍‌കരയിലേക്ക് മാറ്റിയത് സവര്‍ണ്ണ താല്പര്യം സംരക്ഷിക്കുവാന്‍ വേണ്ടിയാണെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായും വെള്ളാപ്പിള്ളി കൂട്ടിച്ചേര്‍ത്തു. രാജിക്കു പിന്നില്‍ കുതിരക്കച്ചവടമാണോ കാളക്കച്ചവടമാണോ എന്ന് തനിക്കറിയില്ലെന്നും പിറവത്ത് അനൂപ് ജേക്കബ്ബിനു അനുകൂലമാണ് സ്ഥിതിഗതികള്‍ എന്നും വെള്ളാപ്പള്ളി പറഞ്ഞു. സഭകള്‍ തമ്മില്‍ എന്തൊക്കെ പോരുണ്ടായാലും അവരെല്ലാം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരുവാന്‍ ആഗ്രഹിക്കുന്നവരാണെന്നും   മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിപറയുകയായിരുന്നു വെള്ളാപ്പിള്ളി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സെല്‍‌വരാജ് രാജിവെച്ചത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി


« Previous Page« Previous « കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചാല്‍ ചിലപ്പോള്‍ യു. ഡി. എഫിലേക്ക് പോകും: ശെല്‍‌വരാജ്
Next »Next Page » പിറവത്ത് തോറ്റാല്‍ യു.ഡി.എഫ് സര്‍ക്കാറിനു തുടരാന്‍ അവകാശമില്ല; ഷിബു ബേബി ജോണ്‍ »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine