ഗുരുവായൂരില്‍ കുട്ടിക്കൊമ്പനെ നടയ്ക്കിരുത്തി

December 23rd, 2011

elephant-stories-epathramഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ ആന ശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടെ എത്തി. പാലക്കാട് സ്വദേശി ഗോപിനാഥന്‍ തന്റെ അയ്യപ്പന്‍ കുട്ടി എന്ന കുട്ടിക്കൊമ്പനെയാണ് ഗുരുവായൂരപ്പനു സമര്‍പ്പിച്ചത്. ഇതോടെ ദേവസ്വത്തിനു 64 ആനകളായി. പതിനാലു വയസ്സിനടുത്ത് പ്രായമുള്ള കൊമ്പന്‍ അല്പം കുസൃതിക്കാരനാണ്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ശീവേലിക്ക് ശേഷം മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍  നടയിരുത്തല്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. വെള്ളയും കരിമ്പടവും വിരിച്ച് അതില്‍ ഇരുത്തി.  തീര്‍ഥം തളിച്ച് കളഭമണിയിച്ചു. തെച്ചിയും താമരയും ചേര്‍ത്ത മാല ചാര്‍ത്തി. മൂന്നു വട്ടം ചെവിയില്‍ പേരു വിളിച്ചു. തോട്ടിയും കോലും ഉടമയില്‍ നിന്നും ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി രാമന്‍ നമ്പൂതിരി ഏറ്റുവാങ്ങി പാരമ്പര്യ അവകാശികള്‍ക്ക് കൈമാറി.

ആനയെ നടയ്ക്കിരുത്തുന്നത് കാണുവാന്‍ ധാരാളം ഭക്തര്‍ എത്തിയിരുന്നു. ആളുകളുടെ തിരക്ക് കണ്ട് ഇടയ്ക്ക് അല്പം പരിഭ്രമിച്ച കുട്ടിക്കൊമ്പന്‍ മുന്നോട്ടോടുവാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്നു തന്നെ നിയന്ത്രിച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നാടകകൃത്ത്‌ പി. എം. ആന്‍റണി അന്തരിച്ചു

December 22nd, 2011

pm-antony-epathram

ആലപ്പുഴ: പ്രശസ്ത നാടകകൃത്തും സംവിധായകനും, നാടക നടനുമായ പി. എം. ആന്‍റണി (64) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ആലപ്പുഴ ജനറല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. എഴുപതുകളില്‍ നാടക രംഗത്ത്‌ തരംഗം സൃഷ്ടിച്ച നിരവധി നാടകങ്ങള്‍ കൈരളിക്ക് സമര്‍പിച്ച ഇദ്ദേഹത്തിന് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയ്യേറ്റെഴ്സ് അവതരിപ്പിച്ച ‘കടലിന്റെ മക്കള്‍’ എന്ന ആദ്യ രചനയ്ക്ക് തന്നെ മികച്ച പ്രൊഫഷണല്‍ നാടക അവതരണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’ എന്ന നാടകം മികച്ച നാടക സംവിധായകനുള്ള സര്‍ക്കാര്‍ പുരസ്‌കാരവും നേടി.

മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം രണ്ടു തവണയും സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വിവാദം സൃഷ്ടിച്ച ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’, ‘സ്പാര്‍ട്ടക്കസ്’, ‘ഇങ്ക്വിലാബിന്റെ പുത്രന്‍’, ‘അയ്യങ്കാളി’ എന്നീ നാടകങ്ങളുടെ രചയിതാവാണ്. ‘സ്റ്റാലിന്‍’ എന്ന നാടക രചന പൂര്‍ത്തിയായി സ്റ്റേജില്‍ കയറാ നിരിക്കുകയായിരുന്നു. ‘അയ്യങ്കാളി’ എന്ന നാടകം ജനുവരിയില്‍ ഷാര്‍ജയില്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ കളിക്കാനിരിക്കെയാണ് ആകസ്മികമായ അന്ത്യം ഉണ്ടായത്‌.

ജനകീയ സാംസ്കാരിക വേദിയുടെ ആദ്യ സംസ്ഥാന കമ്മറ്റി അംഗങ്ങളില്‍ ഒരാളായിരുന്നു. ജനകീയ സാംസ്കാരിക വേദിക്കു വേണ്ടി ഇന്ത്യയിലുടനീളം തെരുവ് നാടകങ്ങള്‍ അവതരിപ്പിച്ചു. 1980ല്‍ നക്‌സലൈറ്റ് ഉന്‍മൂലനക്കേസില്‍ പ്രതിയെന്ന കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം ഒളിവിലായിരുന്നു. ഈ കേസില്‍ സെഷന്‍സ് കോടതി ആറു മാസത്തെ തടവ് മാത്രം വിധിച്ചെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമാക്കി ഉയര്‍ത്തി. സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശ്രമ ഫലമായി 1993ലാണ് ജയില്‍മോചിതനായത്. ഗ്രേസിയാണ് ഭാര്യ. അജിത, അനില്‍, ആസാദ്, അനു എന്നിവരാണ് മക്കള്‍.

-

വായിക്കുക: , ,

Comments Off on നാടകകൃത്ത്‌ പി. എം. ആന്‍റണി അന്തരിച്ചു

ബിന്ദു വധം: പ്രതിക്ക് വധശിക്ഷ

December 22nd, 2011

crime-epathram

കൊച്ചി: എറണാകുളം പച്ചാളത്ത് വീട്ടമ്മയായ ബിന്ദുവിനെ (38) നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി വയനാട് മീനങ്ങാടി സ്വദേശി റഷീദിന് (34) വധശിക്ഷ. കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. കമാല്‍ പാഷയാണ് പരമാവധി ശിക്ഷ വിധിച്ചത്. വധശിക്ഷക്ക് പുറമെ ജീവപര്യന്തം തടവും പിഴയും ശിക്ഷയായുണ്ട്.

2010 നവമ്പര്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പച്ചാളത്ത് താമസിച്ചു വരികയായിരുന്ന ബിന്ദുവിനെ വീടിന്റെ മുകള്‍ നില വാടക്ക് മുറിയെടുക്കുവാന്‍ എന്ന വ്യാജേന വീട്ടില്‍ കയറിയ റഷീദ് ബിന്ദുവിന്റെ സ്വര്‍ണ്ണ മാല പൊട്ടിക്കുവാന്‍ ശ്രമിച്ചു. മല്‍‌പിടുത്തത്തിനിടയില്‍ താഴെ വീണ് റഷീദിന്റെ ഒരു കണ്ണിനു കാര്യമായ പരിക്കുപറ്റി. തുടര്‍ന്ന് ഇയാള്‍ ബിന്ദുവിനെ അതി ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തുവാനായി ബിന്ദുവിന്റെ കഴുത്ത് അറുത്ത റഷീദ് തുടര്‍ന്ന് അവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മാലയും വളയും അപഹരിച്ചു. ഈ സ്വര്‍ണ്ണാഭരണങ്ങള്‍ പിന്നീട് പ്രതിയില്‍ നിന്നു തന്നെ പോലീസ് കണ്ടെടുത്തു. ഇന്റീരിയര്‍ ഡിസൈനറായ രാമകൃഷ്ണന്‍ ആണ് ബിന്ദുവിന്റെ ഭര്‍ത്താവ്.വിദ്യാര്‍ഥികളായ അരവിന്ദ് അഞ്ജന എന്നിവര്‍ മക്കളാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിവാഹ ക്ഷണക്കത്തുമായി മമ്മൂട്ടി ജയലളിതക്ക് മുന്നില്‍

December 21st, 2011

mammootty-jayalalitha-epathram

ചെന്നൈ: മെഗാസ്റ്റാര്‍ മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹ ക്ഷണക്കത്തുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മമ്മൂട്ടി മുഖ്യമന്ത്രിയെ മകന്റെ വിവാഹത്തിനു ക്ഷണിച്ചത്. ഡിസംബര്‍ 22നാണ് ദുല്‍ഖര്‍ സല്‍മാന്റെ കല്യാണം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളില്‍ ഇതൊരു ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. മുല്ലപെരിയാര്‍ വിഷയത്തില്‍ ജയലളിത കേരളത്തിനെതിരെ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഈ ക്ഷണം കൂടുതല്‍ വിവാദമാകാന്‍ ഇടയുണ്ട്.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

അണക്കെട്ടിന്‍റെ ചോര്‍ച്ച ശക്തം; പേടിക്കേണ്ട അവസ്ഥ – പെറ്റീഷന്‍ കമ്മിറ്റി

December 21st, 2011

thomas-unniyadan-epathram

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ 34 ബ്ളോക്കുകള്‍ക്കിടയിലൂടെ ശക്തിയായി  ജലം ചോരുന്നുണ്ടെന്നും, ബലവത്തല്ലാത്ത അണക്കെട്ടിന് സമീപം വലിയ ഭൂചലനം ഉണ്ടായാല്‍ അണക്കെട്ട് നിലംപൊത്തുമെന്ന് നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ വ്യക്തമാക്കി. അണക്കെട്ടിന്‍റെ നില ഏറെ ആശങ്കാജനകമാണ്. 19.5 ടി. എം. സി. ജലമാണ് വര്‍ഷന്തോറും തമിഴ്നാടിന് നല്‍കുന്നത്. ഇത് തുടര്‍ന്നും നല്‍കാമെന്ന് കേരളം ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. അതിനാല്‍ പുതിയ അണക്കെട്ട് മാത്രമാണ് ഏക പരിഹാരം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഉച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട്, ബേബി ഡാം, എര്‍ത്തണ്‍ ഡാം, ഗാലറി എന്നിവ നിരീക്ഷിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തോമസ്‌ ഉണ്ണിയാടന്‍‍. എം. എല്‍. എ. മാരായ കെ. കുഞ്ഞഹമ്മദ്, ടി. ഉബൈദുല്ല, കെ. എം. ഷാജി എന്നിവരും മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം. കെ. പരമേശ്വരന്‍ നായര്‍, ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ബലരാമന്‍ ഉള്‍പ്പെടെ നിരവധി സാങ്കേതിക വിദഗ്ധരും പെറ്റീഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം. കെ. സാനുവിന്
Next »Next Page » വിവാഹ ക്ഷണക്കത്തുമായി മമ്മൂട്ടി ജയലളിതക്ക് മുന്നില്‍ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine