ചെന്നൈ: മെഗാസ്റ്റാര് മമ്മൂട്ടി മകന് ദുല്ഖര് സല്മാന്റെ വിവാഹ ക്ഷണക്കത്തുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്ശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മമ്മൂട്ടി മുഖ്യമന്ത്രിയെ മകന്റെ വിവാഹത്തിനു ക്ഷണിച്ചത്. ഡിസംബര് 22നാണ് ദുല്ഖര് സല്മാന്റെ കല്യാണം. സോഷ്യല് നെറ്റ്വര്ക്ക് സൈറ്റുകളില് ഇതൊരു ചര്ച്ചാ വിഷയമായിരിക്കുകയാണ്. മുല്ലപെരിയാര് വിഷയത്തില് ജയലളിത കേരളത്തിനെതിരെ നില്ക്കുന്ന സന്ദര്ഭത്തില് ഈ ക്ഷണം കൂടുതല് വിവാദമാകാന് ഇടയുണ്ട്.