മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ല എന്ന് പറയുന്നത് കേവലം ഭീതി പരത്താനാണ് എന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാകരനാണ് ഈ തന്ത്രം ആദ്യമായി പയറ്റിയത്. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ തമിഴ്നാട് ചെയ്തു കൊടുക്കുകയാണെങ്കില്‍ ജലനിരപ്പ് വര്‍ദ്ധിപ്പിക്കാം എന്ന് കരുണാകരന്‍ സമ്മതിച്ചിരുന്നതാണ്. ഈ വാഗ്ദാനത്തില്‍ നിന്നും കേരളം പിന്നീട് പുറകോട്ടു പോയ സാഹചര്യത്തിലാണ് താന്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കോടതിയില്‍ എത്തിച്ചത്. എട്ടു വര്‍ഷത്തെ നിയമ നടപടികള്‍ക്ക് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് സുപ്രീം കോടതി 2006ല്‍ വിധിച്ചു.
റൂര്‍ക്കി ഐ. ഐ. ടി. പഠനം നടത്തി എന്ന് കേരളം പറയുന്നത് വ്യാജമാണ്. അത്തരം പഠനങ്ങളൊന്നും നടന്നിട്ടില്ല. അണക്കെട്ട് സുരക്ഷിതമല്ല എന്നൊക്കെ പറയുന്ന കേരളത്തിലെ എഞ്ചിനിയര്‍മാരെ വിശ്വസിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.