സോപ്പില്‍ ചിപ്പ് ഘടിപ്പിച്ച് സര്‍വേ വിദേശികളെ ചോദ്യം ചെയ്തു

December 13th, 2011

chip-inside-soap-epathram

തിരുവനന്തപുരം: ബീമാപള്ളി പരിസരത്ത്‌ സോപ്പിലും മഗ്ഗിലും ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് സര്‍വേ നടത്തിയ വിദേശികളായ ജോണ്‍ പീറ്റര്‍, ആദം ഡേവിഡ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് വിദേശികളെ പൊലീസ് ചോദ്യം ചെയ്തു. ഇവരാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്. ലണ്ടന്‍ സ്വദേശിയായ ആദം ഡേവിഡ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കലിന്‍റെ ഡയറക്ടറാണെന്ന് പൊലീസിന് മൊഴി നല്‍കി. സോപ്പിലും മഗ്ഗിലും ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണത്തിന്‍റെ വിശദ വിവരങ്ങള്‍ അറിയാന്‍ പൊലീസ് ഇത് സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ട്. രഹസ്യമായി കുടുംബശ്രീ പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് അവര്‍ വീടുകളില്‍ സൗജന്യമായി സോപ്പും മഗ്ഗും നല്‍കിയത്. അഞ്ച് ദിവസം ഉപയോഗത്തിന് ശേഷം സോപ്പ് തിരികെ എടുത്ത് വീട്ടുകാര്‍ക്ക് 400 രൂപ നല്‍കി. ഇതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴി വെച്ചത്. സൈബര്‍ സെല്ലിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂവെന്നാണ് പൊലീസ് വ്യക്തമാക്കി. എന്നാല്‍ വിദേശികളെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെതിരെ പലരും രംഗത്ത്‌ വന്നിട്ടുണ്ട്. നേരത്തെ കരിമഠം കോളനിയില്‍ വിദേശ കമ്പനിക്കു വേണ്ടി സര്‍വേ നടത്തിയിരുന്നു. അവരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചതല്ലാതെ കൂടുതല്‍ അന്വേഷണം നടന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

-

വായിക്കുക: , ,

Comments Off on സോപ്പില്‍ ചിപ്പ് ഘടിപ്പിച്ച് സര്‍വേ വിദേശികളെ ചോദ്യം ചെയ്തു

കരിപ്പൂരില്‍ യാത്രക്കാരന്‍റെ ബാഗിന്‍റെ സിബ് അടര്‍ത്തി മോഷണം

December 13th, 2011

pick-pocket-epathram

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്‍റെ ബാഗില്‍നിന്ന് സിബ്ബ്‌ കുത്തിത്തുറന്ന്‌ സാധനങ്ങള്‍ മോഷ്ടിച്ചു. . അബുദാബിയില്‍ നിന്നും വന്ന ഇത്തിഹാദ് എയര്‍വെയ്സില്‍ യാത്രചെയ്ത ചെമ്മലശ്ശേരി സ്വദേശി നെല്ലിശ്ശേരി ഷമീറിന്‍റെ ബാഗില്‍നിന്നാണ് മൊബൈല്‍ ഫോണ്‍, വാച്ച്, കൂളിങ് ഗ്ളാസ് തുടങ്ങിയവ നഷ്ടപ്പെട്ടത്. ബാഗിന്‍റെ സിബും ലോക്കും തുറക്കാതെ പേനയുടെ മുന ഉപയോഗിച്ച് സിബ് അടര്‍ത്തി സാധനങ്ങള്‍ മോഷ്ടിച്ചതായാണ് സംശയം. തിരക്ക്മൂലം ഏതാനും യാത്രക്കാരുടെ ഹാന്‍ഡ്ബാഗേജുകള്‍ അടുത്ത ദിവസത്തെ ഫ്ലൈറ്റില്‍ വിടാം എന്ന് പറഞ്ഞ് അധികൃതര്‍ വാങ്ങുകയായിരുന്നു. വ്യാഴാഴ്ച ബാഗേജ് കരിപ്പൂരില്‍ എത്തിയതായി വിവരം കിട്ടിയതനുസരിച്ച് ചെന്നതായിരുന്നു. വിമാനത്താവളത്തില്‍ തന്നെ പരിശോധിച്ച് മുഴുവന്‍ സാധനങ്ങളും ഉണ്ടെന്ന് ഉറപ്പ് വരുത്തി എങ്കിലും വീട്ടിലെത്തിയതിനു ശേഷമാണ് ബാഗിനുള്ളില്‍ സാധനങ്ങളുടെ കാലിക്കൂടുകള്‍ മാത്രമാണെന്ന് മനസ്സിലായത്. വിലപിടിപ്പുള്ള സാധനങ്ങള്‍ എടുത്ത് പെട്ടികള്‍ അടച്ച നിലയിലായിരുന്നു. എന്നാല്‍ ബാഗ് കൈപ്പറ്റുന്ന സമയത്ത് പരാതിപ്പെടാത്തതിനാല്‍ പിന്നീട് പരാതി നല്‍കാന്‍ കഴിയില്ല. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി സൈബര്‍സെല്ലിന് പരാതി നല്‍കി. സമാന സംഭവങ്ങള്‍ അടുത്തിടെ പലതവണ നടന്നിട്ടുണ്ട്.

-

വായിക്കുക: ,

Comments Off on കരിപ്പൂരില്‍ യാത്രക്കാരന്‍റെ ബാഗിന്‍റെ സിബ് അടര്‍ത്തി മോഷണം

അന്തിമ തീരുമാനമായില്ലെന്ന് ചെന്നിത്തല; ലീഗിന്‍റെ മന്ത്രിസ്ഥാനം ഇനിയും നീളും

December 12th, 2011

ramesh-chennithala-epathram

ശബരിമല: മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നത് സംബന്ധിച്ച് യു. ഡി. എഫില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ. പി. സി. സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ചിന് പകരം ആറ് മന്ത്രിമാരെ വരെ ആവശ്യപ്പെടാനുള്ള അവകാശം ലീഗിനുണ്ട്, എന്നാല്‍ അഞ്ചാം മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും കാര്യങ്ങള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം എല്ലാ ഘടകകക്ഷികള്‍ക്കും ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

-

വായിക്കുക: , ,

Comments Off on അന്തിമ തീരുമാനമായില്ലെന്ന് ചെന്നിത്തല; ലീഗിന്‍റെ മന്ത്രിസ്ഥാനം ഇനിയും നീളും

മോഹന്‍ലാല്‍ അഴീക്കോട്‌ വിവാദം ഒത്തുതീര്‍ന്നു

December 11th, 2011

mohanlal-sukumar-azhikode-epathram

തൃശൂര്‍: തിലകനും താരസംഘടനയായ അമ്മയും തമ്മിലുള്ള പ്രശ്‌നത്തില്‍ അഴീക്കോട് ഇടപെടുകയും മോഹന്‍ലാലിനെ വിമര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ അഴീക്കോടിന് മതിഭ്രമമാണെന്ന് ലാല്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അഴീക്കോട് നല്‍കിയ കേസിന് പരിസമാപ്തിയായി. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോടുമായി മോഹന്‍ലാല്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് പിണക്കം തീര്‍ക്കാന്‍ വഴിയൊരുക്കിയത്‌. തുടര്‍ന്ന് തൃശൂര്‍ കോടതിയിലുള്ള മാനനഷ്ടക്കേസ് ഒരു ഉപാധിയുമില്ലാതെ ഒത്തുതീരുകയും ചെയ്തു.

കേസ് ഒത്തുതീര്‍ക്കുന്നതിനായി അഴീക്കോടിന്റെ അഭിഭാഷക തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കും. ലാലിലെ കൂടാതെ ലാലിന്റെ അമ്മ ശാന്തകുമാരിയും ഫോണില്‍ വിളിച്ച് അഴീക്കോടിന്റെ അസുഖവിവരങ്ങള്‍ തിരക്കി. ലാലും അമ്മയും സംസാരിച്ചപ്പോള്‍ത്തന്നെ തന്റെ അസുഖം പകുതിമാറിയെന്നാണ് അഴീക്കോട് പ്രതികരിച്ചത്. കേസ് പിന്‍വലിക്കുവാനുള്ള നടപടികള്‍ തയ്യാറാക്കാന്‍ അദ്ദേഹം അഭിഭാഷകരോട് ആവശ്യപ്പെടുകയും ചെയ്തു.

-

വായിക്കുക: , , ,

Comments Off on മോഹന്‍ലാല്‍ അഴീക്കോട്‌ വിവാദം ഒത്തുതീര്‍ന്നു

മുല്ലപ്പെരിയാര്‍: ഉമ്മന്‍‌ചാണ്ടിയും വി. എസും. പ്രധാനമന്ത്രിയെ കാണും

December 11th, 2011

V.S.-Achuthanandan-Oommen-Chandy-epathram

ആലുവ: കേരളത്തിലെ ജനങ്ങളുടെ വികാരവും മുല്ലപ്പെരിയാര്‍ വിഷയത്തിന്‍റെ ഗൗരവവും കണക്കിലെടുത്ത്‌ പ്രധാനമന്ത്രിയേക്കാണാന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം പോകാന്‍ തയാറാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കണമെന്ന കാര്യം ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഈ മാസം 13നോ 14നോ ആയിരിക്കും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുക എന്നും ഇക്കാര്യത്തെക്കുറിച്ച്‌ മുഖ്യമന്ത്രി അറിയിക്കുമെന്നും വി. എസ് പറഞ്ഞു. ശനിയാഴ്ച ആലുവ പാലസില്‍ വെച്ച് മുഖ്യമന്ത്രി വി. എസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

-

വായിക്കുക: , ,

Comments Off on മുല്ലപ്പെരിയാര്‍: ഉമ്മന്‍‌ചാണ്ടിയും വി. എസും. പ്രധാനമന്ത്രിയെ കാണും


« Previous Page« Previous « മഞ്ഞളാംകുഴി അലി ലീഗിന്‍റെ അഞ്ചാം മന്ത്രിയാകും
Next »Next Page » മോഹന്‍ലാല്‍ അഴീക്കോട്‌ വിവാദം ഒത്തുതീര്‍ന്നു »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine