- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, പ്രവാസി
പാലക്കാട്: കടബാധ്യതമൂലം പലതവണ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്കാരം ലഭിച്ച പാലക്കാട് പെരുവെമ്പ് പള്ളിക്കാട് ബാലന്റെ മകന് ചന്ദ്രന്(53) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ബാങ്കിലെ കടബാധ്യതമൂലമാണ് ആത്മഹത്യയെന്നാണ് നിഗമനം. കടം വീട്ടാന്‍ വേണ്ടി തന്റെ നിലംവിറ്റെങ്കിലും കടം മുഴുവന്‍ തീര്‍ക്കാനായിരുന്നില്ല. പശു വളര്‍ത്തലും നെല്‍ക്കൃഷിയുമായിരുന്നു ചന്ദ്രന്റെ പ്രധാന വരുമാനമാര്‍ഗം. രണ്ടു ലക്ഷം രൂപയുടെ കടമുണ്ടായിരുന്നന്നത്. ഞായറാഴ്ച രാത്രി ഒമ്പതിന് ഇദ്ദേഹത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു എങ്കിലും നില ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി അന്ത്യം സംഭവിക്കുകയായിരുന്നു.
-
അങ്കമാലി: അങ്കമാലിക്ക് സമീപം ദേശീയപാതയില്‍ കരിയാംപറമ്പില്‍ മന്ത്രി കെ.സി ജോസഫിന്റെ കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരിയാംപറമ്പ് സ്വദേശി കെ.സുന്ദരേശ മേനോന്, കുറുപ്പംപടി മാളിയെത്ത് വീട്ടില്‍ വിജയന് എന്നിവരാണ് മരിച്ചത്. കരിയാംപറമ്പ് സ്വദേശി തോമസ് എബ്രഹാമിനെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ എല്‍. എഫ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴിനാണ് അപകടം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു മന്ത്രി കെ.സി ജോസഫ്. മന്ത്രി വാഹനം അമിത വേഗത്തില്‍ ആയിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാറിനു പോലീസ് എക്സ്കോര്‍ട്ട് ഉണ്ടായിരുന്നില്ലെന്നും കാറിന്റെ ചുവന്ന ബീക്കണ്‍ ലൈറ്റ് തെളിഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഒരുമിച്ചു റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്നുപേരെയും മന്ത്രി സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു. മന്ത്രിയുടെ കാറിലാണ് വിജയനെ ആശുപത്രിയിലെത്തിച്ചത്. മന്ത്രി ഒരു മണിക്കൂറോളം ആശുപത്രിയില്‍ തങ്ങി. ഡല്‍ഹി യാത്ര റദ്ദാക്കി.
- ലിജി അരുണ്‍
വായിക്കുക: അപകടം, കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം, ദുരന്തം
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കെ തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എം. ഡിയാക്കിയതും എ. ഡി. ജി. പിയായി ഉയര്‍ത്താനുളള നീക്കവും ശരിയല്ലെന്നു പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് ശക്തമായ ഭാഷയില്‍ തച്ചങ്കരിയുടെ നിയമനത്തെക്കുറിച്ചും പ്രമോഷനെപ്പറ്റിയും പ്രതികരിച്ചു. തച്ചങ്കരിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് സര്‍ക്കാരിന് അറിയിപ്പു നല്‍കിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. കൂടാതെ അനധികൃത സ്വത്തു സമ്പാദനം തെളിഞ്ഞതും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതുമാണ്. അനധികൃതമായി വിദേശത്തുപോയി ദേശവിരുദ്ധ ശക്തികളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നതുള്‍പ്പെടെയുളള ഗുരുതരമായ ആരോപണങ്ങള്‍ക്ക് എന്‍.ഐ.എ. അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണു തച്ചങ്കരി. കളളക്കടത്തടക്കം നിരവധി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളും തച്ചങ്കരിക്കെതിരേ നടന്നുവരുന്നു.
-
തിരുവനന്തപുരം: കുറ്റാരോപിതനായ ഐ. ജി. ടോമിന് തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എം.ഡിയാക്കിയതും എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനുളള ഡി.ജി.പിയുടെ ശിപാര്‍ശയും വിവാദത്തില്‍. സര്‍വീസില്‍ തിരിച്ചെടുത്ത ശേഷം തസ്തിക നല്‍കിയിരുന്നില്ല. സര്‍വീസില്‍ തിരിച്ചെടുത്തത് തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ശക്ത മായ എതിര്‍പ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. കുറ്റാരോപിതനായ തച്ചങ്കരിയെ ഒരുകാരണവശാലും എ.ഡി.ജി.പിയായി പ്രമോട്ട് ചെയ്യരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. “തച്ചങ്കരിക്ക് നിയമനം നല്കിയതു ശരിയായില്ല. കളങ്കിത ഉദ്യോഗസ്ഥനെന്ന പേരു വീണ ഉദ്യോഗസ്ഥനാണ് ടോമിന് തച്ചങ്കരിയെന്ന്” സുധീരന് പറഞ്ഞു.
-
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, പോലീസ്, വിവാദം