വടക്കുഞ്ചേരി ബസ്സപകടം : ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

October 7th, 2022

high-court-of-kerala-ePathram-
കൊച്ചി : വടക്കുഞ്ചേരിയിലെ ബസ്സ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് അജിത് കുമാർ എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പോലീസിൽ നിന്നും മോട്ടോർ വാഹന വകുപ്പിൽ നിന്നും സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടി.

കോടതി നിരോധിച്ച ഫ്ളാഷ് ലൈറ്റുകളും സൗണ്ട് സിസ്റ്റവും ബസ്സില്‍ ഉപയോഗിച്ചു. ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് എന്നും ചോദിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണറെയും റോഡ് സേഫ്റ്റി കമ്മീഷണറെയും കോടതി നേരിട്ട് വിളിച്ചു വരുത്തിയിട്ടുണ്ട്. ഇനിയും ഇത്തരം അപകടങ്ങൾ ആവര്‍ത്തിക്കാതിരിക്കുവാന്‍ മാർഗ്ഗങ്ങൾ ഇല്ലേ എന്നാണ് ഹൈക്കോടതി ആരാഞ്ഞത്.

മോട്ടോർ വാഹനങ്ങൾക്ക് വേഗപ്പൂട്ട് നിർബ്ബന്ധമാണ്, റോഡിൽ വഴി വിളക്കുകള്‍ ഉറപ്പാക്കണം എന്നുള്ള നിയമങ്ങൾ നിലവിലുണ്ട് എങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല എന്ന് അഭിഭാഷകർ കോടതിയിൽ അറിയിച്ചു.

നിർദ്ദേശങ്ങളെയും നിയമങ്ങളെയും ഭയമില്ല എന്നതാണു പ്രശ്നം. സർക്കുലറുകൾ ഇറക്കുകയല്ല, നടപടി എടുക്കുകയാണു വേണ്ടത് എന്നും കോടതി ഓര്‍മ്മിപ്പിച്ചു.

റോഡില്‍ വലിയ വാഹനങ്ങളുടെ ഓവര്‍ ടേക്കിംഗ് നിരോധിക്കുവാന്‍ എന്താണ്ത തടസ്സം എന്നും ഹൈക്കോടതി ചോദിച്ചു. വാഹനങ്ങള്‍ റോഡില്‍ ലൈന്‍ ട്രാഫിക്ക് പാലിക്കുന്നു എന്ന് ഉറപ്പാക്കണം. നിയമ വ്യവസ്ഥകളെ പാലിക്കാത്ത ഡ്രൈവര്‍ മാരുടെ നിലപാടുകള്‍ തുടരാന്‍ അനുവദിച്ചാല്‍ റോഡുകള്‍ കൊലക്കളം ആയി മാറും എന്നും കോടതി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൂപ്പര്‍ ഫാസ്റ്റിനു പിന്നില്‍ ടൂറിസ്റ്റ് ബസ്സ് ഇടിച്ചു മറിഞ്ഞു : വിദ്യാർത്ഥികൾ അടക്കം 9 മരണം

October 6th, 2022

death-in-road-accident-ePathram
ആലത്തൂര്‍ : തൃശൂർ- പാലക്കാട് ദേശീയ പാതയിൽ വടക്കുഞ്ചേരിക്കു സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ്സ് കെ. എസ്. ആര്‍. ടി. സി. ബസ്സില്‍ ഇടിച്ചു മറിഞ്ഞു അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒമ്പതു പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി പതിനൊന്നര മണിയോടെ ആയിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്നും കോയമ്പത്തൂര്‍ക്ക് പോവുകയായിരുന്ന കെ. എസ്. ആര്‍. ടി. സി. സൂപ്പർ ഫാസ്റ്റ് ബസ്സിനു പിന്നില്‍ ഇടിച്ച് ടൂറിസ്റ്റ് ബസ്സ് മറിയുകയായിരുന്നു.

ഊട്ടിയിലേക്ക് വിനോദ യാത്ര പോവുകയായിരുന്ന, മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാ നികേതൻ സ്കൂളിലെ പത്താം തരം, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർത്ഥി കളാണ്  ടൂറിസ്റ്റ് ബസ്സില്‍ ഉണ്ടായിരുന്നത്. സൂപ്പര്‍ ഫാസ്റ്റില്‍ 49 യാത്രക്കാർ ഉണ്ടായിരുന്നു.

അമിത വേഗത്തിൽ പാഞ്ഞു പോയ ടൂറിസ്റ്റു ബസ്സ്‌ മറ്റൊരു വാഹനത്തെ മറി കടക്കുമ്പോൾ സൂപ്പർ ഫാസ്റ്റിൽ ഇടിച്ചു നിയന്ത്രണം വിട്ടു മറിയുക യായി രുന്നു. അപകട സമയത്ത് മഴ ഉണ്ടായിരുന്നു. ഇത് ദുരന്തത്തിന്‍റെ ആക്കം കൂട്ടി. തല കീഴായി മറിഞ്ഞ ടൂറിസ്റ്റ് ബസ്സ് വെട്ടി പ്പൊളിച്ചാണ് ആളുകളെ പുറത്തേക്ക് എടുത്തത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉദ്യോഗസ്ഥര്‍ക്ക് പി. എഫ്. ഐ. ബന്ധം എന്ന വാർത്ത അടിസ്ഥാന രഹിതം : കേരള പോലീസ്

October 5th, 2022

new-logo-kerala-police-ePathram
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുമായി (പി. എഫ്. ഐ.) കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് ബന്ധം എന്നുള്ള റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ.) കൈമാറി എന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതം എന്ന് കേരള പോലീസ്. ഔദ്യോഗിക വാര്‍ത്താ ക്കുറിപ്പ് ആയിട്ടാണ് ഇക്കാര്യം അറിയിച്ചത്. പോലീസിന്‍റെ സോഷ്യല്‍ മീഡിയാ പേജുകളിലും ഇക്കാര്യം പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുമായി 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധം ഉണ്ടെന്നും നടപടി എടുക്കാൻ ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ.) ഡി. ജി. പി. യോട് ശുപാർശ ചെയ്തു എന്നുള്ള രീതിയില്‍ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അടിസ്ഥാന രഹിത വാര്‍ത്തകള്‍ എന്നാണ് പോലീസ് അറിയിച്ചത്.

പി. എഫ്. ഐ. യുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ഡി. ജി. പി. ക്ക് കൈമാറി എന്നും പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയ ശേഷം എന്‍. ഐ. എ. നടത്തുന്ന തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തിയത് എന്നും വാർത്തകളില്‍ ഉണ്ടായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു

October 4th, 2022

medicine-medical-shop-ePathram
തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്നു ലബോറട്ടറികളിൽ നടത്തിയ പരിശോധനയില്‍ ഗുണ നിലവാരം ഇല്ല എന്നു കണ്ടെത്തിയ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരി കളും ആശുപത്രി കളും അവ വിതരണക്കാരന് തിരികെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം എന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നുകളുടെ വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അഞ്ച് ദിവസം മഴക്കു സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

October 2nd, 2022

rain-in-kerala-monsoon-ePathram
കൊച്ചി : കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാദ്ധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ശക്തമായ മഴ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തു ഡാമിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ അണക്കെട്ടിന്‍റെ നാലു ഷട്ടറുകള്‍ 15 സെന്‍റിമീറ്റര്‍ വീതം തുറന്നു. കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. റൂള്‍ കര്‍വ് പ്രകാരം ജല നിരപ്പ് ക്രമീകരിക്കുവാന്‍ വേണ്ടിയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് എന്ന് കെ. എസ്. ഇ. ബി. അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
Next »Next Page » ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine