
തിരുവനന്തപുരം : കടുത്ത പോരാട്ടത്തിന്റെ സൂചനകളുമായി ഇന്നലെ നടന്ന തെരഞ്ഞെടുപ്പില് കേരളം 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മൂവായിരത്തി എഴുന്നൂറ്റി മൂന്നു ബൂത്തുകളില് പ്രശ്നങ്ങള് ഉണ്ടാവാന് സാദ്ധ്യതയുള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷന് വിലയിരുത്തിയ കണ്ണൂരില് പോലും തെരഞ്ഞെടുപ്പ് ശാന്തമായിരുന്നു. സംസ്ഥാനത്തെ ചില ഇടങ്ങളില് ചില്ലറ പ്രശ്നങ്ങളും പ്രതിഷേധങ്ങളും ഉയര്ന്നുവെങ്കിലും ഇതൊന്നും ക്രമസമാധാന പ്രശ്നങ്ങളായി മാറിയില്ല എന്നതില് കേരളത്തിന് അഭിമാനിക്കാം.
80.3 ശതമാനത്തോടെ കണ്ണൂരിലാണ് ഏറ്റവും കൂടുതല് പോളിംഗ് രേഖപ്പെടുത്തിയത്. 80.2 ശതമാനവുമായി തൊട്ടു പുറകെ കോഴിക്കോടും ഉണ്ട്. പതിവ് പോലെ ഏറ്റവും കുറവ് പോളിംഗ് നടന്നത് 68.3 ശതമാനവുമായി തിരുവനന്തപുരത്താണ്.





പുല്പ്പള്ളി : വനത്തിനുള്ളിലെ റോഡിലൂടെ പോകുകയായിരുന്ന വിദ്യാര്ഥിനി കാട്ടാനയുടെ ആക്രമണത്തില് കൊല്ലപ്പെട്ടു. പുല്പ്പള്ളിയ്ക്കടുത്ത് പെരുവമ്പത്തെ ബാബുവിന്റെ മകള് റിന്സിയാണ് (14) കൊല്ലപ്പെട്ടത്. അപ്രതീക്ഷിതമായി ആനയുടെ മുമ്പില് എത്തിപ്പെടുകയായിരുന്നു റിന്സി. കളക്ടര് അടക്കമുള്ള ഉദ്യോഗസ്ഥര് സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ട് സംഭവ സ്ഥലത്തു നിന്നും റിന്സിയുടെ മൃതദേഹം നീക്കുവാന് നാട്ടുകാര് വിസ്സമ്മതിച്ചു. 

























