തിരുവനന്തപുരം: തന്നെ മര്‍ദ്ധിച്ച ജീപ്പ് ഡ്രൈവര്‍മാരോട് പകരം ചോദിക്കുവാനാന്‍ പാപ്പാന്‍ മദയാനയുമായി വന്നത് അച്ചന്‍ കോവിലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് വിനയചന്ദ്രന്‍ എന്ന പാപ്പാന്‍ മദ്യപിച്ചെത്തി അച്ചന്‍കോവിലിലെ ചില ജീപ്പ് ഡ്രൈവര്‍മാരുമായി വാക്കു തര്‍ക്കം ഉണ്ടാകുകയും അവരില്‍ ചിലര്‍ അയാളെ മര്‍ദ്ധിക്കുകയും ചെയ്തിരുന്നു. മര്‍ദ്ധനമേറ്റ പാപ്പാന്‍ അവിടെ നിന്നു പോകുകയും ചെയ്തു. പിന്നീട് ഇയാള്‍ മദക്കോളിന്റെ ലക്ഷണമുള്ള ആനയുടെ പുറത്തു കയറി തിരിച്ച് വരികയും ജീപ്പ് ഡ്രൈവര്‍മരെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശാനുസരണം ആന അക്രമണം അഴിച്ചു വിട്ടു. രണ്ടു ജീപ്പ് കുത്തിമറിച്ചു. കൂടാതെ ആനയെ തലങ്ങും വിലങ്ങും ഓടിച്ചു. മദക്കോളുള്ള ആനകള്‍ പൊതുവെ അനുസരണക്കേട് കാണിക്കുക പതിവുള്ളതാണ് എന്നാല്‍ ഇതിനു വിപരീതമായി ഈ ആന പാപ്പാന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന ആളുകള്‍ കടകള്‍ അടച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ജീപ്പുകള്‍ കുത്തിമറിക്കുന്നതിനിടെ ആനയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ആനയെ അച്ചങ്കോവില്‍ റോഡിന്റെ നടുക്ക് നിര്‍ത്തി പാപ്പാന്‍ ബഹളംവച്ചപ്പോള്‍ അതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വിവരം അറിഞ്ഞ് എത്തിയ റേഞ്ച് ഓഫീസറും പോലീസും ചേര്‍ന്ന് പാപ്പനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു. തന്നെ മര്‍ദ്ധിച്ച ജീപ്പ്‌ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാം എന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പാപ്പാന്‍ ആനയുമായി മടങ്ങി.ഏതാനും ദിവസം മുമ്പ് പ്രദേശത്ത് തടിപിടിക്കുവാനായി ആനയെ കോണ്ടുവന്നതെങ്കിലും ഉള്‍ക്കോളു കണ്ടതിനെ തുടര്‍ന്ന് ആനയെ തളച്ചിരിക്കുകയായിരുന്നു. മദപ്പാടിന്റെ ലക്ഷണം ഉള്ള ആനയെ കോണ്ട് അക്രമം അഴിച്ചുവിട്ട പാപ്പാനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. മദ്യപിച്ച പാപ്പാന്റെ അവിവേകപൂര്‍ണ്ണമായ പ്രവര്‍ത്തനം മൂലം ഒരുപക്ഷെ വലിയ ദുരന്തം സംഭവിക്കാമായിരുന്നു.