നാദാപുരം സ്ഫോടനം : അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു

February 27th, 2011

bomb-explosion-epathram

നാദാപുരം: നാദാപുരത്തിനടുത്ത് നരിക്കോട്ടേരിയില്‍ ബോംബ് നിര്‍മ്മാണ ത്തിനിടെ സ്ഫോടന മുണ്ടായതിനെ തുടര്‍ന്ന് അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ഷെമീര്‍ (28), സബീര്‍, ചാലില്‍ മമ്മു ഹാജിയുടെ മകന്‍ റിയാസ് (35), പുത്തേരിടത്ത് മൊയ്തുവിന്റെ മകന്‍ റഫീഖ് (30), കരയത്ത് മൂസയുടെ മകന്‍ ഷബീര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ ഇവരുടെ ശരീരത്തിന്റെ പല ഭാഗങ്ങളും ചിതറിത്തെറിക്കുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് വീട് പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കു കയായിരുന്നു.

മീത്തല അണിയാരി മറിയത്തിന്റെ വീടിനു സമീപം ആള്‍ താമസം കുറഞ്ഞ ഒരു കുന്നിന്‍ മുകളിലാണ് ഇവര്‍ ബോംബ് നിര്‍മ്മാണത്തിനായി ഒത്തു കൂടിയത്. സംഭവ സ്ഥലത്ത് നിന്നും ഏതാനും സ്റ്റീല്‍ ബോംബുകളും ബോംബ് നിര്‍മ്മിക്കുവാന്‍ ആവശ്യമായ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ ഏതാനും നാളുകളായി സി. പി. എം. – യു. ഡി. എഫ്. സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും വീടുകള്‍ക്ക് നേരെ ബോബേറും അക്രമവും നടന്നിരുന്നു. സ്ഥലത്ത് ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ബോംബുകള്‍ ഉണ്ടോ എന്നറിയുവാനായി തിരച്ചിലും നടക്കുന്നുണ്ട്. പ്രദേശത്ത് ബോംബ് നിര്‍മ്മാണം നടക്കുന്നതായ വാര്‍ത്തകള്‍ക്കൊപ്പം വീടുകള്‍ക്ക് നേരെ അക്രമവും നടക്കുന്നതും നാട്ടുകാരെ ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ട്.

-

വായിക്കുക: , , ,

4 അഭിപ്രായങ്ങള്‍ »

യു.ഡി.ഫ് ആരോപണങ്ങള്‍ക്ക് വി.എസ്സിന്റെ ചുട്ട മറുപടി

February 27th, 2011

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിലായി തനിക്കും മകന്‍ അരുണ്‍ കുമാറിനും എതിരെ യു.ഡി.ഫ് പാളയത്തില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി വി.എസ്സ്  അച്ചുതാനന്ദന്‍ രംഗത്തെത്തി. ലോട്ടറി വിഷയത്തില്‍ അട്ടിമറിക്കുവാന്‍ കൂട്ടുനിന്നവരുടെ കൂട്ടത്തില്‍ തന്റെ മകന്‍ മകന്‍ ഉണ്ടെങ്കില്‍ അതും ചേര്‍ത്ത് അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതുമെന്ന് വി.എസ് പറഞ്ഞു. ലോട്ടറി കേസില്‍ അന്വേഷണം ആവശ്യപ്പെട്ടത് താന്‍ ആണെന്നും അതിനാല്‍ തന്നെ താനെന്തിനു അത് അട്ടിമറിക്കണമെന്നും വി.എസ്സ് ചോദിച്ചു. കേസുകള്‍ അട്ടിമറിക്കുവാന്‍ ലോട്ടറിമാഫിയ തന്റെ മകന് പണം നല്‍കിയതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മറ്റൊന്ന് ചന്ദനഫാക്ടറികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണമാണ്. തന്റെ മകനെതിരായ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് എഴുതിത്തരട്ടെ എന്നും ആര് അന്വേഷിക്കണമെന്നും അവര്‍ക്ക് നിശ്ചയിക്കാമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്ന ഏതു ഏജന്‍സിയെകൊണ്ടും അന്വേഷിപ്പിക്കാമെന്നും വി.എസ്സ് പറഞ്ഞു. വ്യക്തിപരമായ ആരോപണങ്ങള്‍ നിയമപരമായി നേരിടുവാന്‍ മകനോട് പറഞ്ഞിട്ടുണ്ടെന്നും  ഒരു സാധാരണ ഇന്ത്യന്‍ പൌരനും നല്‍കുന്ന പരിഗണന മാത്രമേ മകനും നല്‍കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലകൃഷ്ണപിള്ള ജയിലില്‍ പോയി. കേരള്‍ കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിലെ സജീവനും അകത്തു പോയി. കുഞ്ഞാലിക്കുട്ടിയുടെ അന്വേഷണം നടക്കുമ്പോള്‍ അടുത്തയാള്‍ക്കും പോകാമെന്നും പിന്നെ ജയിലില്‍ യു.ഡി.ഫിന് സ്ഥിരമായി കമ്മറ്റി കൂടാവുന്നതാണെന്നും വി.എസ്സ് തന്റെ സ്വതസിദ്ധമായ രീതിയില്‍ പരിഹസിച്ചു. ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് പൂജപ്പുരം ജയിലില്‍ ആയതും കുഞ്ഞാലിക്കുട്ടിക്കെതിരെ റൌഫ് നടത്തിയ വെളിപ്പെടുത്തലും കേരള കോണ്‍ഗ്രസ്സ് മാണിഗ്രൂപ്പും യൂത്ത് കോണ്‍ഗ്രസ്സും പി.ജെ. ജോസഫിന്റെ പേരില്‍ തെരുവില്‍ തമ്മിലടിച്ചതുമെല്ലാം ചേര്‍ന്നപ്പോള്‍ യു.ഡി.ഫ് ക്യാമ്പ് ശരിക്കും അങ്കലാപ്പിലായിരുന്നു. അതിനു മറുപടിയെന്നോണം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വി.എസ്സിനേയും മകനേയും ആരോപണങ്ങള്‍ കൊണ്ട് മൂടുവാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം അക്ഷരാര്‍ഥത്തില്‍ പ്രതിപക്ഷത്തിനു പുതിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോട്ടയത്ത് ആന വിരണ്ടോടി

February 25th, 2011

elephant-stories-epathramകോട്ടയം:  ളക്കാട്ടൂര്‍ ശിവ പാര്‍വ്വതി ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി കൊണ്ടു വന്ന കൊമ്പന്‍ ഉണ്ണിപ്പിള്ളീ കാളിദാസന്‍ വിരണ്ടോടി. ഇന്നലെ ഉച്ചക്ക് ശേഷം ഉത്സവത്തില്‍ പങ്കെടുപ്പിക്കുവാന്‍ കാളിദാസനെ പാപ്പാന്മാര്‍ ചമയം അണിയിക്കു ന്നതിനിടയില്‍ തൊട്ടടുത്തു നിന്ന ഉണ്ണിപ്പിള്ളി ഗണേശനെ കുത്തി വീഴ്ത്തി മുന്നോട്ടോ ടുകയായിരുന്നു. തുടര്‍ന്ന്  ഒരു ബൈക്കും ഓട്ടോയും കുത്തി മറിച്ചു. കൂടാ‍തെ ഉത്സവ പ്പറമ്പിലെ രണ്ടു കടകളും ആന നശിപ്പിച്ചു. ആന വിരണ്ടത് കണ്ട് ഭയന്നോടിയ ചിലര്‍ക്ക് പറ്റിക്കേറ്റു. ക്ഷേത്ര വളപ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ കൊമ്പനെ അനുനയിപ്പിക്കുവാന്‍ ചെന്ന പാപ്പാന്മാരെ അടുപ്പിച്ചില്ല. അപ്പോളേക്കും വലിയ ആള്‍ക്കൂട്ടം ആനയ്ക്ക് ചുറ്റും കൂടി. ആളുകളുടെ ആരവം കെട്ട് ആന പരിഭ്രാന്തനായി പാമ്പാടി ഭാഗത്തേക്ക് ഓടി. ആളുകള്‍ പുറകെ ഓടിയതൊടെ ആന മുന്നോട്ട് കുതിച്ചു. ആന വിരണ്ടതറിഞ്ഞ് കൂടുതല്‍ ആളുകള്‍ ആനയുടെ പുറകെ കൂടിയതോടെ രംഗം വഷളായി. ഇതിനിടയില്‍ ചിലര്‍ ആനയെ കല്ലെറിഞ്ഞതും ആനയെ കൂടുതല്‍ പ്രകോപിതനാക്കി.

ആന വിരണ്ടോടിയ വിവരമറിഞ്ഞ് പാമ്പാടി എസ്. ഐ. യും സംഘവും എത്തിയിരുന്നു.  ഓട്ടത്തിനിടയില്‍ ആന  ചില സ്ഥലങ്ങളില്‍ നിന്നെങ്കിലും ആളുകളുടെ ഇടപെടല്‍ ആനയെ തളക്കുവാന്‍ ശ്രമിച്ചു കൊണ്ടിരുന്ന പാപ്പാന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഒടുവില്‍  ഏകദേശം പന്ത്രണ്ട് കിലോമീറ്ററോളം ഓടിയെ ആനയെ എലിഫെന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ച് തളക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്മാര്‍ട്ട്‌ സിറ്റി പാട്ട കരാര്‍ ഒപ്പു വെച്ചു

February 23rd, 2011

smart-city-kochi-epathram

കൊച്ചി : കേരളം കാത്തിരുന്ന സ്മാര്‍ട്ട്‌ സിറ്റിക്ക് ഒപ്പ് വീണു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ. ടി. സെക്രട്ടറി സുരേഷ് കുമാറും ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌ ഗ്രൂപ്‌ സി. ഇ. ഓ. അബ്ദുല്‍ ലതീഫ്‌ അല്മുല്ലയും ഒപ്പ് വച്ചു. വിശദമായ മാസ്റ്റര്‍ പ്ലാനിനു അടുത്ത ഡയറക്ടര്‍ ബോര്‍ഡ്‌ സമ്മേളനത്തില്‍ അംഗീകാരം നല്‍കും. സെസ്‌ വിജ്ഞാപനം വന്നാലുടന്‍ നിര്‍മ്മാണം തുടങ്ങും. പ്രാഥമിക മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് നിര്‍മ്മാണം തുടങ്ങുക. യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്ന് എസ്. ശര്‍മ അറിയിച്ചു

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. എ. ജോണ്‍ അന്തരിച്ചു

February 22nd, 2011

ma-john-epathram

കോട്ടയം : മുന്‍ കോണ്‍ഗ്രസ് നേതാവ് എം. എ. ജോണ്‍ (72) അന്തരിച്ചു. ഉഴവൂര്‍ കുര്യനാട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ വിദേശത്ത് മക്കളെ സന്ദര്‍ശിക്കാന്‍ പോയതിനാല്‍ വീട്ടില്‍ ഒറ്റക്കായിരുന്ന ഇദ്ദേഹത്തെ മരിച്ച നിലയില്‍ വീട്ടു ജോലിക്കാരനാണ് കണ്ടെത്തിയത്. ഹൃദ്രോഗമാണ് മരണ കാരണം.

കെ. എസ്. യു. സ്ഥാപക നേതാക്കളില്‍ ഒരാളായ ഇദ്ദേഹം കോണ്ഗ്രസ്സില്‍ പ്രവര്‍ത്തന വാദത്തിനു തുടക്കമിട്ട നേതാവായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ ആദ്യ ജനറല്‍ സെക്രട്ടറിയാണ്. ജോണിന്‍റെ മരണത്തില്‍ കെ. പി. സി. സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ എല്ലാ പാര്‍ട്ടി പരിപാടികളും നിര്‍ത്തി വെച്ചതായി അദ്ദേഹം അറിയിച്ചു. ഭാര്യയും മക്കളും നാട്ടില്‍ എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടത്തുക.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തിരുരുവനന്തപുറത്തെ കുപ്രസിദ്ധ ഗുണ്ട തങ്കുട്ടനെ വെട്ടിക്കൊന്നു
Next »Next Page » സ്മാര്‍ട്ട്‌ സിറ്റി പാട്ട കരാര്‍ ഒപ്പു വെച്ചു »



  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine