ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന് എതിരെ പൊതു താല്‍പര്യ ഹര്‍ജി

January 5th, 2011

justice-kg-balakrishnan-epathram

തിരുവനന്തപുരം : മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന് എതിരെ ഉള്ള അഴിമതി ആരോപണത്തിന്മേല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷ സ്ഥാനത്ത്‌ നിന്നും നീക്കം ചെയ്യണം എന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ടു. ഡല്‍ഹിയില്‍ അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയാണ് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്‌.

ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ മൂത്ത മകളുടെ ഭര്‍ത്താവായ പി. വി. ശ്രീനിജന്‍ തന്റെ വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ വാരിക്കൂട്ടിയതായി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന് എതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യരുടെ പ്രസ്താവനയും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ, ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവായ എന്‍. ജെ. ബെന്നിയും, സഹോദരനും കേരള ഹൈക്കോടതിയില്‍ പ്രത്യേക സര്‍ക്കാര്‍ പ്ലീഡറുമായ കെ. ജി. ഭാസ്ക്കരനും ചേര്‍ന്ന് നടത്തിയ സംശയാസ്പദമായ ചില ഭൂമി ഇടപാടുകളുടെ റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.

കെ. ജി. ഭാസ്ക്കരനോട് രാജി വെക്കാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം അവധിയില്‍ പ്രവേശിക്കുകയാണ് ഉണ്ടായത്‌.

തനിക്ക്‌ ഭാസ്കരനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നും, പരാതി ലഭിക്കുന്ന പക്ഷം ഉടനടി ഭാസ്കരനെതിരെ നടപടി സ്വീകരിക്കും എന്ന് മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്‌ ബാലകൃഷ്ണന്റെ മരുമകന് എതിരെ വിജിലന്‍സ്‌ അന്വേഷണം

January 4th, 2011

justice-kg-balakrishnan-epathram

തിരുവനന്തപുരം : ഇന്ത്യയുടെ മുന്‍ ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി. വി. ശ്രീനിജന് എതിരെ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ കേരള മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചതാണ് വിജിലന്‍സ്‌ അന്വേഷിക്കുക. ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളില്‍ പലരും വന്‍ തോതില്‍ സ്വത്തും പണവും സമ്പാദിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണം ഉയര്‍ന്നിരുന്നു.

2006ല്‍ ഞാറയ്ക്കലില്‍ നിന്നും കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയായി അസംബ്ലി യിലേക്ക്‌ മത്സരിച്ച പി. വി ശ്രീനിജന്‍ അന്ന് കേവലം 25,000 രൂപയാണ് തന്റെ സ്വത്തായി പ്രഖാപിച്ചിരുന്നത്. എന്നാല്‍ ഇന്ന് തൃശൂര്‍ അന്നമനടയില്‍ പുഴയോരത്തുള്ള രണ്ടര ഏക്കര്‍ ഭൂമി, നഗരത്തില്‍ ഒരു ഫ്ലാറ്റ്‌, ഹൈക്കോടതിയ്ക്ക് സമീപം ആഡംബര പൂര്‍ണ്ണമായ ഒരു ഓഫീസ്‌ സൗകര്യം, എളമക്കരയില്‍ 25 സെന്റ്‌ സ്ഥലത്ത്‌ ഒരു വീടിന്റെ നിര്‍മ്മാണം എന്നിങ്ങനെ ഒട്ടേറെ സ്വത്തുക്കളുടെ ഉടമയാണ് അദ്ദേഹം എന്നാണ് ആരോപണം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണനെ നീക്കം ചെയ്യണം

January 4th, 2011

justice-vr--krishnaiyer-epathram

മുന്‍ ചീഫ്‌ ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളുടെ പേരില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഉടന്‍ നീക്കം ചെയ്യണം എന്നും ആരോപണങ്ങളെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തണം എന്നും മുന്‍ സുപ്രീം കോടതി ജഡ്ജി വി. ആര്‍. കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.

ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചതിനു ശേഷമേ ഈ കാര്യത്തില്‍ എന്തെങ്കിലും പറയാനാവൂ എന്നാണ് നിയമ മന്ത്രി എം. വീരപ്പ മൊയ്‌ലി പ്രതികരിച്ചത്‌.

ജസ്റ്റിസ്‌ ബാലകൃഷ്ണന് എതിരായ ആരോപണങ്ങളെ കുറിച്ച് പ്രധാന മന്ത്രിക്ക് കത്തെഴുതരുത് എന്ന് തന്നോട് കേരള ഹൈക്കോടതി യിലെ ഒരു ജഡ്ജി അഭ്യര്‍ത്ഥിച്ചതായ്‌ ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. എന്നാല്‍ ഈ ജഡ്ജി ആരാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജി വെച്ച് ജസ്റ്റിസ്‌ ബാലകൃഷ്ണന്‍ അന്വേഷണത്തെ നേരിടാന്‍ തയ്യാറാവണം എന്ന് ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. ജസ്റ്റിസ്‌ ബാലകൃഷ്ണന് എതിരെ മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരന്‍, മകന്‍, പെണ്‍മക്കള്‍, മരുമക്കള്‍ എന്നിവര്‍ക്ക്‌ എതിരെയും അന്വേഷണം വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഈ കാര്യത്തില്‍ ഒട്ടേറെ പേര്‍ തങ്ങളുടെ പിന്തുണ തന്നെ വിളിച്ച് അറിയിച്ചിട്ടുണ്ട്.

ഇത് ദളിത്‌ – അയ്യര്‍ ജാതി പ്രശ്നമാണ് എന്ന് തമിഴ്‌ നാട് മുഖ്യ മന്ത്രി എം. കരുണാനിധി പറഞ്ഞു എന്ന റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഭയ കേസ്‌ : ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആക്ഷന്‍ കൌണ്‍സില്‍

January 4th, 2011

sister-abhaya-epathram

അഭയ കേസിന്റെ നാര്‍കോ അനാലിസിസ്‌ പരിശോധന കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക്‌ വിലക്കിക്കൊണ്ട് വിധി പറഞ്ഞ മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ ബന്ധുക്കള്‍ക്ക്‌ എതിരെ ഉയര്‍ന്ന വന്‍ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അഭയ കേസില്‍ പല ഘട്ടങ്ങളില്‍ വിധി പറഞ്ഞ ജഡ്ജിമാരുടെയും ബന്ധുക്കളുടെയും സ്വത്ത്‌ വിവരങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്ന് അഭയ കേസ്‌ പ്രാദേശിക ആക്ഷന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു. അഭയ കേസിന്റെ പ്രധാന ഘട്ടങ്ങളില്‍ ഒന്നും ശരിയായ നീതി ലഭിച്ചിട്ടില്ല എന്നും ജുഡീഷ്യറി രാഷ്ട്രീയ സാമുദായിക ലോബികളുടെ നിയന്ത്രണത്തില്‍ ആയതിന്റെ തെളിവാണ് ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്നും അഭയ കേസ്‌ പ്രാദേശിക ആക്ഷന്‍ കൌണ്‍സില്‍ സെക്രട്ടറി എബ്രഹാം സിറിയക്‌ വെട്ടിമറ്റത്തില്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൌരാവകാശ വേദി പ്രതിഷേധിച്ചു

January 1st, 2011

ഗുരുവായൂര്‍ : മനുഷ്യാവകാശ പ്രവര്‍ത്തകനും പി. യു. സി. എല്‍. നേതാവുമായ ഡോ. ബിനായക് സെന്നിനെ ജീവപര്യന്തം തടവിലാക്കിയതില്‍ പ്രതിഷേധിച്ച് പൌരാവകാശ വേദിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ പ്രകടനവും പൊതു യോഗവും നടത്തി. ഡോ. ബിനായക് സെന്നിനെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിക്കണം എന്ന് പൌരാവകാശ വേദി ആവശ്യപ്പെട്ടു.

ഷെരീഫ്‌

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ : വായ്പകള്‍ക്ക് മോറട്ടോറിയം
Next »Next Page » അഭയ കേസ്‌ : ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആക്ഷന്‍ കൌണ്‍സില്‍ »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine