
വയനാട് : അണ്ണാ ഹസാരെ നയിക്കുന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ അന്തസത്ത താന്‍ അംഗീകരിക്കുന്നതായി ലോക് സഭാ അംഗം ശശി തരൂര്‍ അറിയിച്ചു. രാജ്യ വ്യാപകമായ അഭിപ്രായ സമന്വയത്തിലൂടെയും ജന പങ്കാളിത്തത്തോടെയും വേണം അഴിമതി വിരുദ്ധ നിയമങ്ങള്‍ ഉണ്ടാക്കുന്നത്. ഇത്തരമൊരു ദേശീയ നീക്കത്തിന് തന്റെ നിരുപാധിക പിന്തുണ ഉണ്ടാകും. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അണ്ണാ ഹസാരെ. എന്നാല്‍ അണ്ണാ ഹസാരെ മുന്നോട്ടു വെച്ച എല്ലാ നിര്‍ദ്ദേശങ്ങളും വേണ്ട വണ്ണം ചര്‍ച്ച ചെയ്യാതെ അംഗീകരിക്കണം എന്ന് ഇതിന് അര്‍ത്ഥമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച ചെയ്തു മാത്രമേ ഇത്തരമൊരു ബില്‍ നിയമമാക്കാന്‍ കഴിയൂ.
നിയമ സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടില്‍ എത്തിയതാണ് അദ്ദേഹം.





തിരുവനന്തപുരം : എം. ഐ. ഷാനവാസ് എം. പി. ക്കെതിരെ കെ. പി. സി. സി. പ്രസിഡന്റ് അച്ചടക്ക നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി. എച്ച്. മുസ്തഫ. ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണെന്നും, ഷാനവാസിന് എല്ലാ മുസ്ലീം തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കു ന്നവര്‍ക്കിടയില്‍ വിള്ളലുണ്ടാക്കുമെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും ടി. എച്ച്. മുസ്തഫ വ്യക്തമാക്കി.
കൊല്ലം : പ്രസിദ്ധമായ ഉമയനെല്ലൂര്‍ ക്ഷേത്രത്തിലെ ആനവാല്‍ പിടിച്ചോട്ടത്തിനിടെ ആന പാപ്പാനെ കൊലപ്പെടുത്തി. തൃക്കടവൂര്‍ ശിവരാജു എന്ന കൊമ്പനാണ് തിരുവനന്തപുരം സ്വദേശി പ്രതാപന്‍ (42) എന്ന പാപ്പാനെ കൊലപ്പെടുത്തിയത്. മൂന്നു വര്‍ഷമായി ഇയാളാണ് ശിവരാജുവിന്റെ ഒന്നാം പാപ്പാന്‍.























