കേസൊതുക്കാന്‍ അഞ്ചു കോടിയും ആയിരം ഏക്കറും റൗഫ് ആവശ്യപ്പെട്ടെന്ന്

February 15th, 2011

മലപ്പുറം: കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ അഞ്ചു കോടി രൂപയും ആയിരം ഏക്കര്‍ ഭൂമിയും നല്‍കണമെന്നു റൗഫ് ആവശ്യപ്പെട്ടതായി സീതിഹാജിയുടെ മരുമകന്‍ കെ.പി. മുഹമ്മദ് ബഷീര്‍. മലപ്പുറത്തു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായരുന്നു അദ്ദേഹം. അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരേ വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ റൗഫ് ഉന്നയിച്ചതു കൊണ്ടാണു താന്‍ ഇക്കാര്യമിപ്പോള്‍ പുറത്തുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങളെ എന്തു വിലകൊടുത്തും നേരിടും. ഏതു നേതാക്കള്‍ റൗഫിനോടൊപ്പമുണെ്ടങ്കിലും തിരിച്ചടിക്കും. റൗഫ് പണമാവശ്യപ്പെട്ടതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. റൗഫുമായുള്ള ടെലിഫോണ്‍ സംഭാഷണം കെ.പി. ബഷീ ര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറി.

ഗോവയില്‍ റൗഫിനുണ്ടായിരുന്ന 350 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടതിനു പകരം ആയിരം ഏക്കര്‍ ഭൂമി കുഞ്ഞാലിക്കുട്ടി വാങ്ങിക്കൊടുക്കണം. അതു പോലെ മോഹന്‍രാജുമായുള്ള വിഷയത്തില്‍ കിട്ടാനുള്ള അഞ്ചു കോടിയില്‍ അയാളില്‍നിന്നു ലഭിക്കുന്ന തുക കഴിച്ചു ബാക്കി തുകയും കുഞ്ഞാലിക്കുട്ടി നല്‍കണം. വിവാദം അവസാനിപ്പിക്കാന്‍ അഞ്ചുകോടി കൂടി നല്‍കിയാല്‍ കോടതിയില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി താന്‍ സാക്ഷിപറയാമെന്ന് റൗഫ് പറഞ്ഞതായി ബഷീര്‍ വെളിപ്പെടുത്തി. മലപ്പുറം ജില്ലയില്‍ കുഴപ്പമുണ്ടാക്കാനാണു റൗഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളെപ്പോലുള്ളവരെ വിവാദത്തിലേക്കു വലിച്ചിഴച്ചു രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അദ്ദേഹം. താനും റൗഫും സ്‌നേഹിതന്മാരായിരുന്നു. വിഷയം സംസാരിച്ചുതീര്‍ക്കാന്‍ റൗഫ് തന്നെ സമീപിച്ചതാണ്. നിരവധി കേസുകളില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ തന്റെ നേതൃത്വത്തില്‍ നടത്താറുണ്ട്. പറഞ്ഞുതീരാത്തത് അടിച്ചുതീര്‍ക്കുകയാണു തന്റെ പാരമ്പര്യം. റൗഫിനെ ഏതു വിധത്തിലാണോ നേരിടേണ്ടത് ആ രീതിയില്‍ നേരിടും- ബഷീര്‍ പറഞ്ഞു.

20 പ്രാവശ്യമെങ്കിലും റൗഫ് തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട്. മധ്യസ്ഥര്‍ തന്നെ വിളിച്ചു സംസാരിച്ചുണെ്ടന്നും താന്‍ കേസുമായി മുന്നോട്ടു പോകുമെന്നും റൗഫ് പറഞ്ഞതിനെത്തുടര്‍ന്നാണ് അയാളുമായുള്ള ഫോണ്‍ സംസാരം താന്‍ ഉപേക്ഷിച്ചതെന്നും ബഷീര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ വ്യാപാര പ്രമുഖനാണു കെ. പി. മുഹമ്മദ് ബഷീര്‍. അന്തരിച്ച മുസ്‌ലിംലീഗ് നേതാവ് സീതി ഹാജിയുടെ മരുമകനായ ഇദ്ദേഹം മലപ്പുറം മൂസ ഹാജി എന്നറിയപ്പെട്ടിരുന്ന പൗരപ്രമുഖന്റെ മകനാണ്. റൗഫ് വിവാദങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കായികമായി നേരിടുമെന്ന സൂചനയാണു ബഷീര്‍ ഇന്നലെ നല്‍കിയത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് റൗഫ്‌

February 15th, 2011

kunhalikkutty-shihab-thangal-epathram

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി റൗഫ് വീണ്ടും രംഗത്ത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ പാണക്കാട് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വെളിപ്പെടുത്തലാണ് റൗഫ് ഇന്നലെ കോഴിക്കോട്ടു നടത്തിയത്.

ശിഹാബ് തങ്ങളുടെ മക്കളില്‍ ഒരാള്‍ക്ക് സംഭവത്തെ ക്കുറിച്ചു വ്യക്തമായി അറിയാമായി രുന്നുവെങ്കിലും കുഞ്ഞാലിക്കുട്ടിയെ ഭയന്നു പ്രതികരിക്കാന്‍ മടിക്കുക യായിരുന്നുവെന്നു റൗഫ് പറഞ്ഞു. താന്‍ ഉന്നയിച്ച സംഭവം സംബന്ധിച്ചുള്ള തെളിവുകള്‍ ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു കൈമാറാന്‍ തയാറാണെന്നും ഇനി പാണക്കാട് തങ്ങള്‍മാരെ അമ്മാനമാടാന്‍ അനുവദിക്കില്ലെന്നും റൗഫ് വ്യക്തമാക്കി.

കോതമംഗലം പെണ്‍വാണിഭ ക്കേസില്‍ കുഞ്ഞാലിക്കുട്ടിയും ഒരു മുന്‍ കേന്ദ്ര മന്ത്രിയും പ്രതികളായിരുന്നു. ഈ കേസ് ഒതുക്കാന്‍ 15 ലക്ഷം രൂപ ഇടനിലക്കാരനായ ഷെരീഫ് ചേളാരി വഴി പെണ്‍കുട്ടിക്കു നല്‍കിയതായി തനിക്കറിയാമെന്നു റൗഫ് പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തെ ക്കുറിച്ച് അന്വേഷണം നടത്തിയ അന്വേഷി പ്രവര്‍ത്തക ജമീല മാങ്കാവിനെ സ്വാധീനിക്കാനും മൊഴി മാറ്റി പറയാനുമായി കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നു. ഇതിനായി പി. വി. അബ്ദുള്‍ വഹാബിന്റെ കോഴിക്കോട്ടുള്ള വസതിയില്‍ വെച്ച് ഇവര്‍ക്കു മൂന്നര ലക്ഷം രൂപ നല്‍കിയതിനു താന്‍ സാക്ഷി യാണെന്നും റൗഫ് വെളിപ്പെടുത്തി.

കേസിലെ മുഖ്യ സാക്ഷികളായ റജീന യുടെയും റജുല യുടെയും കേസിന്റെ മൊഴി ഉണ്ടാക്കുന്ന  സമയത്തു താന്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പിന്നീടാണ് ഇതില്‍ എത്തിപ്പെട്ടത്. അതേ സമയം, താന്‍ നടത്തിയ വെളിപ്പെടു ത്തലിനെതിരേ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി ഉന്നയിച്ച ആരോപണങ്ങള്‍ വില കുറഞ്ഞതാണെന്നു റൗഫ് ആരോപിച്ചു. ഐസ്ക്രീം കേസിന്റെ പുതിയ വെളിപ്പെടുത്തലിനു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇത്തരത്തിലുള്ള ആരോപണം തെളിയിച്ചാല്‍ താന്‍ അത്തരക്കാര്‍ പറയുന്ന എന്തും ചെയ്യാമെന്നും റൗഫ് വെല്ലുവിളിച്ചു.

കുഞ്ഞാലിക്കുട്ടി യുമായി ചേര്‍ന്നു പല തെറ്റുകളും ചെയ്തിട്ടുണ്ട്. അവ തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. സത്യം ലോകത്തെ അറിയിക്കാനാണ് ഈ തുറന്നു പറച്ചില്‍. തന്റെ പക്കലുള്ള എല്ലാ രേഖകളും അന്വേഷണ സംഘത്തിനു കൈമാറി യിട്ടുണ്ടെന്നും റൗഫ് കൂട്ടിച്ചേര്‍ത്തു.

സ്വഭാവദൂഷ്യം: കുഞ്ഞാലിക്കുട്ടിയെ ശിഹാബ് തങ്ങള്‍ ഉപദേശിച്ചു

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പകരം ചോദിക്കുവാന്‍ പാപ്പാന്‍ ആനയുമായി എത്തി

February 14th, 2011

തിരുവനന്തപുരം: തന്നെ മര്‍ദ്ധിച്ച ജീപ്പ് ഡ്രൈവര്‍മാരോട് പകരം ചോദിക്കുവാനാന്‍ പാപ്പാന്‍ മദയാനയുമായി വന്നത് അച്ചന്‍ കോവിലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് വിനയചന്ദ്രന്‍ എന്ന പാപ്പാന്‍ മദ്യപിച്ചെത്തി അച്ചന്‍‌കോവിലിലെ ചില ജീപ്പ് ഡ്രൈവര്‍മാരുമായി വാക്കു തര്‍ക്കം ഉണ്ടാകുകയും അവരില്‍ ചിലര്‍ അയാളെ മര്‍ദ്ധിക്കുകയും ചെയ്തിരുന്നു. മര്‍ദ്ധനമേറ്റ പാപ്പാന്‍ അവിടെ നിന്നു പോകുകയും ചെയ്തു. പിന്നീട് ഇയാള്‍ മദക്കോളിന്റെ ലക്ഷണമുള്ള ആനയുടെ പുറത്തു കയറി തിരിച്ച് വരികയും ജീപ്പ് ഡ്രൈവര്‍മരെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശാനുസരണം ആന അക്രമണം അഴിച്ചു വിട്ടു. രണ്ടു ജീപ്പ് കുത്തിമറിച്ചു. കൂടാതെ ആനയെ തലങ്ങും വിലങ്ങും ഓടിച്ചു. മദക്കോളുള്ള ആനകള്‍ പൊതുവെ അനുസരണക്കേട് കാണിക്കുക പതിവുള്ളതാണ് എന്നാല്‍ ഇതിനു വിപരീതമായി ഈ ആന പാപ്പാന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന ആളുകള്‍ കടകള്‍ അടച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ജീപ്പുകള്‍ കുത്തിമറിക്കുന്നതിനിടെ ആനയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ആനയെ അച്ചങ്കോവില്‍ റോഡിന്റെ നടുക്ക് നിര്‍ത്തി പാപ്പാന്‍ ബഹളംവച്ചപ്പോള്‍ അതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വിവരം അറിഞ്ഞ് എത്തിയ റേഞ്ച് ഓഫീസറും പോലീസും ചേര്‍ന്ന് പാപ്പനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു. തന്നെ മര്‍ദ്ധിച്ച ജീപ്പ്‌ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാം എന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പാപ്പാന്‍ ആനയുമായി മടങ്ങി.ഏതാനും ദിവസം മുമ്പ് പ്രദേശത്ത് തടിപിടിക്കുവാനായി ആനയെ കോണ്ടുവന്നതെങ്കിലും ഉള്‍ക്കോളു കണ്ടതിനെ തുടര്‍ന്ന് ആനയെ തളച്ചിരിക്കുകയായിരുന്നു. മദപ്പാടിന്റെ ലക്ഷണം ഉള്ള ആനയെ കോണ്ട് അക്രമം അഴിച്ചുവിട്ട പാപ്പാനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. മദ്യപിച്ച പാപ്പാന്റെ അവിവേകപൂര്‍ണ്ണമായ പ്രവര്‍ത്തനം മൂലം ഒരുപക്ഷെ വലിയ ദുരന്തം സംഭവിക്കാമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജഡ്ജിയ്‌ക്കെതിരെയുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കും കെ.സുധാകരന്‍

February 14th, 2011

തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കൈക്കൂലി കൈപ്പറ്റിയെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ.സുധാകരന്‍. എംപി. പറഞ്ഞ കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയാന്‍ തയ്യാറാണ്. ഇതു സംബന്ധിച്ച് തന്റെ പക്കല്‍ രേഖകള്‍ ഒന്നും തന്നെയില്ല. ഇക്കാര്യത്തില്‍ തന്റെ മനസാക്ഷിയാണ് സാക്ഷി. നിയമനടപടി വന്നാല്‍ നേരിടും. ഇത് ഒരു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഞാന്‍ പറഞ്ഞത് സത്യമാണ്. ആവേശത്തിന്റെ പുറത്ത് പറഞ്ഞതല്ല. ഏതു ജഡ്ജിയാണ് കൈക്കൂലി വാങ്ങിയതെന്ന് ഇപ്പോള്‍ പറയാനാവില്ല. പറയേണ്ടിടത്ത് പറയാം. കഴിഞ്ഞ കുറേ വര്‍ഷമായി കോടതിക്ക് വന്ന മൂല്യച്ഛ്യുതിയാണ് തന്നെ ഇത് പറയാന്‍ നിര്‍ബന്ധിതനാക്കിയതെന്നും സുധാകരന്‍ പറഞ്ഞു.

ഹൈക്കോടതി റദ്ദാക്കിയ 21 ബാര്‍ ലൈസന്‍സുകള്‍ പുനഃസ്ഥാപിച്ചുകിട്ടുന്നതിന് ബാര്‍ ഉടമകള്‍ സുപ്രീം കോടതി ജഡ്ജിക്ക് 36 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും ഇതിന് താന്‍ സാക്ഷിയാണെന്നും കെ.സുധാകരന്‍ എംപി ഇന്നലെ പറഞ്ഞിരുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് സുധാകരന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതേസമയം, സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ അഭിഭാഷക അസോസിയേഷനും മറ്റ് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.

സുപ്രീംകോടതി ജഡ്ജിക്കെതിരെ കെ.സുധാകരന്‍ എംപി ഉന്നയിച്ച ആരോപണത്തെക്കുറിച്ച് സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ മുച്ചൂടും തകര്‍ക്കുന്ന ഗൗരവമായ ആക്ഷേപമാണ് പാര്‍ലമെന്റംഗമായ സുധാകരന്‍ നടത്തിയത്. കൈക്കൂലി വാങ്ങിയതും കൊടുത്തതും ആരാണെന്ന് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം സുധാകരനുണ്‌ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

പണം വാങ്ങിയ ജഡ്ജിയുടെ പേരും പണം നല്‍കിയ ആളിന്റെ പേരും കെ.സുധാകരന്‍ വെളിപ്പെടുത്തണമെന്ന് മുഖമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സുധാകരന്റെ തെരഞ്ഞെടുപ്പ് ശരിവച്ചുകൊണ്ടുള്ള എടക്കാട് കേസിലെ വിധിയും ഇങ്ങനെ നേടിയതാണോ എന്നും വിഎസ് ചോദിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനും സുധാകരനെതിരെ രംഗത്തെത്തിയിരുന്നു.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നമ്മുടെ ചെലവില്‍ ആന്റണിയുടെയും വയലാര്‍ രവിയുടെയും പരസ്യം വേണ്ട: മുഖ്യമന്ത്രി

February 13th, 2011

തിരുവനന്തപുരം: നമ്മുടെ ചെലവില്‍ ആന്റണിയുടെയും വയലാര്‍ രവിയുടെയും പരസ്യം വേണ്ടെന്ന് മുഖ്യമന്ത്രി. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനുണ്ടായ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിലപാട്. പത്രങ്ങളില്‍ തിരുവനന്തപുരം വിമാനത്താവള ടെര്‍മിനലിനെക്കുറിച്ച് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഒരുപേജ് കളര്‍ പരസ്യം അവസാന നിമിഷം വേണ്ടെന്നുവെച്ചു.

വല്ലാര്‍പാടം അന്താരാഷ്ട്ര ടെര്‍മിനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നില്ല. ചടങ്ങിന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയായിരുന്നെങ്കിലും കേന്ദ്രം നല്‍കിയ പരസ്യത്തില്‍ അദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി, സോണിയാ ഗാന്ധി,കേന്ദ്ര മന്ത്രിമാരായ ഏ. കെ. ആന്റണി, വയലാര്‍ രവി, ജി. കെ. വാസന്‍, സി. പി. ജോഷി, മുകുള്‍ റോയ്, കെ.വി. തോമസ് എന്നിവരുടെ ചിത്രങ്ങളായിരുന്നു കേന്ദ്രം നല്‍കിയ പരസ്യത്തില്‍ ഉണ്ടായിരുന്നത്. കേന്ദ്രത്തിലെ സഹമന്ത്രിമാരുടെവരെ ചിത്രം ഉള്‍ക്കൊള്ളിച്ചിട്ടും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ പോലും ചിത്രം വയ്ക്കാത്തതിലായിരുന്നു വി. എസ്സിന് അമര്‍ഷം. വല്ലാര്‍പാടത്തിന്റെ ശിലാഫലകത്തിലും മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ പേരുമാത്രമേ ഫലകത്തിലുണ്ടായിരുന്നുള്ളൂ. സംസ്ഥാന മന്ത്രിമാരും എറണാകുളം ജില്ലക്കാരുമായ എസ്. ശര്‍മ,ജോസ് തെറ്റയില്‍ എന്നിവര്‍ക്ക് വേദിയില്‍ ഇരിപ്പിടം ലഭിക്കാഞ്ഞതിനെതിരെ ഇരുവരും ചടങ്ങ് കഴിഞ്ഞപ്പോള്‍ ത്തന്നെ രംഗത്തുവരികയും ചെയ്തിരുന്നു.

‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന അടിക്കുറിപ്പോടെ അനന്തമായ ആകാശവും അടിസ്ഥാന സൗകര്യങ്ങള്‍ താഴെ ഒരുക്കിയിരിക്കുന്നതും ചിത്രീകരിക്കുന്ന പരസ്യത്തില്‍ കേന്ദ്രമന്ത്രിമാരായ എ. കെ. ആന്റണിയുടെയും വയലാര്‍ രവിയുടെയും ചിത്രങ്ങളും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറ്റും ചിത്രങ്ങള്‍ക്ക് പുറമെ ചേര്‍ത്തിരുന്നു. ഈ പരസ്യമാണ് മുഖ്യമന്ത്രി തടഞ്ഞത്. കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ സംസ്ഥാനത്തോട് കാട്ടുന്ന അവഗണനക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.

സാധാരണ പ്രധാനമന്ത്രി വരുമ്പോള്‍ ചടങ്ങുകളെപ്പറ്റിയും സര്‍ക്കാര്‍ ചടങ്ങുകളില്‍ പങ്കെടുപ്പിക്കേണ്ടവരെക്കുറിച്ചുംസംസ്ഥാന അധികൃതരുമായി അനൗപചാരികമായി ചര്‍ച്ച നടക്കാറുണ്ട്. എന്നാല്‍ ഇക്കുറി അതുണ്ടായില്ല. ആദ്യം അംഗീകരിച്ചതുപ്രകാരം എയര്‍ ഇന്ത്യയുടെ ഹാംഗര്‍ യൂണിറ്റ്, രാജീവ്ഗാന്ധി ഏവിയേഷന്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ കെട്ടിട ശിലാസ്ഥാപനം എന്നിവയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അതൊഴിവാക്കപ്പെടുകയായിരുന്നു. ടെര്‍മിനലിന്റെ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കാന്‍ മന്ത്രിമാരായ എം. വിജയകുമാര്‍, വി. സുരേന്ദ്രന്‍പിള്ള എന്നിവരുടെ പേരുകളും അംഗീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് അതും ഒഴിവാക്കപ്പെട്ടു. സമ്മതിച്ച രണ്ട് പരിപാടികളില്‍ നിന്ന് പ്രധാനമന്ത്രിയെ പിന്‍മാറ്റിച്ചതിനുപിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്മാര്‍ട്ട് കരാര്‍ ; പാട്ടകരാര്‍ ഈ മാസം 16-ന് ഒപ്പുവെക്കും
Next »Next Page » ജഡ്ജിയ്‌ക്കെതിരെയുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കും കെ.സുധാകരന്‍ »



  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine