ഇടുക്കി: തങ്ങളുടെ പ്രണയ വിവരം പുറത്തറിയുന്നത് ഭയന്ന് പന്ത്രണ്ടുകാരിയെ കഴുത്ത് ഞെരിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയ സംഭവത്തില്‍ മൂത്ത സഹോദരിയും കാമുകനും ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. നാലു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. ഇടുക്കി സ്വദേശി പുളിക്കചുണ്ടിയില്‍ രാജന് മാത്യുവിന്റെ മകള്‍ ഗ്രീഷ്മയെ ആണ് 2006 സെപ്റ്റംബര്‍ 19 ന് സഹോദരി രേഷ്മയും (19), കാമുകനായിരുന്ന കണ്ണനെന്ന പ്രശാന്തും (25) ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ മരണം ആത്മഹത്യ ആണെന്ന ലോക്കല്‍ പോലീസിന്റെ നിഗമനത്തെ ചോദ്യം ചെയ്തു കൊണ്ട് പിതാവ് രാജന് മാത്യു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മയുടെ കൊലക്ക് പിന്നില്‍ സഹോദരിയും കാമുകനുമാണെന്ന് വ്യക്തമായത്.
സംഭവം നടക്കുമ്പോള്‍ രേഷ്മക്ക് പതിനാലും കണ്ണന് ഇരുപതും വയസ്സായിരുന്നു. രേഷ്മയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു കണ്ണന്. ഇരുവരും തമ്മിലുള്ള പ്രണയത്തെ പറ്റി ഗ്രീഷ്മ പിതാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും താക്കീതു നല്‍കുകയും കണ്ണനോട് തന്റെ വീട്ടില്‍ വരരുതെന്നും രേഷ്മയുമായി സംസാരിക്കരുതെന്നും രാജന് മാത്യു വിലക്കി. എന്നാല്‍ വീട്ടുകാര്‍ ഇല്ലാത്ത സമയം കണ്ണന് രേഷ്മയെ തേടിയെത്തി. ഇത് ഗ്രീഷമയുടെ ശ്രദ്ധയില്‍ പെട്ടു. ഇക്കാര്യം വീട്ടുകാരോട് പറയുമെന്ന് ഗ്രീഷ്മ പറഞ്ഞു. ഇതേ തുടര്‍ന്ന് ഗ്രീഷ്മയെ അനുനയിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കണ്ണന് അവളുടെ കഴുത്ത് ഞെരിച്ചു. അബോധാവസ്ഥയിലായ ഗ്രീഷ്മയെ കട്ടിലില്‍ എടുത്ത് കിടത്തി. വെള്ളം ആവശ്യപ്പെട്ടപ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന കുപ്പിയില്‍ നിന്നും വിഷം വെള്ളത്തില്‍ കലക്കി വായിലേക്ക് ഒഴിച്ചു കൊടുത്തു. ഇതിനായി ഉപയോഗിച്ച ഗ്ലാസ് രേഷ്മയും കണ്ണനും ചേര്‍ന്ന് നശിപ്പിച്ചു കളഞ്ഞു. വീട്ടുകാര്‍ക്ക് യാതൊരു സംശയവും തോന്നാത്ത രീതിയില്‍ ആയിരുന്നു രേഷ്മയുടെ പ്രതികരണം.
താന്‍ കുളി കഴിഞ്ഞ് എത്തിയപ്പോള്‍ ഗ്രീഷ്മ തൂങ്ങി നില്‍ക്കുകയായിരുന്നു എന്നും ഉടനെ അഴിച്ചു താഴെ കിടത്തിയതാണെന്നും രേഷ്മ മറ്റുള്ളവരെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് വിഷം കഴിച്ചതിനു ശേഷം ഗ്രീഷ്മ തൂങ്ങി മരിച്ചതാകും എന്ന നിഗമനത്തില്‍ ലോക്കല്‍ പോലീസ് എത്തിയത്. എന്നാല്‍ മകളുടെ മരണത്തില്‍ ദുരൂഹത തോന്നിയ പിതാവ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കൊല നടന്ന് അധിക കാലം കഴിയും മുമ്പെ രേഷ്മയുടേയും കണ്ണന്റേയും പ്രണയ ബന്ധം തകര്‍ന്നു. അടുത്ത ആഴ്ച പെണ്ണു കാണല്‍ ചടങ്ങ് നിശ്ചയിച്ചിരി ക്കുമ്പോളാണ് അനിയത്തി ഗ്രീഷ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചേച്ചി രേഷ്മ അറസ്റ്റിലാകുന്നത്.





കോട്ടയം: ളക്കാട്ടൂര്‍ ശിവ പാര്‍വ്വതി ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി കൊണ്ടു വന്ന കൊമ്പന് ഉണ്ണിപ്പിള്ളീ കാളിദാസന് വിരണ്ടോടി. ഇന്നലെ ഉച്ചക്ക് ശേഷം ഉത്സവത്തില്‍ പങ്കെടുപ്പിക്കുവാന്‍ കാളിദാസനെ പാപ്പാന്മാര് ചമയം അണിയിക്കു ന്നതിനിടയില്‍ തൊട്ടടുത്തു നിന്ന ഉണ്ണിപ്പിള്ളി ഗണേശനെ കുത്തി വീഴ്ത്തി മുന്നോട്ടോ ടുകയായിരുന്നു. തുടര്‍ന്ന് ഒരു ബൈക്കും ഓട്ടോയും കുത്തി മറിച്ചു. കൂടാതെ ഉത്സവ പ്പറമ്പിലെ രണ്ടു കടകളും ആന നശിപ്പിച്ചു. ആന വിരണ്ടത് കണ്ട് ഭയന്നോടിയ ചിലര്‍ക്ക് പറ്റിക്കേറ്റു. ക്ഷേത്ര വളപ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ കൊമ്പനെ അനുനയിപ്പിക്കുവാന്‍ ചെന്ന പാപ്പാന്മാരെ അടുപ്പിച്ചില്ല. അപ്പോളേക്കും വലിയ ആള്‍ക്കൂട്ടം ആനയ്ക്ക് ചുറ്റും കൂടി. ആളുകളുടെ ആരവം കെട്ട് ആന പരിഭ്രാന്തനായി പാമ്പാടി ഭാഗത്തേക്ക് ഓടി. ആളുകള്‍ പുറകെ ഓടിയതൊടെ ആന മുന്നോട്ട് കുതിച്ചു. ആന വിരണ്ടതറിഞ്ഞ് കൂടുതല്‍ ആളുകള്‍ ആനയുടെ പുറകെ കൂടിയതോടെ രംഗം വഷളായി. ഇതിനിടയില്‍ ചിലര്‍ ആനയെ കല്ലെറിഞ്ഞതും ആനയെ കൂടുതല്‍ പ്രകോപിതനാക്കി.
























