പുല്‍പ്പള്ളി : വനത്തിനുള്ളിലെ റോഡിലൂടെ പോകുകയായിരുന്ന വിദ്യാര്‍ഥിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുല്‍പ്പള്ളിയ്ക്കടുത്ത് പെരുവമ്പത്തെ ബാബുവിന്റെ മകള്‍ റിന്‍സിയാണ് (14) കൊല്ലപ്പെട്ടത്. അപ്രതീക്ഷിതമായി ആനയുടെ മുമ്പില്‍ എത്തിപ്പെടുകയായിരുന്നു റിന്‍സി. കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ട് സംഭവ സ്ഥലത്തു നിന്നും റിന്‍സിയുടെ മൃതദേഹം നീക്കുവാന്‍ നാട്ടുകാര്‍ വിസ്സമ്മതിച്ചു.
പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ എടുക്കുന്നില്ലെന്ന പരാതിയുണ്ട്. വേനല്‍ രൂക്ഷമാകുന്നതോടെ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങള്‍ വെള്ളത്തിനായും ഭക്ഷണത്തിനായും വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വരുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇതു തടയുന്നതിനാവശ്യമായ വൈദ്യുതി വേലികളോ കിടങ്ങുകളൊ ഇനിയും നിര്‍മ്മിച്ചിട്ടില്ല.






തിരുവനന്തപുരം : എം. ഐ. ഷാനവാസ് എം. പി. ക്കെതിരെ കെ. പി. സി. സി. പ്രസിഡന്റ് അച്ചടക്ക നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി. എച്ച്. മുസ്തഫ. ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണെന്നും, ഷാനവാസിന് എല്ലാ മുസ്ലീം തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കു ന്നവര്‍ക്കിടയില്‍ വിള്ളലുണ്ടാക്കുമെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും ടി. എച്ച്. മുസ്തഫ വ്യക്തമാക്കി.























