അഭയ കേസിന്റെ നാര്‍കോ അനാലിസിസ് പരിശോധന കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് വിലക്കിക്കൊണ്ട് വിധി പറഞ്ഞ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ ബന്ധുക്കള്‍ക്ക് എതിരെ ഉയര്‍ന്ന വന്‍ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അഭയ കേസില്‍ പല ഘട്ടങ്ങളില്‍ വിധി പറഞ്ഞ ജഡ്ജിമാരുടെയും ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്ന് അഭയ കേസ് പ്രാദേശിക ആക്ഷന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു. അഭയ കേസിന്റെ പ്രധാന ഘട്ടങ്ങളില്‍ ഒന്നും ശരിയായ നീതി ലഭിച്ചിട്ടില്ല എന്നും ജുഡീഷ്യറി രാഷ്ട്രീയ സാമുദായിക ലോബികളുടെ നിയന്ത്രണത്തില്‍ ആയതിന്റെ തെളിവാണ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്നും അഭയ കേസ് പ്രാദേശിക ആക്ഷന്‍ കൌണ്‍സില്‍ സെക്രട്ടറി എബ്രഹാം സിറിയക് വെട്ടിമറ്റത്തില്‍ പറഞ്ഞു.