പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്യുന്നു

September 22nd, 2010

norka-card-epathram
കാസര്‍കോട്‌: 2008 സെപ്‌തംബര്‍ ഒന്നു മുതല്‍ 2010 ജൂലൈ 31 വരെയുളള തീയ്യതികളില്‍ നോര്‍ക്കയുടെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനായി കോഴിക്കോട്‌ നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്റ്റേഷന്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിച്ച്‌ ഇതു വരെ തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിച്ചിട്ടില്ലാത്ത കാസര്‍കോട്‌ ജില്ലയിലെ അപേക്ഷകര്‍ക്ക്‌ സെപ്‌തംബര്‍ 22, 23 തീയ്യതികളില്‍ കാസര്‍കോട്‌ കളക്‌ടറേറ്റിലെ നോര്‍ക്ക സെല്ലില്‍ നിന്നും കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്‌. രാവിലെ 11 മുതല്‍ വൈകിട്ട്‌ 3 മണി വരെയുളള സമയത്ത്‌ അപേക്ഷകനോ, അവരുടെ ബന്ധുക്കള്‍ക്കോ പണമടച്ച രശീതി, വരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, നോര്‍ക്ക റൂട്ട്‌സ്‌ അയക്കുന്ന പോസ്റ്റല്‍ കാര്‍ഡ്‌, ഇന്‍ലന്റ്‌ ലെറ്റര്‍, എന്നിവയുമായി വന്ന്‌ കാര്‍ഡ്‌ കൈപ്പറ്റാവുന്നതാണ്‌.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്ക്‌ അഭിമാനമായി മണികണ്ഠന്‍ പുരസ്കാരം ഏറ്റുവാങ്ങി

September 21st, 2010

p-manikantan-award-speech-epathram

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങള്‍ പുരസ്കാര ജേതാക്കള്‍ ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. കെ. പോക്കര്‍ ആണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. സാംസ്കാരിക വകുപ്പ്‌ മന്ത്രി എം. എ. ബേബി പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളുടെ ലംഘനമാവും എന്നതിനാലാണ് മന്ത്രി ചടങ്ങില്‍ നിന്നും മാറി നിന്നത്.

p-manikantan-award

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാരം പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്ക് ലഭിച്ചത് പ്രവാസി സമൂഹത്തിന് അഭിമാനമായി. പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ , ദുബായ്‌ ആസ്ഥാനമായുള്ള ഒരു എഞ്ചിനിയറിംഗ് കണ്സല്‍ട്ടിംഗ് കമ്പനിയുടെ ഡിസൈന്‍ ആന്‍ഡ്‌ ക്വാളിറ്റി വിഭാഗം മേധാവിയാണ്.

സെപ്തംബര്‍ 15 ബുധനാഴ്ച തിരുവനന്തപുരം നളന്ദ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയം വൈലോപ്പിള്ളി ഹാളില്‍ വെച്ചാണ് പുരസ്കാര ദാനം നടന്നത്.

മറ്റ് പുരസ്കാരങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇവിടെ വായിക്കാം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആല്‍ബങ്ങളുടെ മറവില്‍ പീഡനം – അന്വേഷണം തുടങ്ങി

September 21st, 2010

music-album-sex-racket-epathram

കോഴിക്കോട്: സംഗീത ആല്‍‌ബങ്ങളുടെ മറവില്‍ പെണ്‍‌ വാണിഭം നടക്കുന്നതായുള്ള ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മുപ്പത്തയ്യായിരം രൂപ മുടക്കിയാല്‍ ആല്‍ബം തയ്യാറാക്കാമെന്നും, ഒപ്പം അതില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയെ നിര്‍മ്മാതാവിനു ലൈംഗികമായി ഉപയോഗിക്കാം എന്നുമെല്ലാം ഒരു ഏജന്റ് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വാര്‍ത്തയാണ് ചാനല്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. കേരളത്തിലെ ഏതു ഭാഗത്തു നിന്നും ആല്‍ബത്തില്‍ അഭിനയിക്കുവാന്‍ താല്‍പര്യം ഉള്ള പെണ്‍കുട്ടികളെ സംഘടിപ്പിച്ചു നല്‍കാമെന്നും ഇയാള്‍ പറയുന്നുണ്ട്. സ്റ്റിങ് ഓപ്പറേഷനില്‍ പെങ്കെടുത്ത ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ആവശ്യപ്പെ ട്ടതനുസരിച്ച് ഇയാള്‍ രണ്ടു പെണ്‍കുട്ടികളെ ഒരു ഹോട്ടലില്‍ എത്തിച്ചതും ചാനല്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

ആല്‍ബങ്ങളുടെ മറവില്‍ അനാശാ‍സ്യം നടത്തുന്നതായി ഉള്ള വാര്‍ത്തകള്‍ മുന്‍പും പുറത്തു വന്നിട്ടുണ്ട്. അഭിനയ മോഹം ഉള്ള പെണ്‍കുട്ടികള്‍ ആണ് ഇത്തരക്കാരുടെ ഇരകള്‍ ആകുന്നത്. സിനിമ, സീരിയല്‍, പരസ്യം എന്നിവ യിലേയ്ക്കുള്ള ചവിട്ടു പടിയായാണ് ചില പെണ്‍‌കുട്ടികള്‍ ആല്‍ബത്തെ കാണുന്നത്. അതു കൊണ്ടു തന്നെ പലരും ഇത്തരം ഏജന്റുമാരുടെ വാക്കു കേട്ട് ചതികളില്‍ പെട്ടു പോകുന്നു. പിന്നീട് പല തരം പ്രലോഭനങ്ങള്‍ / ഭീഷണികള്‍ എന്നിവയിലൂടെ ഇവരെ നിരന്തരമായ ലൈംഗിക ചൂഷണ ങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു.

സംസ്ഥാനത്ത് ഓരോ വര്‍ഷവും നൂറു കണക്കിനു ആല്‍ബങ്ങള്‍ നിര്‍മ്മിക്ക പ്പെടുന്നുണ്ട്. ഇവയില്‍ വിരലില്‍ എണ്ണാവുന്നതു മാത്രമേ വിജയിക്കാറുള്ളൂ. നിലവാരം ഇല്ലാത്ത ആല്‍ബങ്ങള്‍ ചില പ്രാദേശിക ചാനലുകളില്‍ വരും എന്നതല്ലാതെ കാര്യമായി ശ്രദ്ധിക്ക പ്പെടാറില്ല. അനാശാസ്യ ത്തിനായി തട്ടിക്കൂട്ടുന്ന ആല്‍ബങ്ങള്‍ പലതും പുറത്തു വരാറു പോലും ഇല്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. മാത്രമല്ല ആല്‍ബത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കുന്ന ദുഷ്പേര് നല്ല നിലയില്‍ ആല്‍ബങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പല വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വിലക്കുകള്‍

September 20th, 2010

election-epathramമലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂട് വര്‍ദ്ധിച്ചതോടെ പല രാഷ്ടീയ കക്ഷികള്‍ക്കും അങ്കലാപ്പും വര്‍ദ്ധിച്ചു. അംഗങ്ങളുടെ എണ്ണത്തില്‍ അമ്പത് ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്തതോടെ മലപ്പുറം ഉള്‍പ്പെടെ ചില ജില്ലകളില്‍ കഴിവും കാര്യ പ്രാപ്തിയും ഉള്ള സ്ഥാനാര്‍ഥികളെ കിട്ടുവാന്‍ നെട്ടോട്ടം ഓടുകയാണ് പല കക്ഷികളും. സി. പി. എം., കോണ്‍ഗ്രസ്സ് തുടങ്ങിയ പ്രമുഖ കക്ഷികളെ ഒഴിവാക്കിയാല്‍ സ്തീകള്‍ക്ക് കാര്യമായ പ്രാതിനിധ്യം ഇല്ലാത്ത പ്രസ്ഥാന ങ്ങള്‍ക്കാണ് സംവരണം കീറാമുട്ടി യായിരിക്കുന്നത്. സ്ത്രീകള്‍ പൊതു പ്രവര്‍ത്തന ത്തിലേയ്ക്ക് കടന്നു വരുന്നത് പ്രോത്സാഹി പ്പിക്കാത്ത സംഘടന കള്‍ക്ക് പൊടുന്നനെ വനിതാ സ്ഥാനാര്‍ഥികളെ രംഗത്തി റക്കുവാനും തിരഞ്ഞെടു പ്പിന്റെയും രാഷ്ടീയ പ്രക്രിയയുടേയും ബാല പാഠങ്ങള്‍ പഠിപ്പി ച്ചെടുക്കുവാനും ശരിക്കും വിയര്‍പ്പൊ ഴുക്കേണ്ടി വരും.

യാഥാ സ്ഥിതിക മനോഭാവം ഉള്ള പ്രസ്ഥാനങ്ങള്‍ നിബന്ധന കളോടെ സ്ത്രീകളെ പൊതു രംഗത്തേക്ക് കൊണ്ടു വരുവാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വൈകീട്ട് ആറു മണിക്ക് ശേഷം പൊതു പരിപാടികളില്‍ പങ്കെടുക്കുവാന്‍ പാടില്ല, ജാഥകളില്‍ മുദ്രാവാക്യം വിളിക്കുവാന്‍ പാടില്ല, പുരുഷന്മാര്‍ക്കൊപ്പം വേദി പങ്കിടുന്നതില്‍ നിയന്ത്രണം തുടങ്ങിയ വിചിത്രമായ ചില “പെരുമാറ്റ ചട്ടങ്ങള്‍” ആണത്രെ ഒരു സംഘടന അനൌദ്യോഗികമായി മുന്നോട്ടു വെയ്ക്കുന്നത്.

ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുവാനും, അതേ പറ്റി പഠിച്ച് വേദികളില്‍ അവതരിപ്പിക്കുവാനും, അര്‍ഹമായത് നേടിയെടുക്കുവാനും, പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും എല്ലാം ജന പ്രതിനിധിക്ക് ബാധ്യത യുണ്ടെന്നിരിക്കെ ഇത്തരം വിചിത്രമായ നിബന്ധനകള്‍ ജന പ്രതിനിധി എന്ന നിലയില്‍ ഉത്തരവാദി ത്വത്തില്‍ ഉള്ള കൈകടത്തലാകും. മാത്രമല്ല, സ്തീകളെ പൊതു രംഗത്തു നിന്നും അകറ്റി നിര്‍ത്തു‌വാനും, അവരുടെ കഴിവുകള്‍ ജനോപകാര പ്രദമായി വിനിയോഗി ക്കുന്നതില്‍ നിന്നും തടയിടുവാനും മാത്രമേ ഈ നീക്കം ഉപകരിക്കൂ. ജനാധിപത്യ പ്രക്രിയയില്‍ സ്തീകള്‍ക്ക് പ്രാധാന്യം നല്‍കുവാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായി കൊണ്ടു വന്ന അമ്പതു ശതമാനം സംവരണം ഇത്തരം യാഥാസ്ഥിതികരുടെ കൂച്ചുവിലങ്ങു കള്‍ക്കിടയില്‍ എത്ര മാത്രം വിജയം കാണും എന്നത് ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ചികിത്സയില്‍ ആയിരുന്ന ആന ചതുപ്പില്‍ വീണു

September 18th, 2010

elephant-stories-epathramപറവൂര്‍: ചികിത്സയില്‍ ആയിരുന്ന ആന ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പില്‍ വീണു. തൊടുപുഴ സ്വദേശി അബ്ബാസിന്റെ സംരക്ഷണ യിലുള്ള കരുവാത്ത കണ്ണന്‍ എന്ന ആനയാണ് ഇന്നലെ പുലര്‍ച്ചെ പാപ്പാന്‍ അറിയാതെ ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പു നിറഞ്ഞ തോട്ടില്‍ വീണത്. വെടിമറ താന്നിപ്പാടം ക്ഷേത്രത്തിനടുത്തുള്ള പുഴയോട് ചേര്‍ന്ന തോട്ടില്‍ ആണ് ആന വീണത്. അവശനായ ആനയെ ചതുപ്പില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ മണിക്കൂറുകളോളം പ്രയത്നിക്കേണ്ടി വന്നു.

കുറച്ചു നാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു ആന. അടുത്തയിടെ ചികിത്സിക്കുവാനായി വെടിമറയ്ക്കടുത്ത് പ്രത്യേകം പന്തല്‍ തയ്യാറക്കിയിരുന്നു. ആള്‍ താമസം കുറഞ്ഞ പ്രദേശത്തായിരുന്നു ഇത്. ആനയെ ബന്ധവസാക്കിയ ശേഷം പാപ്പാന്‍ ഉറങ്ങുവാന്‍ പോയി. രാവിലെ പാപ്പാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ആനയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. പാപ്പന്റെ വിളി കേട്ടപ്പോള്‍ അടുത്തുള്ള ചതുപ്പില്‍ നിന്നും ആനയുടെ ശബ്ദം കേട്ടു. തുടര്‍ന്നുള്ള പരിശോധനയില്‍ ചതുപ്പില്‍ അകപ്പെട്ട നിലയില്‍ ആനയെ കണ്ടെത്തി. തുടര്‍ന്ന് മറ്റു പാപ്പന്മാരെയും സഹായികളേയും കൊണ്ട് ആനയെ ചതുപ്പില്‍ നിന്നും കയറ്റുവാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കാല്‍ ചെളിയില്‍ പൂണ്ടു പോയതിനാല്‍ ആനയെ ഉയര്‍ത്തുവാന്‍ ക്രെയിന്‍ ഉപയോഗപ്പെടുത്തേണ്ടി വന്നു. രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ ആനയുടെ ശരീരത്തില്‍ പലയിടത്തും പരിക്കേറ്റിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അവഗണനയ്ക്കെതിരെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച്
Next »Next Page » വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വിലക്കുകള്‍ »



  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine