ന്യൂഡല്‍ഹി: ബി.ജെ.പി. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പന്ന്യനൂര്‍ ചന്ദ്രനെ വധിച്ച കേസില്‍ നാലു പ്രതികള്‍ക്ക് ഹൈക്കോടതി വിധിച്ച ജീവ പര്യന്തം ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. ജസ്റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്ഡി, ജസ്റ്റിസ് എസ്. എസ്. നിരഞ്ജാര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്. ചന്ദ്രന്‍ വധക്കേസില്‍ ജീവ പര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളായ എം. സുരേന്ദ്രന്‍, കെ. പുരുഷോത്തമന്‍, കെ. പ്രേമന്‍, എം. സുകുമാരന്‍ എന്നീ സി. പി. എം. പ്രവര്‍ത്തകരുടെ ശിക്ഷയാണ് സുപ്രീം കോടതി ശരി വെച്ചത്. കൊല്ലപ്പെട്ട ചന്ദ്രന്റെ ഭാര്യ അരുന്ധതിയുടെ സാക്ഷി മൊഴി പരിഗണിക്കരുതെന്ന് കേസിന്റെ വാദത്തിനിടെ പ്രതിഭാഗം ആവശ്യപ്പെട്ടുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
1996 മെയ് മാസം 25 നു ഭാര്യയ്ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചക്കുകയും സ്വന്തം ഭാര്യയുടെ മുമ്പില്‍ വച്ച് അതി ക്രൂമായി പന്ന്യന്നൂര്‍ ചന്ദ്രനെ ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാരകമായ മുറിവുകളേറ്റ ചന്ദ്രന്‍ അധികം താമസിയാതെ മരിച്ചു.
സി. പി. എം. – ബി. ജെ. പി. സംഘര്‍ഷം രൂക്ഷമായിരുന്ന കണ്ണൂരില്‍ പന്ന്യന്നൂര്‍ ചന്ദ്രന്റെ വധത്തെ തുടര്‍ന്ന് വ്യാപകമായ അക്രമ പരമ്പരകള്‍ അരങ്ങേറിയിരുന്നു.









അമ്പലപ്പുഴ: ശ്രീകൃഷണ ജയന്തിയോട നുബന്ധിച്ചുള്ള ഘോഷ യാത്രയില്‍ പങ്കെടുപ്പി ക്കുവാനായി കൊണ്ടു വന്ന ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി. അമ്പലപ്പുഴ വിജയ കൃഷണന്‍ എന്ന കൊമ്പന്‍ ആണ് ഇടഞ്ഞത്. ഇരട്ടക്കുളങ്ങര ക്ഷേത്രത്തില്‍ കൊണ്ടു വന്ന വിജയ കൃഷണന്‍ രാവിലെ തിടമ്പേറ്റു ന്നതിനിടയില്‍ ഇടയുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര പരിസരത്ത് ചുറ്റിത്തിരിഞ്ഞ ആന അര മണിക്കൂറോളം പരിഭ്രാന്തി പരത്തി. ഒരു തെങ്ങ് കുത്തി മറിച്ചു. പൊതുവില്‍ ശാന്ത സ്വഭാവ ക്കാരനായ കൊമ്പന്‍ പെട്ടെന്നാണ് അക്രമകാരിയായത്.
























