
തൃക്കാക്കര : നാടും നഗരവും ഉത്രാടപ്പാച്ചിലില്‍ ആയിരുന്നപ്പോള്‍ തൃക്കാക്കരയപ്പന്റെ മുമ്പില്‍ മറ്റൊരു “ഉത്രാടപ്പാച്ചില്‍“. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സഹകരണ ത്തോടെ കാര്‍ട്ടൂണിസ്റ്റ് സജീവ് നടത്തിയ “ഉത്രാടപ്പാച്ചില്‍” എന്ന കാരിക്കേച്ചര്‍ യജ്ഞം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. റെക്കോര്‍ഡ് നേടുവാനായി 12 മണിക്കൂര്‍ കൊണ്ട് ആയിരം കാരിക്കേച്ചര്‍ വരയ്ക്കുവാനാണ് സജീവ് ലക്ഷ്യമിട്ടിരുന്നത്. രാവിലെ 7.45 മുതല്‍ ആരംഭിച്ച മാരത്തോണ്‍ വര വൈകീട്ട് 7.45 നു അവസാനിച്ചു. 12 മണിക്കൂര്‍ നീണ്ട യജ്ഞ ത്തിനൊടുവില്‍ 651 കരിക്കേച്ചറുകളാണ് കേരളത്തിലെ ഏറ്റവും “തടിയനായ” കാര്‍ട്ടൂണിസ്റ്റ് വരച്ചു തീര്‍ത്തത്. വൈകീട്ട് അദ്ദേഹത്തിന്റെ ഭാര്യ ലേഖയുടെ ചിത്രം വരച്ചു കൊണ്ടായിരുന്നു യജ്ഞം അവസാനിപ്പിച്ചത്.

കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ കാരിക്കേച്ചര്‍ വരയ്ക്കുന്നു
നടന്മാരായ ജനാര്‍ദ്ദനനും, വിനു മോഹനും, ഗോവിന്ദന്‍ കുട്ടിയുമൊക്കെ സജീവിന്റെ കാരിക്കേച്ചറില്‍ “മുഖം” കാണിച്ചു. പകല്‍പ്പൂര ത്തിനിടയിലെ കാരിക്കേച്ചര്‍ പൂരം കാണുവാന്‍ ജനം തടിച്ചു കൂടി. തടിയനായ കാര്‍ട്ടൂണിസ്റ്റ് പക്ഷെ അതീവ വേഗത്തിലും അനായാസ വുമായി തങ്ങളുടെ കാരിക്കേച്ചര്‍ വരയ്ക്കുന്നത് ക്ഷേത്രത്തില്‍ തൊഴുവാന്‍ വരുന്ന ആളുകള്‍ക്ക് കൌതുകമായി. സജീവിന്റെ കാരിക്കേച്ചറുകള്‍ ലിംക ബുക് ഓഫ് റിക്കോര്‍ഡ്സില്‍ സമര്‍പ്പിക്കുമെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികള്‍ അറിയിച്ചു.
(ഫോട്ടോകള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി യുടെ ബ്ലോഗില്‍ നിന്നും.)



തൃക്കാക്കര: കേരളത്തിലെ പ്രമുഖ വാമന മൂര്‍ത്തി ക്ഷേത്രമായ തൃക്കാക്കരയില്‍ പകല്‍ പൂരം ഗംഭീരമായി നടന്നു. ചിങ്ങം ഒന്നിനു തുടങ്ങുന്ന മലയാള വര്‍ഷത്തില്‍ കേരളത്തിലെ ആദ്യത്തെ പൂരമാണ് തൃക്കാക്കരയിലേത്. തലയെടുപ്പുള്ള ഒമ്പത് ഗജ വീരന്മാര്‍ അണി നിരന്ന ഉത്സവം കാണുവാന്‍ സ്വദേശികളും വിദേശികളുമായി നിരവധി പേര്‍ എത്തിയിരുന്നു.
പാലക്കാട്: വീട്ടു വളപ്പില്‍ തളച്ചിരുന്ന മേഘനാഥന്‍ എന്ന ആന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റതിനെ തുടര്‍ന്ന് ചരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രില്‍ പാലക്കാട് ജില്ലയിലെ കോങ്ങാടിനു സമീപം പാറശ്ശേരിയില്‍ ആണ് ഈ ദാരുണമായ സംഭവം നടന്നത്. വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്റെ സര്‍വ്വീസ് വയറില്‍ ആന അറിയാതെ തുമ്പി ചുറ്റിയതാകാം ഷോക്കേല്‍ക്കാന്‍ കാരണം എന്ന് കരുതുന്നു. മരിച്ചു കിടക്കുന്ന ആനയുടെ തുമ്പിയില്‍ വൈദ്യുതി കമ്പി ചുറ്റിപ്പിണഞ്ഞ നിലയില്‍ ആയിരുന്നു. തുമ്പിയില്‍ ഷോക്കേറ്റതിനെ തുടര്‍ന്ന് പൊള്ളല്‍ ഏറ്റിട്ടുണ്ട്.
























