ഇടി മിന്നലോടു കൂടിയ മഴ പെയ്യും : ജാഗ്രതാ നിര്‍ദ്ദേശം

April 3rd, 2022

lightning-rain-thunder-storm-kerala-ePathram
കൊച്ചി : ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴ പെയ്യും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ യുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടും എന്നതിനാല്‍ കാര്‍മേഘം ഉരുണ്ടു കൂടി കാണുമ്പോള്‍ തന്നെ ജാഗ്രത പാലിക്കുവാനും മുന്‍ കരുതലുകള്‍ എടുക്കണം എന്നും മുന്നറിയിപ്പുണ്ട്.

കേരളം, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സം ഇല്ലാ എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം : മന്ത്രി വീണാ ജോർജ്ജ്

March 15th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : പന്ത്രണ്ടു വയസ്സു മുതല്‍ പതിനാലു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ കുത്തി വെപ്പിനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ഏറ്റവും മികച്ച രീതിയിൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണ് കേരളം.

18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 87 ശതമാനവുമായി. 15 വയസ്സു മുതൽ 17 വയസ്സു വരെയുള്ള കുട്ടി കളുടെ ആദ്യ ഡോസ് വാക്സിനേഷൻ 78 ശത മാനവും രണ്ടാം ഡോസ് വാക്സിനേഷൻ 44 ശതമാനവുമായി. കരുതൽ ഡോസ് വാക്സിനേഷൻ നിരക്ക് 48 %. കേന്ദ്ര മാർഗ്ഗ നിർദ്ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ കുട്ടി കളുടെ വാക്സിനേഷന്‍ പദ്ധതി ആവിഷ്‌ക്കരിക്കും എന്നും മന്ത്രി വ്യക്തമാക്കി.

12 മുതൽ 14 വയസ്സു വരെ 15 ലക്ഷത്തോളം കുട്ടികള്‍ ഉണ്ടാകും എന്നാണ് കണക്ക്. വാക്സിന്‍ എടുക്കുവാനുള്ള കേന്ദ്രത്തിന്‍റെ പ്രൊജക്ടഡ് പോപ്പുലേഷന്‍ അനുസരിച്ച് ഇത് മാറാൻ സാദ്ധ്യതയുണ്ട്. കുട്ടികൾക്കായുള്ള 10,24,700 ഡോസ് കോർബിവാക്സ് വാക്സിൻ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെ യാണ് വാക്സിൻ ലഭ്യമായത് എന്നും മന്ത്രി അറിയിച്ചു.

60 വയസ്സു കഴിഞ്ഞ എല്ലാവർക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാന്‍ സംസ്ഥാനത്ത് 2022 മാർച്ച് 16 മുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളി കൾക്കും മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ള 60 വയസ്സിന് മുകളിൽ ഉള്ളവർക്കുമാണ് കരുതൽ ഡോസ് നൽകുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

March 15th, 2022

excellence-award-ePathram

തിരുവനന്തപുരം : 2021ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൊഫസര്‍. എരുമേലി പരമേശ്വരന്‍ പിള്ള യുടെ സ്മരണാര്‍ത്ഥം ശക്തി ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രൊഫസര്‍. എം. കെ. സാനുവിന്‍റെ ‘കേസരി, ഒരു കാലഘട്ടത്തിന്‍റെ സൃഷ്ടാവ്’ എന്ന കൃതി അര്‍ഹമായി. നാടക രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ശക്തി – ടി. കെ. രാമകൃഷ്ണന്‍ സ്മാരക പുരസ്കാരം സി. എല്‍. ജോസിനു സമ്മാനിക്കും.

മികച്ച നോവല്‍ : അകം (കെ. ആര്‍. മല്ലിക).
ബാല സാഹിത്യം : അപ്പുവും അച്ചുവും (സേതു).
മികച്ച കഥ : കടുക്കാച്ചി മാങ്ങ (വി. ആര്‍. സുധീഷ്).
വിജ്ഞാന സാഹിത്യം : ഭരണ ഘടന-ചരിത്രവും സംസ്‌കാരവും (പി. രാജീവ്). കവിത : കറുത്ത വറ്റേ, കറുത്ത വറ്റേ (രാവുണ്ണി), മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് (അസീം താന്നിമൂട്). നാടകം : ഇരിക്കപ്പിണ്ഡം കഥപറയുന്നു (ഇ. ഡി. ഡേവിസ്), ജീവിതം തുന്നുമ്പോള്‍ (രാജ് മോഹന്‍ നീലേശ്വരം). നിരൂപണം : അകം തുറക്കുന്ന കവിതകള്‍ (വി. യു. സുരേന്ദ്രന്‍), കവിതയിലെ കാലവും കാല്‍പ്പാടുകളും (ഇ. എം. സൂരജ്).

പി. കരുണാകരന്‍ ചെയര്‍മാനും എ. കെ. മൂസ്സ മാസ്റ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. എറണാകുളത്ത് 2022 ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

യു. എ. ഇ.  യിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തു നാലു പതിറ്റാണ്ടായി സജീവമായിട്ടുള്ള അബുദാബി ശക്തി തിയ്യറ്റേഴ്സ് 1987 മുതല്‍ ശക്തി അവാര്‍ഡുകള്‍ നല്‍കി വരുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്

March 7th, 2022

sayyid-sadik-ali-shihab-thangal-ePathram
മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പദവിയിലേക്ക് സാദിഖലി ശിഹാബ് തങ്ങള്‍. ലീഗിന്‍റെ ഉന്നത അധികാര സമിതി യോഗത്തിലാണ് ലീഗ് ദേശീയ കമ്മിറ്റി പ്രസിഡണ്ട് കെ. എം. ഖാദര്‍ മൊയ്തീന്‍ പ്രഖ്യാപനം നടത്തിയത്.

ഇന്നലെ അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ടും ആയിരുന്നു സാദിഖലി തങ്ങള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

March 6th, 2022

panakkad-hyder-ali-shihab-thangal-ePathram
മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അര്‍ബ്ബുദ രോഗ ബാധിതനായി ചികിത്സ യില്‍ ആയിരുന്നു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചക്ക് 12.40 മണിയോടെ ആയിരുന്നു അന്ത്യം. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ നിരവധി മഹല്ലുകളുടെ ഖാളിയും ആയിരുന്നു.  പി. എം. എസ്. എ. പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞി ബീവി യുടേയും മൂന്നാമത്തെ മകനാണ്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരാണ് സഹോദരങ്ങള്‍.

മുസ്ലീം ലീഗ് പ്രസിഡണ്ട് ആയിരുന്ന സഹോദരന്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ ത്തുടർന്ന് 2009 ഓഗസ്റ്റ് ഒന്നിന് ലീഗ് സംസ്ഥാന പ്രസിഡണ്ട് ആയി സ്ഥാനം ഏറ്റെടുത്തു. ഒരു വ്യാഴവട്ട ക്കാലമായി ഈ പദവിയില്‍ തുടരുകയായി രുന്നു. കാല്‍ നൂറ്റാണ്ടോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ടു പദവി വഹിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാര്‍ഷിക പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു.
Next »Next Page » സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine