മറഡോണക്ക് കേരള ത്തിന്റെ പ്രണാമം: മുഖ്യമന്ത്രി

November 26th, 2020

diego-maradona-art-udayan-edappal-ePathram
തിരുവനന്തപുരം : അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് മുഖ്യ മന്ത്രി പിണറായി വിജയന്‍. മറഡോണ യുടെ രാഷ്ട്രീയ കാഴ്ചപ്പാടും കൂടെ ചേര്‍ത്ത് അവതരിപ്പിച്ച മുഖ്യ മന്ത്രി യുടെ ഫേയ്സ് ബുക്ക് പോസ്റ്റ് വൈറല്‍ ആയിക്കഴിഞ്ഞു.

‘അർജന്റീനക്കു പുറത്ത് മറഡോണക്ക് ഇത്രയധികം ആരാധകര്‍ ഉള്ളത് കേരള ത്തില്‍ ആയിരിക്കും. ലോക ത്തില്‍ എവിടെ ലോക കപ്പു നടന്നാലും മറഡോണ യുടെ ചിത്ര ങ്ങൾ ഏറ്റവും അധികം ഉയരുന്നത് ഈ കൊച്ചു കേരളത്തിലാണ്’

അർജന്റീന ലോക ഫുട് ബോളിലെ പ്രബലർ എങ്കിലും ആ രാജ്യത്തെ ഫുട് ബോളി ന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്.

ക്യൂബയുടെയും ഫിദൽ കാസ്ട്രോ യുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹ ത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നില പാടിന്റെ തെളിവു തന്നെയാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നില കൊണ്ടു എന്നും മുഖ്യമന്ത്രി കുറിച്ചിട്ടു.

അർജന്റീനയുടെ തോൽവി : ആരാധകന്‍ ആറ്റില്‍ ചാടി

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നവംബര്‍ 25 ന് എല്‍. ഡി. എഫ്. ജനകീയ പ്രതിഷേധം 

November 22nd, 2020

ldf-election-banner-epathram
തിരുവനന്തപുരം : ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നവംബര്‍ 25 ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാറും അന്വേഷണ ഏജന്‍സികളും കേരള വികസനം അട്ടിമറി ക്കുവാനുള്ള നീക്കം നടത്തുന്നു എന്ന് ആരോപിച്ച് ‘കേരള ത്തെ രക്ഷിക്കുക വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യാണ് ജനകീയ പ്രതിഷേധം സംഘടിപ്പി ക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാലാരിവട്ടം പാലം അഴിമതിക്കേസ് : വി. കെ. ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

November 18th, 2020

ibrahim-kunju-epathram
കൊച്ചി : മുസ്ലീംലീഗ് നേതാവും പൊതു മരാമത്ത് വകുപ്പു മുന്‍ മന്ത്രിയുമായ വി. കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്തു.

പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതി ക്കേസില്‍ അഞ്ചാം പ്രതിയാണ്. ഇദ്ദേഹം ചികിത്സ യില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീകൾക്കു വേണ്ടി സൗജന്യ ആയുർ വേദ തെറാപ്പിസ്റ്റ് കോഴ്‌സ്

November 18th, 2020

logo-kitts-kerala-institute-of-tourism-travel-studies-ePathramതിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള KITTS (കിറ്റ്‌സ് – കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്) നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർ വേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായക്കാരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. അവസാന തിയ്യതി ഡിസംബർ രണ്ട്.

therapist-in-ayurveda-application-kitts-ePathram

ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് സൗജന്യ പരിശീലനം നല്‍കും എന്ന് സംസ്ഥാന പബ്ലിക് റിലേഷന്‍ വകുപ്പ് പ്രസിദ്ധീകരിച്ച വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കിറ്റ്സ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. ബന്ധപ്പെടു വാനുള്ള ഫോണ്‍ നമ്പറും മേല്‍ വിലാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫോൺ : 0471-23 29 539, 0471-23 29 468

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാസ്ക് ധരിക്കാത്ത വര്‍ക്കും പൊതു സ്ഥല ങ്ങളില്‍ തുപ്പുന്ന വര്‍ക്കും 500 രൂപ പിഴ

November 14th, 2020

face-mask-to-avoid-spread-of-covid-19-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ച വ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിനു (കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ്) ഭേദഗതി വരുത്തി. ഇതിന്റെ ഭാഗമായി കൊവിഡ് നിയമ ലംഘന ങ്ങള്‍ക്ക് പിഴ ശിക്ഷ വര്‍ദ്ധിപ്പിച്ചു.

മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവരില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ തുപ്പുന്ന വരില്‍ നിന്നും 500 രൂപ പിഴ ഈടാക്കും. ക്വാറന്റൈന്‍ ലംഘന ത്തിന് 2000 രൂപ യാണ് പിഴ. മരണാനന്തര ചടങ്ങു കളിലെ കൊവിഡ് നിയന്ത്രണ ലംഘന ത്തിന്നും നിയന്ത്രിത മേഖല കളില്‍ കടകള്‍, ഓഫീസുകള്‍ എന്നിവ തുറന്നാല്‍ 2000 രൂപ വീതം പിഴ ചുമത്തും.

കടകളിലും സൂപ്പര്‍ മാര്‍ക്കറ്റു കളിലും ഉപഭോക്താ ക്കളുടെ എണ്ണം നിയന്ത്രി ക്കാത്തവരിൽ നിന്നും അവിട ങ്ങളിൽ സാമൂഹിക അകലം പാലി ക്കാത്ത വരില്‍ നിന്നും 3000 രൂപ പിഴ ഈടാക്കും.

അതു പോലെ പൊതു സ്ഥല ങ്ങ ളില്‍ കൂട്ടം ചേര്‍ന്നാല്‍ (ധര്‍ണ്ണ, റാലി എന്നിവ യുടെ നിയന്ത്രണ ലംഘനം) 5000 രൂപ യും വിവാഹ ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡ ങ്ങള്‍ പാലി ക്കാത്ത വരില്‍ നിന്നും 5000 രൂപ യും പിഴ ഈടാക്കും.

പൊതു ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇരിക്കുന്ന സാഹ ചര്യത്തിലാണ് നിയമം ഭേദ ഗതി ചെയ്ത് പിഴത്തുക ഉയര്‍ത്തുന്നത്.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും
Next »Next Page » സ്ത്രീകൾക്കു വേണ്ടി സൗജന്യ ആയുർ വേദ തെറാപ്പിസ്റ്റ് കോഴ്‌സ് »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine