ആലപ്പുഴ : സമ്മതിദായകൻ പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസറുടെയോ അദ്ദേഹം അധികാര പ്പെടുത്തിയ പോളിംഗ് ഓഫീസറു ടെയോ മുമ്പാകെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകി യിട്ടുള്ള തിരിച്ചറിയൽ രേഖ അല്ലെങ്കിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നൽകി യിട്ടുള്ള വോട്ടർ സ്ലിപ്പ് ഹാജരാക്കണം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറക്കിയ ഉത്തരവു പ്രകാരം താഴെ പ്പറയുന്ന രേഖ കളിൽ ഏതെങ്കിലും ഒന്ന് വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനില്‍ ഹാജരാക്കണം.
1. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്.
2. പാസ്സ് പോര്‍ട്ട്.
3. ഡ്രൈവിംഗ് ലൈസന്‍സ്.
4. പാന്‍ കാര്‍ഡ്.
5. ആധാര്‍ കാര്‍ഡ്.
6. ഫോട്ടോ പതിച്ചിട്ടുള്ള എസ്. എസ്. എല്‍. സി. ബുക്ക്.
7. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി യിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്.
8. ഏതെങ്കിലും ദേശ സാല്‍കൃത ബാങ്കില്‍ നിന്നുള്ള പാസ്സ് ബുക്ക്. (തെരഞ്ഞെടുപ്പ് തീയ്യതിക്ക് ആറുമാസ കാലയള വിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്സ് ബുക്ക് ആയിരിക്കണം).