കോഴി ക്കോട് : സംസ്ഥാനത്ത് വിവിധ മേഖല കളില്‍ കനത്ത മഴ യും വെള്ള പ്പൊക്കവും ഉരുള്‍ പൊട്ടലും മണ്ണി ടിച്ചിലും 33 പേര്‍ മരിച്ചു. കോഴി ക്കോട് വടകര വിലങ്ങാട് ആലി മല യില്‍ ഉണ്ടായ ഉരുള്‍ പൊട്ട ലിൽ ഒരു കുടുംബ ത്തിലെ മൂന്നു പേർ മരിച്ചു.
കുറ്റി ക്കാട്ടില്‍ ബെന്നി, ഭാര്യ മേരി ക്കുട്ടി, മകന്‍ അതുല്‍ എന്നി വരാണ് മരി ച്ചത്. തകര്‍ന്ന വീടി ന്റെ കട്ടിലിന്ന് അടി യിൽ നിന്നാണ് മൃതദേഹ ങ്ങള്‍ കണ്ടെ ത്തി യത്.
നിലമ്പൂര്‍ കവള പ്പാറ യില്‍ പത്തു പേരും വയ നാട് പുത്തു മലയില്‍ ഒമ്പതു പേരും മരിച്ചു. ദുരന്ത ത്തില്‍ രണ്ടായിര ത്തോ ളം കുടുംബങ്ങൾ ഒറ്റപ്പെട്ടു 1500 പേരെ വിവിധ ദുരിതാ ശ്വാസ കേന്ദ്ര ങ്ങളി ലും ബന്ധു വീടു കളി ലേക്കും മാറ്റി പ്പാര്‍പ്പിച്ചു.
വൈദ്യുതി ടവറിന്‍റെ അറ്റ കുറ്റ പണി കള്‍ ക്കായി പോകു മ്പോള്‍ ചാവക്കാട് താലൂക്കിലെ പുന്നയൂർ ക്കുളത്ത് തോണി മറിഞ്ഞ് കെ. എസ്. ഇ. ബി. യിലെ അസ്സിസ്റ്റന്റ് എഞ്ചി നീയര്‍ മുങ്ങി മരിച്ചു.
ചാലിയാർ പുഴ യിൽ ജല നിരപ്പ് ക്രമാ തീത മായി ഉയർന്ന തിനാല്‍ കോഴി ക്കോട് നിന്ന് ഷൊർണ്ണൂർ ഭാഗ ത്തേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തി വെച്ചു. ഇതു വഴിയുള്ള പാസ ഞ്ചര്‍ വണ്ടി കളും റദ്ദാ ക്കിയി ട്ടുണ്ട്. ആലപ്പുഴ വഴി യുള്ള ട്രെയിൻ ഗതാഗതം നിർത്തി വെച്ചതായി റെയിൽവേ അറിയിച്ചു.
വിമാന സർവ്വീസുകൾ വീണ്ടും ആരംഭി ക്കുന്ന തിന്‍റെ ഭാഗ മായി കൊച്ചി യിലെ നാവിക സേനാ വിമാന ത്താവളം തുറക്കും. റൺവേ യിൽ വെള്ളം കയറി യതിനാല്‍ നെടുമ്പാശേരി എയർ പോർട്ട് ഞായറാഴ്ച വരെ അടച്ചിട്ട സാഹ ചര്യ ത്തില്‍ ആണ് ഈ തീരുമാനം.