എറണാകുളം: ചട്ടങ്ങള്‍ പാലിക്കാന്‍ എന്നെപോലെ മുഖ്യമന്ത്രിയും ബാധ്യസ്ഥനാണെന്ന് കെ. സുധാകരന്‍. ആയിരക്കണക്കിന് ഫ്ലക്സ് ബോര്‍ഡുകലാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ളത്. അതില്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ വരെയുണ്ട് അപ്പോള്‍ കണ്ണൂരില്‍ സ്ഥാപിച്ച മാത്രം വിവാദ മായത് എന്ത്കൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ മാത്രമായി ചട്ടവരുദ്ധ മാകുന്നതെങ്ങിനെ അങ്ങിനെ എങ്കില്‍ കേരളത്തില്‍ മുഴുവന്‍ ഇത് ചട്ട വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചട്ടം ലംഘിച്ച് തന്നെ അഭിവാദ്യം ചെയ്യണമെന്ന് താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല പ്രവര്‍ത്തകരുടെ ആവേശം മാത്രമാണത് അതിനെ ഇങ്ങനെ കാണേണ്ടി യിരുന്നില്ല. എന്നാല്‍ കേരളത്തില്‍ നിയമാവലി അനുസരിച്ചല്ല ആരും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ചട്ടപ്രകാരം പൊതുസ്ഥലത്ത് നിന്ന് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി തയാറായാല്‍ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ താന്‍ തയാറാണ്- സുധാകരന്‍ വ്യക്തമാക്കി. പൊതുറോഡില്‍ ബോര്‍ഡ് വെച്ചത് ചട്ടവിരുദ്ധമല്ല. ഏത് അവ നീക്കം ചെയ്തത് ചട്ട പ്രകാര മാണതെന്ന് തനിക്ക മനസ്സിലാ കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂര്‍ എസ്. പി അനൂപ് കുരുവിള തന്റെ മുന്നില്‍ വെച്ച് തന്നെ ബോര്‍ഡ് നീക്കം ചെയ്തത് തന്നെ അപമാനിക്കാനാണ്. ജനപ്രതിനിധികളുടെ മാന്യത സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.