ഒടുവില്‍ അഴീക്കോടിനെ കാണാന്‍ മോഹന്‍‌ലാല്‍ എത്തി

January 23rd, 2012
mohanlal-sukumar-azhikode-epathram
തൃശ്ശൂര്‍: അര്‍ബുദ ബാധയെ തുടര്‍ന്ന് തൃശ്ശൂര്‍ അമല ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ കാണുവാന്‍ നടന്‍ മോഹന്‍‌ലാല്‍ എത്തി. ഉച്ചക്ക് രണ്ടു മണി കഴിഞ്ഞപ്പോളായിരുന്നു ലാല്‍ അമല ആശുപത്രിയില്‍ എത്തിയത്. അല്പ സമയം അഴീക്കോടിന്റെ മുറിയില്‍ നിന്നശേഷം പുറത്തുവന്ന ലാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി.
അമ്മയും നടന്‍ തിലകനും തമ്മിലുണ്ടായ തര്‍ക്കത്തില്‍ സുകുമാര്‍ അഴീക്കോട് നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അഴീക്കോടും  അമ്മയെന്ന താരസംഘടാനയും നടന്‍ മോഹന്‍‌ലാലും തമ്മില്‍ ചെറിയ പിണക്കത്തിനു വഴിവച്ചു. മോഹന്‍‌ലാല്‍ തന്നെ കുറിച്ച് നടത്തിയ പരാ‍മര്‍ശത്തിനെതിരെ അഴീക്കോട് മാനനഷ്ടത്തിനു കോടതിയെ സമീപിക്കുകയുണ്ടായി. എന്നാല്‍ അഴീക്കോട് അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ വിദേശത്തായിരുന്ന ലാല്‍ അദ്ദേഹത്തെ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

എം. ഡി. താര കേരളത്തിന്റെ സ്വര്‍ണ്ണ താരകം

January 23rd, 2012
m.d. tara-epathram
ലുധിയാന: ദേശീയ സ്കൂള്‍ കായിക മേളയില്‍ സ്വര്‍ണ്ണക്കൊയ്ത്ത് നടത്തിക്കൊണ്ട്  എം. ഡി. താര വിസ്മയമാകുന്നു. ആദ്യ ഇനത്തില്‍ തന്നെ കേരളത്തിനു സ്വര്‍ണ്ണം നേടി കുതിപ്പാരംഭിച്ച താര ക്രോസ് കണ്ട്രി ഇനത്തില്‍ ഒന്നാമതെത്തിയതോടെ  മൂന്നാമത്തെ സ്വര്‍ണ്ണവും സ്വന്തമായി. മൂന്ന് സ്വര്‍ണ്ണമടക്കം മൊത്തം നാലു മെഡലുകളാണ് താര സ്വന്തമാക്കിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ദേശീയ സംസ്ഥാനമീറ്റുകളില്‍ നിന്നായി മുപ്പതിലധികം മെഡലുകള്‍ ഈ പറളിക്കാരി സ്വന്തമാക്കിയിട്ടുണ്ട്.
പറളി മുട്ടില്‍ പടി ദേവദാസിന്റേയും വസന്തയുടേയും മകളായ താര പറളി എച്ച്. എസിലെ പ്ലസ്റ്റു വിദ്യാര്‍ഥിനിയാണ്. 2006-ല്‍ പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍  5000 മീറ്ററില്‍ വെള്ളിമെഡല്‍ നേടിക്കൊണ്ടാണ് താര ട്രാക്കുകളില്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങിയത്. 2008-ലെ ചാലക്കുടിയില്‍ നടന്ന സ്കൂള്‍ മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ മൂന്നിനങ്ങളിലായി സ്വര്‍ണ്ണം നേടിക്കൊണ്ട് ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ചു. തുടര്‍ന്ന് കൊച്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും 5000,3000 ക്രോസ് കണ്ട്രി എന്നിവയില്‍ സ്വര്‍ണ്ണം നേടിയതോടെ  സംസ്ഥാനത്തിനപ്പുറത്തേക്കായി താരയുടെ കുതിപ്പ്. അമൃത്‌സറിലും, പൂണെയിലും നടന്ന ദേശീയ സ്കൂള്‍ മത്സരങ്ങളിലും സ്വര്‍ണ്ണം കരസ്ഥമാക്കിയ താരയുടെ സ്വര്‍ണ്ണക്കുതിപ്പ് ഇന്നിപ്പോള്‍ അത് ചെന്നു നില്‍ക്കുന്നത് ലുധിയാനയില്‍ തണുത്തുറഞ്ഞ ഗുരുനാനാക്ക് സ്റ്റേഡിയത്തില്‍ നിന്നും സ്വന്തമാക്കിയ  മൂന്ന് സ്വര്‍ണ്ണ മെഡലുകളുടെ തിളക്കത്തിലാണ്.  കായികാധ്യാപകന്‍ മനോജിന്റെ പ്രചോദനം താരയുടെ ചുവടുകള്‍ക്ക് ശകി പകര്‍ന്നു. താരക്ക് പരിപൂര്‍ണ്ണമായ പിന്തുണയുമായി കുടുമ്പാംഗങ്ങളും സഹാപാഠികളും ഒപ്പം പറളിയെന്ന കൊച്ചു ഗ്രാമവും. താരയുടെ അനിയന്‍ ധനേഷും പ്രതീക്ഷ പകരുന്ന ഒരു കായിക താരമാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇ-മെയില്‍ ചോര്‍ത്തല്‍, മാധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തല്‍

January 23rd, 2012

madhyamam-epathram

കോഴിക്കോട്‌ : ഇ-മെയില്‍ ചോര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍. ചോര്‍ത്തല്‍ സംബന്ധിച്ച് മുഖ്യമന്തിയുടെയും പോലീസിന്റെയും അവകാശവാദം തെറ്റെന്ന് മാധ്യമം ആഴ്ചപ്പതിപ്പ്. ഇമെയില്‍ ചോര്‍ത്തിയതിന് തെളിവുണ്ടെന്നും, തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഗൂഗിള്‍ അടക്കം  23 ഇമെയില്‍ സേവന ദാദാക്കളില്‍ നിന്നും കേരള പോലിസ്‌ വിവരങ്ങള്‍ ശേഖരിച്ചതെന്നും. സിമി ബന്ധം ആരോപിച് പ്രമുഖ വ്യവസായിയും മുസ്ലീം ലീഗ് നേതാവുമായ പി. വി അബ്ദുള്‍വഹാബിന്റെ അടക്കം 268 ഇമെയിലും പരിശോധിച്ചെന്നും, പാസ്‌വേഡ് അടക്കം മുഴുവന്‍ വിവരങ്ങളും ജനുവരി ആദ്യം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നെന്നും ഡി. വൈ. എസ്. പി. വിനയ്കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പോലീസ് സംഘത്തിനാണ് 7 ജിബി യുള്ള വിവരങ്ങള്‍ കൈമാറിയതെന്നും മാധ്യമത്തിന്റെ പുതിയ ലക്കം വെളിപ്പെടുത്തുന്നു. ലീഗ് നേതാക്കളും ജനപ്രതിനിധികളുമടക്കം 268 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ഇന്‍്റലിജന്‍സ് മേധാവി രേഖാ മൂലം ആവശ്യപ്പെട്ട സംഭവം മാധ്യമം പുറത്ത് കൊണ്ടുവന്നതിനെ തുടര്‍ന്ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്ത മതസൗഹാര്‍ദം തകര്‍ക്കുന്നതാണ് എന്ന് പറഞ്ഞ്  സര്‍ക്കാര്‍ താഴെ വീണാലും കേസെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസ്താവിച്ചിരുന്നു. മാധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ഇമെയില്‍ ചോര്‍ത്തല്‍ വിവാദം കൂടുതല്‍ സങ്കീര്‍ണ്ണ മായിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉദ്യോഗസ്ഥനെ മാറ്റിയത് ലീഗിന്റെ താല്പര്യ പ്രകാരം : പിണറായി

January 22nd, 2012

pinarayi-vijayan-epathram

കോഴിക്കോട്: രണ്ടാം മാറാട് കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് മുസ്ലീം ലീഗിനുവേണ്ടി കേസ് അട്ടിമറിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍‍ ആരോപിച്ചു. അഞ്ച് മുസ്ലീം ലീഗുകള്‍ കൊല്ലപ്പെട്ട നരിക്കാട്ടേരി സ്‌ഫോടനത്തെ കുറിച്ച് അന്വേഷിച്ചതും ഇതേ ഉദ്യോഗസ്ഥനായിരുന്നു, ലീഗിലെ പല ഉന്നതരും കുടുങ്ങുമെന്ന ഭയമാണ് ഉദ്യോഗസ്ഥനെ മാറ്റാന്‍ പ്രേരിപ്പിച്ചത്‌. നിലവിലുള്ള സംഘത്തെ നിലനിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കും പിണറായി വിജയന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊട്ടേഷന്‍ ആക്രമണം: കോളേജ് വിദ്യാര്‍ഥിനി മിത്രാസൂസണ്‍ അറസ്റ്റില്‍

January 18th, 2012
crime-epathram
പത്തനം തിട്ട: യുവാവിനെ കൊലപ്പെടുത്തുവാന്‍ നടത്തിയ കൊട്ടേഷന്‍ ആക്രമണ കേസില്‍ ഒളിവിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മിത്രാസൂസണ്‍ എബ്രഹാമിനെ പോലീസ് അറസ്റ്റു ചെയ്തു. റാന്നി മുണ്ടപ്പുഴ സ്വദേശിനിയായ മിത്രയെ തിരുവല്ലയിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്. റാ‍ന്നി സെന്റ് തോമസ് കോളെജില്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ലിജുവെന്ന യുവാവിനെ ആണ് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. കോളേജിലെ പാര്‍ക്കിങ്‌ഷെഡ്ഡില്‍ വാഹനം പാര്‍ക്കുചെയ്യുന്നതു സംബന്ധിച്ച തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് രണ്ടും മൂന്നും പ്രതികളായ ഡേവിഡിനെയും അരുണിനെയും മറ്റ് സുഹൃത്തുക്കളെയും കോളേജിന് പുറത്തുനിന്ന് വന്ന ലിജുവും കോളേജ് വിദ്യാര്‍ഥിയായ അമ്പിയും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. കേസില്‍ നാലാം പ്രതിയാണ്‍`മിത്ര. ഓമല്ലൂര്‍ മഞ്ഞനിക്കരയിലേക്ക് ലിജുവെന്ന യുവാവിനെ മിത്ര വിളിച്ചു വരുത്തുകയായിരുന്നു. വെട്ടും കുത്തുമേറ്റ് വൃക്കയ്ക്കടക്കം ഗുരുതരമായ പരിക്കുണ്ട് ലിജുവിന്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മന്ത്രി കെ. പി. മോഹനന്‍െറ വേദിക്കരികില്‍ ബോംബ് കണ്ടെത്തി.
Next »Next Page » ചെമ്പൂത്ര ഭഗവതി ക്ഷേത്രത്തില്‍ മകരച്ചൊവ്വ ആഘോഷിച്ചു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine