
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം: നിരവധിക്കേസുകളില്‍ അന്വേഷണം നേരിടുന്ന ടോമിന്‍ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായും പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു. തച്ചങ്കരിയെ തിരിച്ചെടുത്തത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ്. തച്ചങ്കരിയെ തിരിച്ചെടുത്തത് എന്‍. ഐ. എ യുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് മുഖ്യമന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണെന്നും വി. എസ് ചൂണ്ടിക്കാട്ടി.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയം, തട്ടിപ്പ്, പോലീസ്, വിവാദം
തൃശൂര്‍ : പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് സംസ്ഥാന വിജിലന്‍സ് വകുപ്പ് കണ്ടെത്തി. ഇത് സംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വി. എന്‍. ശശിധരന്‍ സമര്‍പ്പിച്ച 90 പേജ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
- ജെ.എസ്.
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, വിവാദം
സി.പി.എം. ജില്ലാ സമ്മേളന വേദിയില്‍ ഗാനമേളക്കിടെ പി. കെ. ശ്രീമതി ടീച്ചര്‍ ചുവടു വെച്ചപ്പോള്‍ കാണികള്‍ക്ക് അത് വേറിട്ടൊരു അനുഭവമായി. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച നിന്നെ ക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണെ… എന്ന നാടന്‍ പാട്ട് അവതരിപ്പിച്ചത്. പാട്ട് തുടങ്ങിയതോടെ ശ്രീമതി ടീച്ചര്‍ ചുവടു വെയ്ക്കുവാന്‍ തുടങ്ങി. അപ്രതീക്ഷിതമായി ശ്രീമതി ടീച്ചറുടെ നൃത്തം കണ്ട സദസ്സ് ഹര്‍ഷാരവത്തോടെ അവരെ പ്രോത്സാഹിപ്പിച്ചു. ഒപ്പം ചിലര്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് താളം ചവിട്ടി. ടീച്ചറുടെ പ്രകടനം കണ്ട് വേദിയില്‍ ഉണ്ടായിരുന്ന ചില നേതാക്കളുടെ മുഖം അസംതൃപ്തമായെങ്കിലും പാട്ടിന്റെ അവസാനം അണികള്‍ അവരെ മുദ്രാവാക്യം വിളിച്ച് അഭിനന്ദിക്കുവാന്‍ മറന്നില്ല.
യൂറ്റൂബിലും ടീച്ചറുടെ നൃത്തം കാണുവാന്‍ സന്ദര്‍ശകരുടെ തിരക്കുണ്ട്.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിതാല്‍ അതിന്റെ നിയന്ത്രണം തമിഴ് നാടും കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്തമായി നടത്താന്‍ കേരളം തയ്യാറാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇത്തരമൊരു സംവിധാനം ഇപ്പോള്‍ കോയമ്പത്തൂരിലേക്ക് ജലം നല്‍കുന്ന ശിരുവാണി അണക്കെട്ടില്‍ നിലവിലുണ്ട്. ഇത്തരമൊരു നിയന്ത്രണത്തിന്റെ വിശദാംശങ്ങളെ സംബന്ധിച്ച് കേരളത്തിന് തികച്ചും തുറന്ന സമീപനമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
തമിഴ് നാടിന് ഇപ്പോള്‍ ലഭിക്കുന്ന അതെ അളവില്‍ ജലം പുതിയ അണക്കെട്ട് പണിതാലും ലഭ്യമാക്കും എന്ന കേരളത്തിന്റെ ഉറപ്പിന് ലഭിച്ച അംഗീകാരമാണ് പുതിയ അണക്കെട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നതിലും പത്തു ശതമാനം കൂടുതല്‍ ജലം തമിഴ് നാടിന് നല്‍കാം എന്ന് കേരളം സമ്മതിച്ചതായി ചില സൂചനകള്‍ ഉണ്ട്.
- ജെ.എസ്.
വായിക്കുക: എതിര്‍പ്പുകള്‍, ദുരന്തം, വിവാദം