എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും

April 28th, 2026

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : ഈ വർഷത്തെ എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 ന് പ്രഖ്യാപിക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം മെയ് 22 നും പ്രസിദ്ധീകരിക്കും. ഫല പ്രഖ്യാപനം വന്നാൽ ഉടൻ തന്നെ പുനര്‍ മൂല്യ നിർണ്ണയം നടത്താനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തിൽ ഫലവും പ്രസിദ്ധീകരിക്കും.

ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് എട്ടിനും ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ പത്തിനും പ്രഖ്യാപിക്കും. എസ്. എസ്. എല്‍. സി. ഫല പ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ സര്‍ട്ടിഫിക്കറ്റു കളുടെ വിതരണവും ആരംഭിക്കും.

പരീക്ഷാ മൂല്യ നിർണ്ണയത്തിൽ പങ്കെടുക്കാത്ത രണ്ടായിരത്തിൽ അധികം അദ്ധ്യാപകർക്ക് എതിരെ ശക്തമായ നടപടി എടുക്കാൻ നിർദ്ദേശം നൽകി.

മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനത്തില്‍ പിഴവുകള്‍ വരുത്തുന്ന സ്‌കൂള്‍ അധികാരികള്‍ക്ക് എതിരെ കർശ്ശന നടപടികൾ സ്വീകരിക്കും എന്നും മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

April 1st, 2026

illegal-strike-of-nurses-in-kerala-private-hospitals-ePathram
കൊച്ചി : നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നിയമ വിരുദ്ധം ആണെന്നും അടിസ്ഥാന ശമ്പളം 40,000 രൂപ വേണം എന്നുള്ള നഴ്‌സുമാരുടെ ആവശ്യം നിലവിലെ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധവും സ്വകാര്യ ആശു പത്രികൾക്ക് താങ്ങാൻ കഴിയാത്തതും ആണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെ. പി. എച്ച്. എ.) അറിയിച്ചു.

ആരോഗ്യ മേഖലയിൽ സമരം ചെയ്യാൻ 14 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നുള്ള ഹൈക്കോടതി വിധി നിലനിൽക്കെ, ഏഴു ദിവസം മാത്രം നോട്ടീസ് നൽകി സൂചനാ പണിമുടക്ക്, അനിശ്ചിതകാല സമരം ആക്കി മാറ്റിയത് നിയമ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ പറഞ്ഞു.

കുറഞ്ഞ വേതനം നിശ്ചയിക്കുന്നത് ‘കോഡ് ഓൺ വേജസ്’ പ്രകാരം സർക്കാർ നടത്തുന്ന മൂല്യ നിർണ്ണയ ത്തിലൂടെയാണ്.

ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം മാർച്ച് ആറിന് പ്രസിദ്ധീകരിച്ചു. അന്തിമ വിജ്ഞാപനം വരുന്നതു വരെ ശമ്പള ഘടന മാറ്റുന്നത് നിയമ വിരുദ്ധമാണ്.

അടിസ്ഥാന ശമ്പളം 40,000 രൂപ ആയാൽ ഡി. എ.  ഉൾപ്പെടെ ഒരാൾക്ക് മാസ ശമ്പളം 50,000 മുതൽ 60,000 രൂപ വരെ നൽകണം. ഭൂരിപക്ഷം സ്വകാര്യ ആശു പത്രി കൾക്കും ഇത് താങ്ങാൻ കഴിയില്ല.

അടിസ്ഥാന ശമ്പളം കൂടാതെ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, കുറഞ്ഞ നിരക്കിലുള്ള താമസ-ഭക്ഷണ സൗകര്യങ്ങൾ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ സ്വകാര്യ ആശു പത്രികൾ നൽകുന്നുണ്ട്.

ഇതെല്ലാം കൂടെ ചേരുമ്പോൾ, കേരളത്തിലെ നഴ്‌സുമാർക്ക് ഇന്ത്യയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച പ്രതിഫലം ലഭ്യമാവുന്നുണ്ട് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

വെള്ളാപ്പള്ളിയെ അയോഗ്യനാക്കി

March 12th, 2026

vellappally-natesan-epathram
കൊച്ചി : എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. എസ്. എന്‍. ഡി. പി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്. കമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കോടതി കണ്ടെത്തി. കണക്കുകള്‍ ഹാജരാക്കാത്തതാണ് കാരണം.

വെള്ളാപ്പള്ളിയെ കൂടാതെ പ്രസിഡണ്ട് എം. എൻ. സോമൻ, വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ അടക്കം എല്ലാ ഭാര വാഹികളെയും സ്ഥാനത്തു നിന്ന് ആയോഗ്യർ ആക്കിയിട്ടുണ്ട്.

നിലവിലെ ഭാരവാഹികൾ 2014 മുതൽ ഐ. ജി. രജിസ്‌ട്രേഷന് വാർഷിക അക്കൗണ്ട്‌സ് സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചിട്ടില്ല. മൂന്നു വർഷം തുടർച്ചയായി സ്റ്റേറ്റ്‌ മെന്റ് നൽകിയില്ല എങ്കിൽ നടപടി എടുക്കാം. എന്നാൽ, എസ്. എന്‍. ഡി. പി. യോഗം സർക്കാരിനെ സമീപിക്കുകയും ഫൈൻ അടക്കുകയും ചെയ്തു. ഇതോടെ, യോഗത്തിന് സർക്കാർ മാപ്പു നൽകി തുടരാൻ അനുവദിക്കുകയും ചെയ്തു.

ഇതിനെ ചോദ്യം ചെയ്തു കൊണ്ട് പ്രൊഫ. എം. കെ. സാനു, അഡ്വ. എസ്. ചന്ദ്രസേനൻ എന്നിവർ 2024 ലാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്നു വര്‍ഷമായി ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ല. കമ്പനി ആക്ട് പ്രകാരം നടപടി പൂര്‍ത്തീകരിക്കാത്തത് തിരിച്ചടിയായി.

യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ടി. ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം

February 19th, 2026

logo-government-of-kerala-ePathram
തിരുവനന്തപുരം : കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃകയിലാണ് നേറ്റിവിറ്റി കാർഡ് നൽകുക.

കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗ പ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.

വിദേശ പൗരത്വം സ്വീകരിച്ച കേരളീയന് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്ന പക്ഷം ഇത് അസാധുവാകും.

കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

നിലവിൽ ഉള്ള വിവരങ്ങൾക്ക് പുറമേ കാലാ കാലങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും. നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള വ്യക്തി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിത ഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ നൽകണം.

കേന്ദ്ര സർക്കാർ എസ്. ഐ. ആര്‍. നടപ്പിലാക്കുന്നത് ന്യൂന പക്ഷങ്ങളില്‍ ഉള്‍പ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനം നേറ്റിവിറ്റി കാര്‍ഡ് എന്ന രേഖ നൽകുന്നത്. നേറ്റിവിറ്റി കാര്‍ഡിന് നിയമനിര്‍മാണം നടത്താന്‍ 20 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കി വെച്ചിരുന്നു.

P R D

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും

January 29th, 2026

kerala-legislative-assembly-epathram
തിരുവനന്തപുരം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്. ഐ. ആര്‍.) എന്ന പേരിൽ വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്യുന്നു എന്നുള്ള ആശങ്ക അകറ്റുന്നതിന് പൗരന്മാർക്ക് സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും എന്ന പ്രഖ്യാപനം നടത്തി ക്കൊണ്ട് ധന വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും നേറ്റി വിറ്റി കാര്‍ഡ് നൽകുന്നതു വേണ്ടി നിയമ നിർമ്മാണം നടത്തും എന്നും എന്നും പദ്ധതിയുടെ ചെലവു കള്‍ക്കായി പ്രാഥമികമായി 20 കോടി രൂപ നീക്കി വെക്കും എന്നും പ്രഖ്യാപിച്ചു.

എസ്. ഐ. ആർ. അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനുള്ള നീക്കത്തില്‍ എല്ലാവരും കടുത്ത ആശങ്കയിലാണ്. തലമുറകളായി കേരളത്തില്‍ ജീവിച്ചു വരുന്ന ജനങ്ങള്‍ക്ക് എസ്. ഐ. ആര്‍. മൂലം ഉണ്ടായിട്ടുള്ള ആശങ്ക അകറ്റുവാനാണ് നേറ്റിവിറ്റി കാര്‍ഡ് പദ്ധതി എന്നും മന്ത്രി വിശദീകരിച്ചു.

രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമ ങ്ങളെ സംസ്ഥാന സര്‍ക്കാരും ഇടതു മുന്നണിയും ശക്തമായി എതിര്‍ത്തി ട്ടുണ്ട്. എസ്‌. ഐ. ആർ. സംബന്ധിച്ച് ശക്തമായ നിലപാടുകൾ കേന്ദ്ര സർക്കാരിനെയും സുപ്രീം കോടതിയേയും കേരളം അറിയിച്ചി ട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

2 of 1431231020»|

« Previous Page — « Previous « വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
Next » — Next Page » എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine