നെല്ലിയാമ്പതി: യു.ഡി.എഫ് ഉപസമിതി കണ്‍‌വീനര്‍ എം.എം.ഹസ്സന്‍ രാജിവെച്ചു

August 6th, 2012
ന്യൂഡെല്‍ഹി: നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകളുടെ പാട്ടക്കാലവധി സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കുവാന്‍ നിയോഗിച്ച യു.ഡി.എഫ് ഉപസമിതിയുടെ കണ്‍‌വീനര്‍ സ്ഥാനം എം.എം.ഹസ്സന്‍ രാജിവെച്ചു. ഉപസമിതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് താന്‍ രാജിവെക്കുന്നതെന്നും  ഉപസമിതിയെ മറികടന്ന് യു.ഡി.എഫ് എം.എല്‍.എ മാര്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. അവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ആവശ്യപ്പെടുമെന്നും ഹസ്സന്‍ പറഞ്ഞു.
നെല്ലിയാമ്പതിയിലെ തോട്ടങ്ങളേയും അവയുടെ പാട്ടക്കരാറിനെയും സംബന്ധിച്ച് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജും – ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും തമ്മില്‍ ഉണ്ടായ തക്കത്തെ തുടര്‍ന്ന് വി.ഡി.സതീശനും ഹൈബി ഈഡനും വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഉപസമിതിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന്  പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ഹസ്സന്‍ വ്യക്തമാക്കി. പി.സി.ജോര്‍ജ്ജിന്റെ നിലപാടിനെ താന്‍ അംഗീകരിക്കുന്നില്ലെന്നും ഇക്കാര്യത്തെ കുറിച്ച് യു.ഡി.എഫ് ഉപസമിതി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാതൊരു മുന്‍ വിധിയും കൂടാതെയാണ് തന്റെ നേതൃത്വത്തില്‍ ഉള്ള ഉപസമിതി നെല്ലിയാമ്പതി സന്ദര്‍ശിച്ചതെന്നും എന്നാല്‍ ഇതിനെ മറികടന്ന്  യു.ഡി.എഫ് എം.എല്‍.എ മാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം യു.ഡി.എഫിനോടുള്ള വെല്ലുവിളിയാണെന്ന് ഹസ്സന്‍ പറഞ്ഞു. വി.ഡിസതീശന്റേയും ടി.എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ ഉള്ള ആറംഗ യു.ഡി.എഫ് എം.എല്‍.എ മാരുടെ സംഘം പാട്ടക്കരാറുകളുടേയും തോട്ടങ്ങളുടേയും നിജസ്ഥിതി അറിയുവാന്‍ ഇന്ന് നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

അമൃതാനന്ദമയിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാൾ മരിച്ചു

August 5th, 2012

bihar-man-satnam-sing-death-police-custody-ePathram

കൊല്ലം : കരുനാഗപ്പള്ളി വള്ളിക്കാവ് ആശ്രമത്തില്‍ കഴിഞ്ഞ ദിവസം അമൃതാനന്ദമയിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ബീഹാര്‍ സ്വദേശി മരിച്ചു. ഇയാള്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ ആയിരുന്നു. മരണ കാരണം ദുരൂഹമാണ്.

സത്‌നം സിങ് മാന്‍ എന്നാണ് പോലീസിനോട് ഇയാള്‍ പേരു പറഞ്ഞിരുന്നത്. നിയമ വിദ്യാര്‍ത്ഥി യാണെന്നും ഈ 28കാരന്‍ അവകാശപ്പെട്ടിരുന്നു. പോലീസ് ഇക്കാര്യങ്ങള്‍ അന്വേഷിച്ചു വരികയായിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കൈയ്യേറ്റ ശ്രമം. ഇയാളുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല.

-അയച്ചത് : ബിജു കരുനാഗപ്പള്ളി.

- pma

വായിക്കുക: , ,

1 അഭിപ്രായം »

പി.സി. ജോര്‍ജിന്റെ അധിക്ഷേപത്തിന് എതിരെ പ്രതാപന്റെ തുറന്ന കത്ത്‌

August 4th, 2012

tn-prathapan-mla-ePathram
തൃശൂര്‍ : ടി. എന്‍. പ്രതാപന്‍ ധീവരസഭ യുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതി എന്ന പി. സി. ജോര്‍ജ് നടത്തിയ അധിക്ഷേപ കരമായ പ്രസ്താവനയ്‌ക്കെതിരെ പ്രതാപന്റെ തുറന്ന കത്ത്.

tn-prathapan-letter-to-pc-george-1-ePathram
നെല്ലിയാമ്പതി ഭൂമി പ്രശ്‌നത്തില്‍ പരസ്പരം ഇരുവരും വിമര്‍ശനം ഉന്നയിച്ചിരുന്നിരുന്നു. ഇതിനിടെയാണ് പ്രതാപനെതിരെ പി. സി. ജോര്‍ജ് ജാതീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ജോര്‍ജിനെ പോലുള്ള കൊതിയന്‍മാരുടെ കണ്ണും കയ്യും പതിയുന്നിടത്ത് താന്‍ ഇടപെടാന്‍ ഉണ്ടാകുമെന്നും മണ്ണും മനുഷ്യനുമാണ് തന്റെ സമുദായമെന്നും പൊതുമുതല്‍ വെട്ടിപ്പിടിക്കാന്‍ ഒരുത്തനേയും അനുവദിക്കില്ലെന്നും പ്രതാപന്‍ കത്തില്‍ പറയുന്നു.

tn-prathapan-letter-to-pc-georgr-2-ePathramതല്‍ക്കാലം നിങ്ങളുടെ കൂടെനിന്ന് ആടുവാന്‍ ചിലരെ കിട്ടിയേക്കുമെന്നും എന്നാല്‍ എപ്പോഴും എല്ലാവരേയും കബളിപ്പിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ പ്രതാപന്‍ താന്‍ ജീവിതത്തില്‍ പിന്നിട്ട ദുരിത കാലത്തെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. ജോര്‍ജിന്റെ പ്രസ്താവനയെ തുടര്‍ന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് പിന്നീട് പ്രതാപന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ചെന്നിത്തലയേക്കാള്‍ വിഷമിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായമാണ്. തന്നേയും ജോര്‍ജിനേയും ഒരുപോലെയാണ് അദ്ദേഹം കാണുന്നത് എങ്കില്‍ കടുത്ത തീരുമാനങ്ങള്‍ തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും പ്രതാപന്‍ പറഞ്ഞു. പി. സി. ജോര്‍ജിനെതിരെ പാലക്കാട് ഡി. സി. സി.യും രംഗത്തുവന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി.സി. ജോര്‍ജ്ജിനെ കയറൂരി വിട്ടവര്‍ തന്നെ നിയന്ത്രിക്കണം: വി.ഡി. സതീശന്‍

August 4th, 2012

vd-satheesan-epathram

കൊച്ചി: ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിനെ കയറൂരി വിട്ടവര്‍ തന്നെ നിയന്ത്രിക്കണമെന്നും ആര്‍ക്കും കൊട്ടാവുന്ന വഴിച്ചെണ്ടയല്ല കോണ്‍ഗ്രസ്സ് എം. എല്‍. എ. മാരെന്നും വി. ഡി. സതീശന്‍ എം. എല്‍. എ. കഴിഞ്ഞ ദിവസം പി. സി. ജോര്‍ജ്ജ് ടി. എന്‍ . പ്രതാപന്‍ എം. എല്‍. എ. യെ ജാതിപരമായും വ്യക്തിപരമായും അധിക്ഷേപിച്ചതിനെതിരെ പത്ര സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു വി. ഡി. സതീശന്‍ . നെല്ലിയാമ്പതിയിലെ പാട്ട ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ നിരത്തിക്കൊണ്ട് പ്രതാപന്‍ നടത്തിയ ചില നീക്കങ്ങളാണ് പി. സി. ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്. പ്രതാപന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും നീക്കം തന്റെ താല്പര്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ടതോടെയാണ് ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പി. സി. ജോര്‍ജ്ജ് പ്രതികരണവുമായി രംഗത്തെത്തിയത്.  തുടര്‍ന്ന് കര്‍ഷകരുടെ പ്രശ്നം നോക്കുവാന്‍ താന്‍ ഉണ്ടെന്നും പ്രതാപന്‍ തന്റെ സമുദായത്തിലെ ആളുകളുടെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞിരുന്നു.

തനിക്കിഷ്ടമില്ലാത്തവരെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത് പി. സി. ജോര്‍ജ്ജിന്റെ പതിവാണെന്ന് വി. ഡി. സതീശന്‍ പറഞ്ഞു. പി. സി. ജോര്‍ജ്ജിന്റെ പരാമര്‍ശം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്നാണ് പ്രതാപനെതിരായ പി. സി. ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് വി. ഡി. സതീശനും, ഹൈബി ഈഡനും രംഗത്തെത്തിയത്.  എം. എല്‍. എ. മാരെ ഇത്തരം ആക്ഷേപങ്ങളില്‍ നിന്നും സംരക്ഷിക്കുവാന്‍ കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലക്കും മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്നും അവര്‍ ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറിയാല്‍ യു. ഡി. എഫ്. രാഷ്ടീയത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ടി. എന്‍ . പ്രതാപനെ ജാതി പറഞ്ഞ് ആക്ഷേപിച്ചതിനേക്കാള്‍ വലിയ വേദന നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണം ഉണ്ടാക്കിയെന്ന് വി. ഡി. സതീശന്‍ പറഞ്ഞു.

നെല്ലിയാമ്പതി സന്ദര്‍ശിച്ച ഉപസമിതിയില്‍ പി. സി. ജോര്‍ജ്ജ് അംഗമാണെന്നും പ്രതാപനെതിരെ അദ്ദേഹം ഉന്നയിച്ച പരാമര്‍ശങ്ങളോടെ ഉപസമിതിയുടെ വിശ്വാസ്യത കുറഞ്ഞുവെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തില്‍  ടി. എന്‍ . പ്രതാപന്‍ , വി. ഡി. സതീശന്‍ , ഹൈബി ഈഡന്‍ , എം. വി. ശ്രേയാംസ് കുമാര്‍, വി. ടി. ബല്‍‌റാം, കെ. എന്‍ . ഷാജി എന്നിവര്‍ അടങ്ങുന്ന ആറ് യു. ഡി. എഫ്. എം. എല്‍. എ. മാരുടെ സംഘം തിങ്കളാഴ്ച നെല്ലിയാമ്പതി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാന്‍ സമ്മതിക്കില്ലെന്നും കയ്യേറ്റക്കാര്‍ കര്‍ഷകരുടെ വേഷം ധരിച്ച് എത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ട ഭൂമിയുടെ അഞ്ച് ശതമാനം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ 9000 ഏക്കര്‍ എങ്കിലും ടൂറിസം മേഖലയായി മാറുമെന്നും അതു കൊണ്ട് ടൂറിസമെന്നത് ഒഴിവാക്കുവാന്‍ ഉള്ള തങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശാഭിമാനിക്കെതിരായ കേസില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം

August 2nd, 2012
കൊച്ചി: അസോഷ്യേറ്റ് എഡിറ്ററായിരിക്കെ ദേശാഭിമാനിയില്‍ നിന്നും പിരിച്ചുവിട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു ശമ്പളക്കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. ശമ്പളം നിഷേധിച്ച തിയതി മുതല്‍ പെന്‍ഷന്‍ പ്രായം പൂര്‍ത്തിയാകുന്ന തിയതി വരെ ഉള്ള ശമ്പളം നല്‍കണമെന്ന് നേരത്തെ എറണാകുളം ലേബര്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ദേശാഭിമാനി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതു തള്ളിക്കൊണ്ട് ജസ്റ്റിസ് എസ്.സിരിജഗന്‍ വള്ളിക്കുന്നിനു അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. പ്രമുഖ രാഷ്ടീയ നിരീക്ഷകനും മാധ്യമ പ്രവര്‍ത്തകനും മുന്‍ സി.പി.എം നേതാവുമാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ആശയ പരമായ ഭിന്നതയെ തുടര്‍ന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
2005 ഡിസംബര്‍ 20 നു വിരമിക്കേണ്ടിയിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ 1998 നവമ്പര്‍ ഒന്നിനാണ് ദേശാഭിമനി  പുറത്താക്കിയത്.  അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയായിരുന്നു എന്നുള്ള വാദത്തോട് കോടതി വിയോജിച്ചു. ഹാജരാകാതിരുന്നതിനു ഏഴു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വിശദീകരണം ചോദിക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും അതിനാല്‍ ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അഡ്വ. എ ജയശങ്കര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു വേണ്ടി ഹാജരായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍‌ പ്രഖ്യാപിച്ചു
Next »Next Page » വിദ്യാഭ്യാസ സൌഹൃദ കൂട്ടായ്മ »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine