അഭയ കേസ്: ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിക്ക് എതിരെ വെളിപ്പെടുത്തല്‍

July 25th, 2012

illicit-epathram

തിരുവനന്തപുരം: കോട്ടയം ബിഷപ്പായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് സിസ്റ്റര്‍ ലൌസിയുമായി ബന്ധമുണ്ടായിരുന്നതായി സി. ബി. ഐ. വെളിപ്പെടുത്തല്‍. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്ക് എതിരെ സി. ബി. ഐ. നല്‍കിയ സത്യവാങ്ങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

ബിഷപ്പ് കുന്നശ്ശേരിക്കും ബി. സി. എം. കോളേജ് ഹിന്ദി അദ്ധ്യാപികയായ സിസ്റ്റര്‍ ലൌസിയും തമ്മിലുള്ള ബന്ധത്തിനു ഒത്താശ ചെയ്തിരുന്നത് ഫാദര്‍ തോമസ് കോട്ടൂരും, ഫാദര്‍ ജോസ് പുതൃക്കയിലുമാണെന്നും, ഇരുവര്‍ക്കും സിസ്റ്റര്‍ ലൌസിയുമായി ബന്ധമുണ്ടെന്നും സി. ബി. ഐ. പറയുന്നു. കേസിലെ സാക്ഷിയായ ബി. സി. എം. കോളേജ് പ്രൊഫസര്‍ ത്രേസ്യാമയുടെ മൊഴി ഉദ്ധരിച്ചാണ് സി. ബി. ഐ. വെളിപ്പെടുത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാട്ടക്കരാര്‍ ലംഘിച്ച എല്ലാ എസ്റ്റേറ്റുകളും ഏറ്റെടുക്കും: മന്ത്രി ഗണേശ് കുമാര്‍

July 10th, 2012
Ganesh-Kumar-epathram
തിരുവനന്തപുരം: പാട്ടക്കാരാര്‍ ലംഘിച്ച എല്ലാ എസ്റ്റേറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വനം വകുപ്പു മന്ത്രി ഗണേശ് കുമാര്‍ നിയമ സഭയില്‍ വ്യക്തമാക്കി. ഒരു സെന്റ് വന ഭൂമി പോലും നഷ്ടപ്പെടുത്തില്ലെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു വനം മന്ത്രി. വി. ചെന്താമരാക്ഷന്‍ ആണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. എന്നാല്‍  മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിനു അനുമതി നല്‍കുവാന്‍ സ്പീക്കര്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് ബഹളം വച്ച പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അലംഭാവം കാണിച്ചെന്നും എസ്റ്റേറ്റ് ഉടമകളെ സഹായിക്കുവാനാണ് സര്‍ക്കാര്‍  ശ്രമമെന്നും പ്രതിപക്ഷം നിയമ സഭയില്‍ ആരോപിച്ചു.
നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ പിടിച്ചെടുക്കുമെന്ന് നിയമ സഭയില്‍ പ്രസ്ഥാവന നടത്തിയ വനം മന്ത്രി ഗണേശ് കുമാര്‍ നെതിരെ രൂക്ഷ വിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് രംഗത്തെത്തി. വാര്‍ത്താ സമ്മേളനം നടത്തിയാണ് അദ്ദേഹം വനം മന്ത്രി ഗണേശിനെ വിമര്‍ശിച്ചത്.  ഗണേശ് കുമാര്‍ നിയമ സഭയില്‍ പച്ചക്കള്ളമാണ് പറഞ്ഞതെന്നും യു. ഡി. എഫ്. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളെ അപമാനിക്കുകയാണ് ഗണേശ് കുമാര്‍ ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയം വനം മന്ത്രി സ്പോണ്‍സര്‍ ചെയ്തതാണെന്നും പി. സി. ജോര്‍ജ്ജ് തുറന്നടിച്ചു. എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അതിനു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാ‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോടതി നിര്‍ദ്ദേശിച്ചു; നടി ഉര്‍വ്വശി മകള്‍ക്കൊപ്പം രണ്ട് മണിക്കൂര്‍ ചിലവിട്ടു

July 8th, 2012
urvashi in court-epathramകൊച്ചി: പ്രശസ്ത ചലച്ചിത്ര നടി ഉര്‍വ്വശി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മകള്‍ കുഞ്ഞാറ്റക്കൊപ്പം രണ്ടു മണിക്കൂര്‍ ചിലവിട്ടു. അച്ഛന്‍ മനോജ് കെ. ജയനോടൊപ്പമാണ് രാവിലെ പത്തുമണിയോടെ കുഞ്ഞാറ്റ എറണാകുളം കുടുംബ കോടതിയില്‍ എത്തിയത്. നേരത്തെ ഉര്‍വ്വശിക്കൊപ്പം പോകുവാന്‍ താല്പര്യം ഇല്ലെന്ന് കഴിഞ്ഞ ദിവസം മകള്‍ കുഞ്ഞാറ്റ കോടതിയില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുടുംബകോടതിയിലെ കൌണ്‍സിലറുടെ മുറിയില്‍ വച്ച് അമ്മയും മകളും കൂടിക്കാഴ്ച നടത്തി. അതിനു ശേഷം കുഞ്ഞാറ്റ അച്ഛന്‍ മനോജ് കെ. ജയനൊപ്പം മടങ്ങി.
കഴിഞ്ഞ ദിവസം കുടുംബകോടതി അങ്കണം നാടകീയമായ താരങ്ങളുടെയും മകളുടേയും കേസുമായി ബന്ധപ്പെട്ട് രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. കാലുറക്കാതെ വേച്ചു വേച്ചാണ് നടി കോടതിയിലേക്ക് അഭിഭാഷകര്‍ക്കൊപ്പം എത്തിയത്. ഉര്‍വ്വശി മദ്യത്തിനടിമയാണെന്നും  മദ്യപിച്ചാണ് കോടതിയില്‍ എത്തിയതെന്നും മനോജ് കെ. ജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ മദ്യപിച്ചാണ് കോടതിയില്‍ എത്തിയതെന്ന മനോജിന്റെ വാദം തെറ്റാണെന്ന് ഉര്‍വ്വശി വ്യക്തമാക്കി. ഇത്തരം ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മനോജിനെതിരെ കേസുകൊടുക്കുമെന്നും അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കോടതി നിര്‍ദ്ദേശിച്ചു; നടി ഉര്‍വ്വശി മകള്‍ക്കൊപ്പം രണ്ട് മണിക്കൂര്‍ ചിലവിട്ടു

ഐസ്ക്രീം പാര്‍ലര്‍ കേസ്; റൌഫ് മുഖ്യമന്ത്രിയെ കണ്ടു

July 8th, 2012
rauf-epathram
കോട്ടയം: ഐസ്ക്രീം പാര്‍ലര്‍ കേസിലെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യവസായിയും മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെ. എ. റൌഫ് മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയെ കണ്ടു. രാവിലെ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭ കേസ് അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നുന്നുണ്ടെന്നും, ഈ പെണ്‍‌വാണിഭക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം തന്റെ ജീവനു ഭീഷണിയുണ്ടെന്നും സര്‍ക്കാര്‍ നിയമ പരിരക്ഷ നല്‍കണമെന്നും പറഞ്ഞ റൌഫ് തന്നെ കള്ളക്കേസില്‍ കുടുക്കുവാന്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രിയോട് പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ഡി. ജി. പി. പ്രവര്‍ത്തിക്കുന്നതെന്നും ഐസ്സ്രീം പാര്‍ലര്‍ കേസ് സി. ബി. ഐക്ക് വിടണമെന്ന് റൌഫ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് താന്‍ ഉള്‍പ്പെടെ എല്ലാവരേയും നുണപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഐസ്ക്രീം പാര്‍ലര്‍ കേസ്; റൌഫ് മുഖ്യമന്ത്രിയെ കണ്ടു

പച്ച ബ്ലൌസ് ഉത്തരവ് : വിദ്യാഭ്യാസ രംഗത്തെ ലീഗ് വല്‍ക്കരണത്തിനെതിരെ പ്രതിഷേധം

July 3rd, 2012

meera-jasmine-geen-blouse-epathram

കൊച്ചി: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ. അബ്ദുറബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചെത്തണമെന്ന ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഡി. വൈ. എഫ്. ഐ. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ കെ. പി. എസ്. ടി. യു. ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പച്ച ബ്ലൌസ് ഉത്തരവിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍വ്വ ശിക്ഷാ അഭിയാന്‍ എറണാകുളത്ത് നടത്താനിരുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചെത്തണം എന്ന ഉത്തരവിറക്കിയത് പ്രൊജക്ട് ഓഫീസര്‍ കെ. എം. അലിയാരാണ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സസ്പെന്റ് ചെയ്തു. അധ്യാപക സംഘടനകളില്‍ നിന്നും പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ചടങ്ങ് മാറ്റി വെച്ചു.

അധ്യാപികമാരെ കൊണ്ട് ഉത്തരവിലൂടെ പച്ച ബ്ലൌസ് ധരിപ്പിക്കുന്നതിനെതിരെ എസ്. എൻ. ഡി. പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ഇത്തരം നടപടി കേരളീയര്‍ക്ക് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. പച്ച നിറം പ്രകൃതിയുടെ നിറമാണ്. എന്നാല്‍ അത് ലീഗിന്റെ കൊടിയുടെ നിറം കൂടെയാണ്. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്തു മാറ്റുവാന്‍ നേരത്തെ തന്നെ തങ്ങള്‍ ആവശ്യപ്പെട്ടതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്തു മാറ്റാന്‍ ലത്തീൻ കത്തോലിക്ക അസോസിയേഷന്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ ലീഗ് നേതാക്കളോ അനുകൂലികളോ ഉള്‍പ്പെടുന്ന മുപ്പത്തഞ്ച് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുവാന്‍ ഉള്ള തീരുമാനവും വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗംഗ എന്ന പേരു മാറ്റി ഗ്രേസ് ആക്കിയതും നേരത്തെ വിവാദമായിരുന്നു.

green-blouse-facebook-photo-epathram

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്സൈറ്റുകളിലും വിദ്യാഭ്യാസ രംഗത്തെ ലീഗ് വല്‍ക്കരണത്തിനെതിരെ ശക്തമായ പ്രതികരണവും പരിഹാസവുമാണ് ഉയര്‍ന്നിട്ടുള്ളത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page — « Previous « ചമ്പക്കുളം മൂ‍ലം വെള്ളം കളി ഇന്ന്
Next » — Next Page » എം.എം. മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി »



  • പെൻഷൻ പ്രായം ഉയർത്തൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ല : മുഖ്യമന്ത്രി
  • ടോമിന്‍ ജെ. തച്ചങ്കരി ജയില്‍ മോചിതനായി
  • തുലാവർഷം എത്തുന്നു: ഇടി മിന്നലോടു കൂടിയ അതിശക്ത മഴ പെയ്യും
  • പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
  • വയോജനങ്ങൾക്ക് ബസ്സിൽ റിസർവ്വേഷൻ ഉറപ്പാക്കും
  • വയോജന ക്ഷേമ ബില്ല് സഭയിൽ അവതരിപ്പിച്ചു
  • സാമ്പത്തിക ഇടപാട് : പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്. ഐ. ആര്‍.
  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine