
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വിജയം സര്‍ക്കാരിനുള്ള അംഗീകാരമല്ല മറിച്ച് അധികാര ദുര്‍വിനിയോഗവും വര്‍ഗീയ പ്രീണനവും നടത്തിയാണ് യു ഡി എഫ് വിജയം അതും പണത്തിനു വേണ്ടി കാലുമാറി വന്ന ഒരാളുടെ വിജയം ഇത് ജനാധിപത്യ രീതിയെ ഹനിക്കുന്നതാണ്. ഒപ്പം സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി നടത്തിയ വിവാദ പ്രസംഗം നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരെ സ്വാധീനിച്ചതായും ഒപ്പം ടി പി ചന്ദ്രശേഖരന്‍ വധം പ്രചരണായുധമാക്കുന്നതില്‍ യുഡിഎഫ് വിജയിച്ചെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ പരാജയകാരണം പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, വിവാദം
തൃശൂര്‍: രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍- മാഫിയ – വര്‍ഗ്ഗീയ വല്ക്കരണത്തി നെതിരെ സി. പി. ഐ – എം. എല്‍ സംഘടിപ്പിക്കുന്ന ജനകീയ കണ്‍വെന്‍ഷന്‍ ജൂണ്‍ 17 ഞായറാഴ്ച വൈകീട്ട് 2 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. സി. പി. ഐ (എം. എല്‍) ജനറല്‍ സെക്രെട്ടറി കെ. എന്‍. രാമചന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും, പി. ജെ. ജെയിംസ് അദ്ധ്യക്ഷനാകും. പി.സുരേന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, ടി. എന്‍. ജോയ്, അഡ്വ: സാബി ജോസഫ്, അഡ്വ: കെ. എന്‍. അനില്‍കുമാര്‍, അഡ്വ: ആശ, വ. പ. വാസുദേവന്‍, വി. വിജയകുമാര്‍, മോചിത മോഹന്‍ തുടങ്ങിയ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, വിവാദം
തിരുവനന്തപുരം: ഇപ്പോള്‍ കേരളം ഭരിക്കുന്നത് മാണിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ രൂക്ഷ വിമര്‍ശനം. ആര്യാടന്‍ മുഹമ്മദ് ഘടക കക്ഷികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മറുപടി പറയാനോ വിശദീകരണം നല്‍കാനോ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല. ഘടക കക്ഷികള്‍ അവരുടെ എം. എല്‍. എ മാര്‍ക്ക് അന്യായമായി ആനുകൂല്യങ്ങള്‍ നല്‍കുകയും കോണ്‍ഗ്രസ് എം. എല്‍ എമാരെയും കോണ്‍ഗ്രസ് ഭരിക്കുന്ന വകുപ്പുകളെയും ഇവര്‍ അവഗണിക്കുകയാണെന്നും ആര്യാടന്‍ കുറ്റപ്പെടുത്തി. ഘടകകക്ഷികളുടെ വകുപ്പുകളില്‍ അവരുടെ എം. എല്‍. എമാര്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് കോണ്‍ഗ്രസ് മന്ത്രിമാരില്‍ നിന്നു പോലും മതിയായ പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു ബെന്നി ബെഹനാന്‍ എം. എല്‍. എയും പരാതി പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ പേജ് നാലാം സ്ഥാനത്താക്കി പ്രസിദ്ധീകരിച്ചതില്‍ ലീഗ് നേതൃത്വം എതിര്‍ത്തതിനാല്‍ മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങള്‍ തിരുത്തി വീണ്ടും അച്ചടിക്കുന്നു. ജനപഥം പ്രത്യേക പതിപ്പ്, ‘വികസനവര്‍ഷം, കാരുണ്യവര്‍ഷം’ എന്നിവയാണ് മാറ്റി അച്ചടിക്കുന്നത്. ആദ്യം മുഖ്യമന്ത്രി, രണ്ടാമത് ആഭ്യന്തര മന്ത്രി, മൂന്നാമത് ധനമന്ത്രി, നാലാമത് വ്യവസായ മന്ത്രി ഈ ക്രമത്തിലാണ് ലേഖനങ്ങള്‍ അച്ചടിച്ചത്. ‘വികസന വര്‍ഷം കാരുണ്യ വര്‍ഷ’ത്തിലും കുഞ്ഞാലിക്കുട്ടി നാലാം സ്ഥാനത്തായി. മന്ത്രിസഭയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവായിട്ടും കുഞ്ഞാലിക്കുട്ടിയെ നാലാം സ്ഥാനത്തേക്ക് മാറ്റിയതില്‍ ലീഗ് എതിര്‍പ്പ് രേഖപ്പെടുത്തിയതിനാലാണ് എല്ലാം മാറ്റി അടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ ലേഖനവും ചിത്രവും രണ്ടാം സ്ഥാനത്താക്കി അച്ചടിക്കാന്‍ ഇര്‍ഫര്‍മേഷന്‍ വകുപ്പ് തീരുമാനിക്കുകയായിരുന്നു
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം