ടി. പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് സി. പി. എം. നേതാവിന്റെ പ്രസംഗത്തില്‍

June 25th, 2012
tp-chandrashekharan-epathram
വടകര: ടി.പി.  ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് സി. പി. എം. നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുന്ന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 2010 ഫെബ്രുവരി അഞ്ചിന് ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി. പി. ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രസംഗത്തില്‍ രൂക്ഷമായ ഭാഷയിലാണ് ചന്ദ്രശേഖരനും കൂട്ടര്‍ക്കും പാര്‍ട്ടി താക്കീത് നല്‍കുന്നത്.
ആശയപരമായ ഭിന്നതകളെ തുടര്‍ന്ന് ചന്ദ്രശേഖരന്‍ സി.പി.എമ്മില്‍ നിന്നും പുറത്തു പോയി റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതില്‍ പാര്‍ട്ടിക്ക് ശക്തമായ വിരോധം ഉണ്ടായിരുന്നു. ഒഞ്ചിയത്തെ വലിയ ഒരു വിഭാഗം ജനങ്ങളും പഴയകാല നേതാക്കളും ചന്ദ്രശേഖരനൊപ്പം അണിനിരന്നത് നേതാക്കളെ വിറളി പിടിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം പല പ്രസംഗങ്ങളിലും ഉണ്ടായി.
ഒഞ്ചിയത്ത് നടന്ന  ഒരു സംഘട്ടനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഒരു പ്രസംഗത്തിലാണ് വി.പി.ഗോപാലകൃഷ്ണന്‍ ടി.പിയുടെ തലകൊയ്യും എന്ന് ആക്രോശിച്ചത്. ഞങ്ങളുടെ ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ രോമത്തിനെങ്കിലും പരുക്കേറ്റാല്‍ ചന്ദ്രശേഖരന്റെ തലകൊയ്യും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് അന്ന് പ്രഖ്യാപിച്ചത് ഇപ്പോള്‍ ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിപട്ടികയില്‍ ഉള്ള  പനയങ്കണ്ടി രവീന്ദ്രന്‍, ഏരിയ കമ്മറ്റി അംഗം കെ. കെ. കൃഷ്ണന്‍ എന്നിവരുടെ കൂടെ സാന്നിധ്യത്തില്‍ ആയിരുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോട്ടമുറിഞ്ഞു; ഗോപി പുറത്തേക്ക്

June 25th, 2012
GOPI kottamurikkal-epathram
എറണാകുളം: സദാചാര ലംഘനത്തിന്റെ പേരില്‍ സി. പി. എം. മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അദ്ദേഹം നടത്തിയ ചില പ്രവര്‍ത്തികള്‍ ഒളിക്യാമറയില്‍ പതിഞ്ഞതായ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടി അതേ പറ്റി അന്വേഷണം നടത്തിയിരുന്നു, ഇതാണ് നടപടികളിലേക്ക് നയിച്ചത്. ഒളിക്യാമറ വിഷയം ഉയര്‍ത്തി ഗോപി കോട്ടമുറിക്കലിനെതിരെ പരാതി ഉയര്‍ത്തിയ ജില്ലാ കമ്മറ്റി അംഗം കെ. എ. ചാക്കോച്ചനെ സസ്പെന്റ് ചെയ്യുകയും ജില്ലാ കമ്മറ്റി അംഗം പി. എസ്. മോഹനനെ തരം താഴ്ത്താനും സംസ്ഥാന സമിതി തീരുമാനിച്ചു. കൂടാതെ ജില്ലാ കമ്മറ്റി അംഗങ്ങളായ എം. പി. പത്രോസ്, ടി. കെ. മോഹന്‍ എന്നിവരെ താക്കീതു ചെയ്യുവാനും തീരുമാനമായി. കുറ്റം ചെയ്തയാള്‍ക്കൊപ്പം പരാതിക്കാര്‍ക്കെതിരെയും നടപടി എടുക്കരുതെന്ന് വി. എസ്. പക്ഷക്കാരായ ചില നേതാക്കള്‍  ശക്തിയായി വാദിച്ചതായി സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ഒരു ചാനലില്‍ സംസാരിക്കവെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എസ്. ശര്‍മ്മക്കും മറ്റൊരു നേതാവായ കെ. ചന്ദ്രന്‍പിള്ളയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഗോപി ഉന്നയിച്ചിരുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ താന്‍ സഹായിച്ചവര്‍ എല്ലാം തനിക്കെതിരെ നിലപാടെടുത്തതായി അദ്ദേഹം പറഞ്ഞു.
എസ്. എഫ്. ഐ. പ്രവര്‍ത്തകനായി രാഷ്ടീയപ്രവര്‍ത്തനം ആരംഭിച്ച ഗോപികോട്ടമുറിക്കല്‍ പിന്നീട് ഡി. വൈ. എഫ്. ഐ. ആരംഭിച്ചപ്പോള്‍ അതിന്റെ  മികച്ച സംഘാടകരില്‍ ഒരാളായി മാറി. വിവിധ സമര മുഖങ്ങളില്‍ സജീവ സാന്നിധ്യമായി മാറിയ ഗോപിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എറണാംകുളം ജില്ലയിലെ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി. പി. എം. ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുത്തപ്പോള്‍ ആദ്യം വി. എസ്. പക്ഷത്ത് നിലയുറപ്പിച്ച ഗോപി കോട്ടമുറിക്കല്‍ പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് മാറി. വിഭാഗീയതയുടെ പേരില്‍  വെട്ടിനിരത്തല്‍ സജീവമായതോടെ വി.എസ്.പക്ഷത്തെ പലര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു.  ഒടുവില്‍ ഒളിക്യാമറയില്‍ കുടുങ്ങിപ്പോള്‍ ഔദ്യോഗികപക്ഷത്തിന്റെ സംരക്ഷണം പ്രതീക്ഷിച്ചെങ്കിലും തരം താഴ്ത്തലിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങി. അതോടെ പതിറ്റാണ്ടുകള്‍ പാര്‍ട്ടിയുടെ മുന്‍‌നിര നേതാവായി നിന്ന ഗോപിക്ക് തന്റെ അറുപത്തി നാലാം പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വന്നു.
സി. പി. എമ്മിനെ സംബന്ധിച്ച് ജില്ലാ സെക്രട്ടറിയായിരുന്ന രണ്ടാമത്തെ ആളാണ് പാര്‍ട്ടിയില്‍ നിന്നും സദാചാര വിഷയവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുന്നത്. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെയും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പുറത്താക്കേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് കേന്ദ്ര നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയചന്ദ്രന്‍ നായര്‍ സമകാലിക മലയാളം വാരികയുടെ പത്രാധിപര്‍ സ്ഥാനം രാജിവെച്ചു

June 21st, 2012

കൊച്ചി: മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായ വ്യത്യാസ ത്തെത്തുടര്‍ന്ന് സമകാലിക മലയാളം വാരികയുടെ പത്രാധിപര്‍ സ്ഥാനത്തുനിന്ന് എസ്. ജയചന്ദ്രന്‍ നായര്‍ രാജിവച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്ററും പ്രശസ്ത കവിയുമായ പ്രഭാവര്‍മയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യത്തിന്റെ പരമ്പര ജയചന്ദ്രന്‍ നായര്‍ ഇടപെട്ട് പ്രസിദ്ധീകരണം നിര്‍ത്തിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് പ്രഭാവര്‍മ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎമ്മിനെ ന്യായീകരിച്ചെന്നാരോപിച്ചാണ് കവിതയുടെ പ്രസിദ്ധീകരണം നിറുത്തിയ സംഭവം  അടുത്തിടെ സാഹിത്യലോകത്ത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍  പ്രഭാവര്‍മ വിഷയമല്ല എന്നും മാസികയുടെ താഴ്ന്ന സര്‍ക്കുലേഷനാണ്  രാജിയ്ക്ക് കാരണമെന്ന് സൂചനകളുണ്ട്. 15 വര്‍ഷം മുമ്പ് വാരിക പ്രസിദ്ധീകരണം തുടങ്ങിയതുമുതല്‍ ജയചന്ദ്രന്‍ നായരാണ് എഡിറ്ററുടെ ചുമതല വഹിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

മുസ്ലീം ലീഗില്‍ കലഹം: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇ. അഹമ്മദിന്റെ കോലം കത്തിച്ചു

June 20th, 2012
കണ്ണൂര്‍: യൂത്ത്‌ലീഗ് ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കണ്ണൂരില്‍ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടി നേതാവുമായ ഇ. അഹമ്മദിന്റെ കോലം കത്തിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായി നിലവിലെ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൗലവിയെ വീണ്ടും നോമിനേറ്റ് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് ഒരു വിഭാഗം അഹമ്മദിനെതിരെ തിരിയാന്‍ കാരണമായത്. ജില്ല കമ്മറ്റി ഓഫിസിനു മുന്നില്‍ വെച്ചാണ് കോലം കത്തിച്ചത്. അതിനു മുമ്പ് ഇരുപതോളം പേര്‍ വരുന്ന സംഘം  നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചു  കരിങ്കൊടിയുമായി നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രകടനമായി എത്തിയ സംഘത്തെ  ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് കടക്കുന്നതിനു മുമ്പ്  പൊലീസ് തടഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി.കെ.ബഷീര്‍ എം. എല്‍‍. എ ക്കെതിരായ കേസ്‌പിന്‍‌വലിച്ച സംഭവം; ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു

June 20th, 2012
Kerala_High_Court-epathram
കൊച്ചി: മുസ്ലിം ലീഗ് എം. എല്‍‍‍. എ പി.കെ.ബഷീറിനെതിരായ  കേസ് പിന്‍‌വലിച്ചതുമായി ബന്ധപ്പെട്ട്  സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. 2008-ല്‍ എടവണ്ണയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസാണ് യു. ഡി. ഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പിന്‍‌വലിച്ചത്. എം. എല്‍. എ യ്ക്കെതിരായ കേസ് പിന്‍‌വലിച്ചതിനെതിരെ ഒരു സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി സര്‍ക്കാറിന് നോട്ടീസയച്ചത്.
എല്‍. ഡി. ഫ് ഭരണകാലത്ത് സ്കൂള്‍ പാഠപുസ്തകത്തില്‍ മതേതരമായ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വിവാദമാകുകയും തുടര്‍ന്ന് പാഠപുസ്തകം പിന്‍‌വലിക്കണമെന്ന് ആവശ്യപെട്ട്  നടന്ന സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ ഒരു അധ്യാപകന്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സാക്ഷിപറഞ്ഞാല്‍ കൈകാര്യം ചെയ്യുമെന്ന രീതിയില്‍ ബഷീര്‍ പരസ്യമായി പ്രസംഗിച്ചിരുന്നു. ഇതാണ് പിന്നീട് അദ്ദേഹത്തിനെതിരെ കേസെടുക്കുവാന്‍ ഇടയാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « സി. എച്ച്. ട്രസ്റ്റിനു സംഭാവന നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവ്
Next »Next Page » ടി.പി.ക്ക് വധഭീഷണിയുണ്ടെന്ന് കോടിയേരിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി തിരുവഞ്ചൂര്‍ »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine