ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധം; അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു

September 28th, 2014

കണ്ണൂര്‍: ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ കൊലപാതക്കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു. അന്വേഷണം ഏറ്റെടുക്കുവാന്‍ തയ്യാറാ‍ണെന്ന് സി.ബി.ഐ ഡയറക്ടര്‍ രണ്‍ജിത് സിന്‍‌ഹ പേഴ്സണല്‍ മന്ത്രാലയത്തിനു കത്തു നല്‍കി. ഇതു സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. മനോജിന്റെ കൊലപാതകം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തുവാന്‍ സംസ്ഥന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ മനോജിന്റെ വീട് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും സി.ബി.ഐ അന്വേഷണം സംബന്ധിച്ച് ഉടന്‍ ഉത്തരവുണ്ടാകുമെന്ന് പറഞ്ഞിരുന്നു. കണ്ണൂരിലെ അക്രമവും കൊലപാതകവും കേന്ദ്ര സര്‍ക്കാര്‍ ഗൌരവത്തോടെ ആണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനോജ് വധക്കേസ് സി.ബി.ഐക്ക് വിടുന്നതിനെതിരെ സി.പി.എം രംഗത്തെത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് ആര്‍.എസ്.എസ് മനസ്സാണെന്നും കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിനു പിന്നില്‍ ആര്‍.എസ്.എസും കോണ്‍ഗ്രസ്സും തമ്മിലുള്ള ഒത്തുകളിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ഈ മാസം ആദ്യമാണ് കതിരൂര്‍ ഇക്കാസ് മേട്ടയില്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍ ആയി.മനോജിന്റെ കൊലയ്ക്ക് പിന്നില്‍ സി.പി.എം ആണെന്ന് ആരോപിച്ച സംഘപരിവാര്‍ സംഘടനകള്‍ കേസ് സി.ബി.ഐക്ക് വിടണം എന്ന് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ സംഘം ചില സി.പി.എം പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കി.

അതേ സമയം ഏറെ കോളിളക്കം സൃഷ്ടിച്ച ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധക്കേസ് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും സമര്‍ദ്ധമുണ്ടായെങ്കിലും കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുവാന്‍ തയ്യാറായിരുന്നില്ല. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി വിധിച്ച സി.പി.എം പ്രവര്‍ത്തകരും നേതാക്കളും ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

August 30th, 2014

k-v-abdul-khader-gvr-mla-epathram
ന്യൂഡല്‍ഹി : ഗുരുവായൂര്‍ എം. എല്‍. എ. യും മാർക്സിസ്റ്റ്‌ പാർട്ടി നേതാവുമായ കെ. വി. അബ്ദുള്‍ ഖാദറിന്റെ  തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി യില്‍ ഹൈക്കോടതി വാദം കേള്‍ക്കണം എന്ന് സുപ്രീം കോടതി.

മതിയായ വിവര ങ്ങളില്ല എന്ന് ചൂണ്ടി ക്കാട്ടി ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്ക് എതിരെ മുസ്ലിംലീഗ് നേതാവ് അഷ്‌റഫ് കോക്കൂര്‍ നല്‍കിയ ഹര്‍ജിയി ലാണ് ഈ തീരുമാനം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂര്‍ മണ്ഡലത്തിൽ കെ. വി. അബ്ദുള്‍ ഖാദറിന്റെ എതിര്‍ സ്ഥാനാര്‍ഥി യായിരുന്നു അഷ്‌റഫ് കോക്കൂര്‍.

ഹൈക്കോടതി വിധി, ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കി. സാങ്കേതിക കാരണം പറഞ്ഞ് ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടി ശരിയായില്ല എന്നും ബെഞ്ച് നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കെ. വി. അബ്ദുള്‍ ഖാദര്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാൻ ആയിരുന്നു എന്നുള്ള അഷ്‌റഫ് കോക്കൂറിന്റെ വാദം ശരിയാണ്. എന്നാല്‍, ഇത് അയോഗ്യത യ്ക്ക് കാരണം ആയിട്ടുള്ള, പ്രതിഫലം പറ്റുന്ന പദവി യാണോ എന്ന് ഹൈക്കോടതി തീരുമാനിക്കണം എന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , , , ,

Comments Off on ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

ടൈറ്റാനിയം കേസ് : ആരും രാജി വെയ്‌ക്കേണ്ടതില്ല എന്ന് വി. എം. സുധീരന്‍

August 30th, 2014

vm-sudheeran-epathram
കോട്ടയം : ടൈറ്റാനിയം അഴിമതി സംബന്ധിച്ച് അന്വേഷണം വേണം എന്ന കോടതി വിധി മാനിക്കുന്നു. എന്നാൽ കേസ്സെടുക്കാന്‍ കോടതി ഉത്തരവിട്ടു എന്നതു കൊണ്ടു മാത്രം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി മാരായ രമേശ് ചെന്നിത്തലയും വി. കെ. ഇബ്രാഹിം കുഞ്ഞും രാജി വയ്‌ക്കേണ്ടതില്ല എന്ന് കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരന്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. കുറ്റകൃത്യം നടന്ന തായി കോടതി പറഞ്ഞിട്ടില്ല. അന്വേഷണം നടത്തണം എന്നേ ഉത്തരവിലുള്ളൂ. കേസ് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആലോചിക്കും.

- pma

വായിക്കുക: , , , ,

Comments Off on ടൈറ്റാനിയം കേസ് : ആരും രാജി വെയ്‌ക്കേണ്ടതില്ല എന്ന് വി. എം. സുധീരന്‍

രാഖി സഹോദരന്മാരായി അഡ്വ.ജയശങ്കറും കെ.സുരേന്ദ്രനും

August 19th, 2014

തിരുവനന്തപുരം: ഒരു പുരുഷനു മറ്റൊരു പുരുഷന്‍ രാഖികെട്ടാമോ? അതും വിരുദ്ധ രാഷ്ടീയത്തിന്റെവക്താക്കള്‍ തമ്മില്‍? എന്തുകിട്ടിയാലും ചര്‍ച്ചയാക്കുന്ന ഫേബികള്‍ക്ക് (ഫേസ് ബുക്കികള്‍) ഇന്നത്തെ ചൂടേറിയ വിഷയം ഒരു പുരുഷന്‍ മറ്റൊരു പുരുഷനു രാഖികെട്ടി എന്നതാണ്.രാഖി കെട്ടുന്നതാകട്ടെ സി.പി.ഐക്കാരന്‍ എന്ന് അവകാശപ്പെടുന്ന അഡ്വ.ജയശങ്കര്‍ സംഘപരിവാര്‍ നേതാവ് കെ.സുരേന്ദ്രനു രാഖികെട്ടിയാല്‍ എപ്പോള്‍ ചര്‍ച്ച ചെയ്തു തുടങ്ങി എന്നു ചോദിച്ചാ‍ല്‍ പോരെ? സി.പി.എമ്മിന്റെ കടുത്ത വിമര്‍ശകന്‍ കൂടെയായ അഡ്വ.ജയശങ്കറ് ആകുമ്പോള്‍ ചര്‍ച്ചക്ക് ചൂട് ഒന്നുകൂടെ കൂടും. രാഷ്ടീയ നിരീക്ഷകന്‍ എന്ന നിലയില്‍ വിവിധ മാധ്യമ ചര്‍ച്ചകളിലൂടെയും, ലേഖനങ്ങളിലൂടെയും , ഇന്ത്യാവിഷന്‍ ചാനലില്‍ അവതരിപ്പിക്കുന്ന വാരാന്ത്യം എന്ന പരിപാടിയിലൂടെയും മത-രാഷ്ടീയ-സാമുദായിക നേതാക്കന്മാരെയും മാധ്യമ മുതലാളിമാരെയും കോടതികളേയും തന്റെ സരസമായ ഭാഷകൊണ്ട് നല്ല പോലെ കൈകാര്യം ചെയ്യാറുണ്ട് അഡ്വ.ജയശങ്കര്‍. അതിനാല്‍ തന്നെ ആര്‍ക്കെതിരെയും മുഖം നോക്കാതെ വിമര്‍ശനവും പരിഹാസവും ഉന്നയിക്കുന്ന അഡ്വ.ജയശങ്കറിനെതിരെ കിട്ടിയ അവസരം ശരിക്കും പ്രയോജനപ്പെടുത്തുന്നുണ്ട് അദ്ദേഹത്തിന്റെ വാക് ശരങ്ങള്‍ ഏറ്റവരുടെ അനുയായികള്‍.

ജയശങ്കര്‍ അങ്ങോട്ട് രാഖികെട്ടിക്കൊടുക്കുക മാത്രമല്ല സംഘപരിവാര്‍ വേദിയില്‍ അദിഥിയായെത്തിയ ഇടതു പക്ഷക്കാരന്‍ അഡ്വ.ജയശങ്കറിനു തിരിച്ച് സന്തോഷപൂര്‍വ്വം കെ.സുരേന്ദ്രനും രാഘി കെട്ടിക്കൊടുക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ വിവിധ അടിക്കുറിപ്പുകളോടെ ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രാഖി സഹോദരന്‍ രാഖി സഹോദരിക്ക് നിന്നെ ഞാന്‍ ജീവിതാവസാനം വരെ സംരക്ഷിച്ചു കൊള്ളാം എന്ന ഉറപ്പിന്റെ പ്രതീകമായി കരുതുന്ന രക്ഷാബന്ധന്‍ ഇവര്‍ തമ്മില്‍ കെട്ടിയപ്പോള്‍ ഇവരില്‍ ആരാണ് സഹോദരന്‍ ആരാണ് സഹോദരി എന്ന പരിഹാസവുമായി രംഗത്തെത്തിയവരില്‍ ഫേബിയിലെ ഇടതു പക്ഷക്കാരാണ് മുമ്പില്‍. മുസ്ലിം ലീഗ് അനുഭാവികളും കോണ്‍ഗ്രസ്സുകാരും ഒപ്പം കൂടിയിട്ടുണ്ട്. എണ്ണത്തില്‍ കുറവുള്ള സംഘപരിവാര്‍ ഫെബികള്‍ മാത്രമാണ് ജയശങ്കറിന്റെ രക്ഷക്കെത്തുന്നത്.

സി.പി.ഐയിലെ പേയ്മെന്റ് സീറ്റ് വിവാദങ്ങളും ഒപ്പം ബി.ജെ.പി അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് വിവിധ രാഷ്ടീയ കക്ഷികളില്‍ നിന്നും നേതാക്കന്മാര്‍ ബി.ജെ.പിയില്‍ ചേരുന്നതുമായ പശ്ചാത്തലവും ചേരുമ്പോള്‍ അഡ്വ.ജയശങ്കറിന്റെ പുതിയ നീക്കം പല രാഷ്ടീയ അഭ്യൂഹങ്ങളിലേക്കും വഴി തുറന്നിട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി സൂഫിയ മ‌അദനി കോടതിയെ സമീപിച്ചു

July 11th, 2014

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയ മ‌അദനി തന്റെ ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി കോടതിയെ സമീപിച്ചു. മ‌അദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൂടെ നില്‍ക്കുവാന്‍ അനുവദിക്കണം എന്നാണ് സൂഫിയയുടെ ആവശ്യം. മ‌അദനിയെ എന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് എന്നതു സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കുവാന്‍ എന്‍.ഐ.എ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ മുങ്കൂര്‍ അനുമതി വാങ്ങാതെ 2009 ഡിസംബറില്‍ സൂഫിയക്ക് ജാമ്യം അനുവദിക്കുമ്പോള്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതി നിഷ്കര്‍ഷിച്ചിരുന്നു.

മ‌അദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅദനി മാധ്യമങ്ങളോട് വ്യക്തമാക്കി. മ‌അദനിയുടെ വിഷയത്തില്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചവരോടും അഭിഭാഷകരോടും നന്ദിയുണ്ടെന്ന് അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോക്കുകൂലി ചോദിച്ച് ഐ. എ. എസ്. ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സി. ഐ. ടി. യു. നേതാവ് അറസ്റ്റില്‍
Next »Next Page » മോദിയെ കര്‍ത്താവിന്റെ ദാസനെന്ന് വാഴ്ത്തി സണ്‍ഡെ ശാലോം »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine