വധശ്രമം; അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കേസ്

October 3rd, 2013

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ കൊലപ്പെടുത്തുവാന്‍ പണം നല്‍കി കൊലയാളിയെ ചുമതലപ്പെടുത്തി എന്നതാണ് കേസ്. കേസില്‍ മദനി ഒന്നാം പ്രതിയും പി.ഡി.പി പ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്‌റഫ് രണ്ടാം പ്രതിയുമാണ്. എറണാകുളം അഡീഷ്ണല്‍ സി.ജെ.എം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. മാറാട് കമ്മീഷന്‍ തെളിവെടുപ്പില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മദനിയില്‍ നിന്നും പണം വാങ്ങി പി.പരമേശ്വരനേയും, ഫാദര്‍ അലവിയേയും വധിക്കുവാന്‍ അഷ്‌റഫ് പോയെങ്കിലും ഉദ്യമം പരാജയപ്പെട്ടെന്നാണ് മൊഴിയെന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ റിക്രൂട്ട്മെന്റ്; തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍

October 1st, 2013

കൊച്ചി: കാശ്മീരിലേക്ക് യുവാക്കളെ ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട്മെന്റ് നടത്തിയെന്ന കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ പ്രത്യേക കോടതി. ഐ.എന്‍.എ പ്രത്യേക കോടതിയില്‍ ജഡ്ജിയായ എസ്.വിജയകുമാറാണ് കേസില്‍ ശിക്ഷ വിധിച്ചത്. 18 പ്രതികളില്‍ അഞ്ചു പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. ദേശ വിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധം, അനധികൃതമായി ആയുധങ്ങള്‍ കയ്യില്‍ വെക്കല്‍ തുടങ്ങി വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. അബ്ദുള്‍ ജലീലാണ് കേസില്‍ ഒന്നാം പ്രതി. കേസില്‍ പ്രതികളായ പാക്കിസ്ഥാന്‍ പൌരന്‍ വാലി, മുഹമ്മദ് സബിര്‍ എന്നിവരെ ഇനിയും കണ്ടെത്തുവാനായിട്ടില്ല. ഈ കേസില്‍കുറ്റക്കാരാണെന്ന് കണ്ടെത്തിയ തടിയന്റവിട നസീര്‍, സര്‍ഫാസ് നവാസ് എന്നിവര്‍ ബാംഗ്ലൂര്‍ സ്ഫോടനക്കെസിലും പ്രതികളാണ്.

പ്രതികള്‍ക്ക് ലഷ്കര്‍ ഈ തൊയിബ്ബയെന്ന സംഘടനയുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിച്ചതായും ഐ.എന്‍.എ കോടതിയില്‍ പറഞ്ഞിരുന്നു. 180-ല്‍ പരം സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികളായ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. തൈക്കണ്ടി ഫയാസ്, താ‍യത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, പരപ്പനങ്ങാടി അബ്ദുള്‍ റഹീം, വെണ്ണല മുഹമ്മദ് യാ‍സിന്‍ തുടങ്ങിയവവരാണവര്‍. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ ഉള്ള ചിലര്‍ കാശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുവാന്‍ രഹസ്യ യോഗം ചെര്‍ന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഐ.എന്‍.എ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. 2012-ല്‍ ആണ് കേസില്‍ വിചാരണ ആരംഭിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി ഒഴിവാക്കുവാന്‍ മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്

September 21st, 2013

child marriage-epathram

കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുവാന്‍ വെള്ളിയാഴ്ച കോഴിക്കോട് ചേര്‍ന്ന വിവിധ മുസ്ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. നിലവില്‍ ഇന്ത്യയില്‍ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സാണ്. എന്നാല്‍ ശരീയത്ത് പ്രകാരം പെണ്‍കുട്ടികള്‍ ഋതുമതിയായാല്‍ വിവാഹം കഴിക്കാം. ഇത് പ്രകാരം ഉള്ള വിവാഹത്തിനു അനുമതി വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് വ്യാപകമായ ബോധവല്‍ക്കരണം നടത്തുവാനും തീരുമാനമായി. പെണ്‍കുട്ടികള്‍ വഴി പിഴക്കാതിരിക്കുവാ‍നാണ് വിവാഹം നേരത്തെ ആക്കുന്നത് എന്നാണ് ഈ വാദത്തെ പിന്തുണച്ചു കൊണ്ട് ചില മത പണ്ഡിതന്മാരും സംഘടനകളും പറയുന്നത്.

ഇന്ത്യയില്‍ ശൈശവ വിവാഹം കുറ്റകരമാണ്. അടുത്തിടെ ഉണ്ടായ അറബിക്കല്യാണവും അതിനെ തുടര്‍ന്നുണ്ടായ വിവാദവുമാണ് ഇപ്പോള്‍ പെട്ടെന്ന് ഇക്കാര്യത്തില്‍ ഒരു നീക്കത്തിന്റെ കാരണം. യത്തീംഖാന അന്തേവാസിയും വിദ്യാര്‍ഥിനിയുമായ 17 വയസ്സുകാരിയെ ഒരു യു. എ. ഈ. പൌരനു വിവാഹം കഴിച്ചു കൊടുക്കുകയും ഏതാനും ദിവസം ഒരുമിച്ച് താമസിച്ച ശേഷം സ്വദേശത്തെക്ക് മടങ്ങിപോയ അയാള്‍ പെണ്‍കുട്ടിയെ മൊഴി ചൊല്ലിയതായി അറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വരന്‍, വരന്റെ ബന്ധുക്കൾ, യത്തീം ഖാന അധികൃതര്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിരുന്നു.

മുസ്ലിം വ്യക്തി നിയമത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ വിവാഹം കഴിക്കുവാന്‍ 18 വയസ്സ് പൂര്‍ത്തിയാകണം എന്നത് മുസ്ലിം മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് എന്ന് യോഗം വിലയിരുത്തി. മുസ്ലിം ലീഗ്, സമസ്ത, എസ്. വൈ. എസ്., ജമാ അത്തെ ഇസ്ലാമി, എം. ഇ. എസ്., ഇരു വിഭാഗം മുജാഹിദുകള്‍ തുടങ്ങിയ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 എന്ന് നിജപ്പെടുത്തിയത് ഒഴിവാക്കുവാന്‍ ആയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ക്കായി ‘മുസ്ലിം സംരക്ഷണ സമിതി’ എന്ന പേരില്‍ പുതിയ ഒരു സംഘടനയും രൂപീകരിച്ചു. സമസ്തയുടെ സെക്രട്ടറി ബാപ്പു മുസ്ല്യാരാണ് സമിതി അധ്യക്ഷൻ. മുസ്ലിം ലീഗ് നേതാവ് എം. സി. മോയിന്‍ ഹാജിയാണ് സെക്രട്ടറി. വിവിധ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം വച്ചു പുലര്‍ത്തുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്ന മുസ്ലിം സംഘടനകള്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായാണ് നിലപാട് എടുത്തിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സലിം രാജിന്റേയും കൂട്ടാളികളുടേയും ഹവാല – മത മൌലികവാദ സംഘടന ബന്ധങ്ങളും അന്വേഷിക്കും?

September 12th, 2013

salim-raj-epathram

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍‌മാന്‍ സലിം രാജിനു നിരോധിത മത മൌലിക വാദ സംഘടനയുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുമെന്ന് സൂചന. കോഴിക്കോട് കാറില്‍ സഞ്ചരിച്ചിരുന്ന പ്രസന്നന്‍ എന്ന യാത്രക്കാരനെ നടു റോഡില്‍ തടഞ്ഞു നിര്‍ത്തി പണവും സ്വര്‍ണ്ണവും പിടിച്ചു പറിക്കുവാനും തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി സലിം രാജിനേയും സംഘത്തേയും പോലീസില്‍ ഏല്പിച്ചിരിന്നു. ഈ സംഘത്തില്‍ അംഗമായ ഇര്‍ഷാദിനു കൊല്ലത്തെ നിരോധിത മത മൌലിക വാദ സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഹവാല ഇടപാടുകാരുമായും സലിം രാജിനു ബന്ധമുണ്ടെന്ന സൂചനയുണ്ട്. അതേ കുറിച്ചും അന്വേഷണം നടത്തുവാന്‍ ആലോചിക്കുന്നു. ഇന്നലെ കോടതിയില്‍ സലിം രാജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹവാല ഇടപാട് കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ സലിം രാജിന്റെ അഭിഭാഷകനെ കാണാന്‍ എത്തിയിരുന്നു. പിടികിട്ടാപ്പുള്ളിയായ റിജോയും സലിമിനൊപ്പം കോഴിക്കോട്ടെ കൊട്ടേഷന്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സലിം രാജിനു പോലീസില്‍ വലിയ പിടിപാടാണ് ഉള്ളതെന്നും ആരോപണമുണ്ട്. സസ്പെന്‍ഷനില്‍ ആയിട്ടും പോലീസിന്റെ ഐഡന്റിറ്റി കാര്‍ഡ് ഇയാള്‍ കൈവശം വെയ്ക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകല്‍ ശ്രമം തടയാനെത്തിയ നാട്ടുകാരോട് ഇയാള്‍ പോലീസുകാരനാണെന്ന് പറഞ്ഞ് ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിരുന്നു.

സോളാര്‍ തട്ടിപ്പ് കേസ് ഉള്‍പ്പെടെ നിരവധി തട്ടിപ്പ് കേസുകളില്‍ ആരോപണ വിധേയനാണ് സലിം രാജ്. മുഖ്യമന്ത്രിയുടെ ഗണ്‍‌മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സലിം രാജിനു ദുരൂഹതയുള്ള ബന്ധങ്ങളും ഉള്ളതായി പറയപ്പെടുന്നുണ്ട്. സലിം രാജ് ഉള്‍പ്പെട്ട കേസില്‍ അയാളുടെ മൊബൈല്‍ ടെലിഫോണിന്റെ കോള്‍ ലിസ്റ്റുകള്‍ പരിശോധിക്കുന്നതിനെതിരെ സര്‍ക്കാര്‍ തന്നെ കോടതിയില്‍ എതിര്‍ വാദം ഉന്നയിച്ചത് അടുത്തിടെ വിവാദം സൃഷ്ടിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടി.പി. വധക്കേസ്; 20 പേരെ വെറുതെ വിട്ടു

September 11th, 2013

tp-chandrashekharan-epathram

കോഴിക്കോട്: ആർ. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട കേസില്‍ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്‍, എസ്. എഫ്. ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവരടക്കം 20 പേരെ വിചാരണക്കോടതി വെറുതെ വിട്ടു. പ്രത്യേക വിചാരണ കോടതി ജഡ്ജി ആർ. നാരായണ പിഷാരടിയാണ് ടി. പി. വധക്കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിടണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ഉത്തരവിട്ടത്. പ്രതികളെ ഒളിവില്‍ കഴിയുവാന്‍ സഹായിച്ചു, തെളിവു നശിപ്പിച്ചു തുടങ്ങിയവയായിരുന്നു വിട്ടയച്ച കുറ്റാരോപിതരില്‍ പലര്‍ക്കുമെതിരെ ഉള്ള പ്രോസിക്യൂഷന്‍ ആരോപണം. എന്നാല്‍ ഇത് സംശയാതീതമായി തെളിയിക്കുവാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. പല സാക്ഷികളും കൂറുമാറിയതും കേസില്‍ തിരിച്ചടിയായി. എന്നാല്‍ കോടതി വിധിയെ തിരിച്ചടിയായി കാണുന്നില്ലെന്ന് ആര്‍ . എം. പി. നേതാവും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ. കെ. രമ പറഞ്ഞു. തുടര്‍ നടപടിയെ കുറിച്ച് ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സലിം രാജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Next »Next Page » സലിം രാജിന്റേയും കൂട്ടാളികളുടേയും ഹവാല – മത മൌലികവാദ സംഘടന ബന്ധങ്ങളും അന്വേഷിക്കും? »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine