കേരള കോണ്‍ഗ്രസ് നടുക്കടലില്‍ എന്ന് പി. സി. ജോര്‍ജ്ജ്; അല്ലെന്ന് മാണി

March 22nd, 2015

PC George-epathram

കോട്ടയം: കേരള കോണ്‍ഗ്രസ് നടുകടലില്‍ ആണെന്നും പാര്‍ട്ടിയെ തള്ളിവിട്ടവര്‍ ആരെല്ലാമെന്ന് ചെയര്‍മാന്‍ കെ. എം. മാണി വ്യക്തമാക്കണമെന്നും പാര്‍ട്ടി വൈസ് ചെയര്‍മാനും ചീഫ് വിപ്പുമായ പി. സി. ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ ദുരാരോപണമാണ് പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് പറഞ്ഞ ജോര്‍ജ്ജ് ആരോപണം ഉയര്‍ന്നപ്പോള്‍ മാണി രാജി വെക്കണമായിരുന്നു എന്നും പറഞ്ഞു. അപ്പോള്‍ രാജി വെച്ചിരുന്നെങ്കില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജയകരമായി പുറത്തു വരാമായിരുന്നു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളെ മണിയടിക്കുന്നവരുടെ കൈയ്യില്‍ അകപ്പെട്ടിരിക്കുകയാണ് പാര്‍ട്ടിയെന്നും മണിയടിക്കാരുടെ വാക്കുകളാണ് നേതാക്കള്‍ കേള്‍ക്കുന്നതെന്നും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദു:ഖിതരാണെന്നും പി. സി. ജോര്‍ജ്ജ് ആരോപിച്ചു.

പാര്‍ട്ടി നടുക്കടലില്‍ അല്ലെന്നും ഭൂമിയില്‍ ഉറച്ചാണ് നില്‍ക്കുന്നതെന്നും ജോര്‍ജ്ജ് ഉള്‍പ്പെട്ട പാര്‍ട്ടി യോഗമാണ് താന്‍ രാജി വെയ്ക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നും പറഞ്ഞ് ധന മന്ത്രി കെ. എം. മാണി പി. സി. ജോര്‍ജ്ജിന്റെ ആരോപണങ്ങളെ തള്ളി. ജോര്‍ജ്ജ് പറയുന്നത് പാര്‍ട്ടിയുടെ നയമല്ല, അത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനു മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ പ്രശ്നം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞ മാണി പക്ഷെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തന്റെ മുന്‍ നിലപാട് തിരുത്തി. ബാര്‍ കോഴ വിഷയം പാര്‍ട്ടിയില്‍ വീണ്ടും ചര്‍ച്ച ചെയ്യും എന്ന് അദ്ദേഹം വ്യക്തമാക്കി.

മാണി രാജി വെക്കണമായിരുന്നു എന്ന പി. സി. ജോര്‍ജ്ജിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തള്ളിക്കളഞ്ഞു. ജോര്‍ജ്ജ് കൂടെ പങ്കെടുത്ത യു. ഡി. എഫ്. യോഗമാണ് മാണി രാജി വെക്കേണ്ടതില്ല എന്ന് തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ജോര്‍ജ്ജിന്റെ പ്രസ്ഥാവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. ബാര്‍ കോഴ കേസില്‍ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത്. അന്വേഷണത്തില്‍ ഇതു വരെ ലഭിച്ച മൊഴികള്‍ ഒന്നും മാണിക്ക് എതിരല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നിയമസഭ യിലെ അക്രമം : നടപടി വേണമെന്ന് ഗവര്‍ണര്‍

March 14th, 2015

തിരുവനന്തപുരം : നിയമ സഭ യില്‍ വെള്ളിയാഴ്ച നടന്ന അക്രമ സംഭവ ങ്ങളില്‍ നടപടി വേണം എന്ന് ഗവര്‍ണര്‍ പി. സദാശിവം ആവശ്യപ്പെട്ടു.

സംഭവിക്കാന്‍ പാടില്ലാത്ത താണ് സഭ യില്‍ നടന്നത്. ഇതിനെ ഗൗരവ മായാണ് കാണുന്നത്. ഭാവി യില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാ തിരി ക്കാന്‍ ശ്രദ്ധിക്കണം എന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

നടന്ന സംഭവങ്ങളെ പ്പറ്റി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും. ആര്‍ട്ടിക്ക്ള്‍ 356 പ്രകാരം നടപടി എടുക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ തക്ക ഗുരുതര മാണ് കഴിഞ്ഞ ദിവസം സഭ യില്‍ ഉണ്ടായ സംഭവ വികാസ ങ്ങള്‍ എന്നും ഗവര്‍ണര്‍ അറിയിച്ചു.

ബജറ്റ് അവതരിപ്പിച്ചത് അനുമതി നല്‍കിയതിന് ശേഷമാണ് എന്നുള്ള സ്പീക്കറുടേയും നിയമ സഭാ സെക്രട്ടറി യുടേയും വിശദീകരണം തനിക്ക് കിട്ടിയിട്ടില്ലാ എന്നും സഭ യിലെ നടപടി ക്രമങ്ങളെ ക്കുറിച്ച് സ്പീക്കറുടെ വിശദീകരണം അംഗീകരി ക്കുന്നു എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രതിപക്ഷ അംഗ ങ്ങളുടെ ബഹളത്തെ ക്കുറിച്ചുള്ള നിയമ സഭാ സെക്രട്ടറി യുടെ റിപ്പോര്‍ട്ടും സ്പീക്കറുടെ കത്തും വീഡിയോ ദൃശ്യ ങ്ങളും മാധ്യമ റിപ്പോര്‍ട്ടു കളും ഗവര്‍ണറുടെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്.

ചില അംഗങ്ങള്‍ സ്പീക്കര്‍ക്ക് എതിരെ വളരെ മോശ മായാണ് പെരുമാറിയത്. നിയമ നിര്‍മാണ സഭയുടെ പ്രധാന ഭാഗം എന്ന നില യില്‍ ഈ സംഭവ ങ്ങളില്‍ കനത്ത ആശങ്ക യുണ്ട് എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും പാസ്സാക്കി ഭരണ പ്രതിസന്ധി ഒഴിവാക്കണം. മാര്‍ച്ച് 3 നകം ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസ്സാ ക്കിയില്ല എങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും എന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on നിയമസഭ യിലെ അക്രമം : നടപടി വേണമെന്ന് ഗവര്‍ണര്‍

കതിരൂര്‍ മനോജ് വധം; സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു

March 7th, 2015

cbi-logo-epathram

തലശ്ശേരി: ആര്‍. എസ്. എസ്. ജില്ലാ ശാരീരിക് പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ വധിച്ച കേസിൽ സി. ബി. ഐ. കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം സി. പി. എമ്മിന്റെ അറിവോടെ ആണെന്നും, കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. തലശ്ശേരി പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയിലാണ് 130 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. 19 പ്രതികളാണ് മനോജ് വധക്കേസില്‍ ഉള്ളത്. രാഷ്ടീയ വിരോധമാണ് കൊലപാതകത്തിനു പിന്നിലെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. പ്രതികളെ എല്ലാം പിടികൂടിയിട്ടുണ്ട്.

2014 സെപ്റ്റംബര്‍ ഒന്നിനാണ് കതിരൂര്‍ ഡയമണ്ട് മുക്കില്‍ വച്ച് മനോജും സുഹൃത്തും സഞ്ചരിച്ചിരുന്ന വാന്‍ അക്രമി സംഘം ബോംബെറിഞ്ഞ് തകര്‍ത്തത്. തുടര്‍ന്ന് മനോജിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് നിഷ്ഠൂരമായി വെട്ടി കൊലപ്പെടു ത്തുകയായിരുന്നു. വിക്രമന്‍ ആണ് മുഖ്യ പ്രതി. കേസ് ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവെങ്കിലും പിന്നീട് സി. ബി. ഐ. ക്ക് കൈമാറുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി.പി.എം പ്രവര്‍ത്തന്‍ കൊല്ലപ്പെട്ടു; തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

March 2nd, 2015

പാവറട്ടി: പാവറട്ടിയ്ക്കടുത്ത് ചുക്കുബസാറില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തിരുനെല്ലൂര്‍ മതിലകത്ത് പരേതനായ ഖാദറിന്റെ മകന്‍ ഷിഹാബുദ്ദീന്‍(41) ആണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. ചുക്കുബസാര്‍ പൂവത്തൂര്‍ റോഡില്‍ വച്ച് ഞായറാഴ്ച രാത്രി ഏഴ് മണിയോടെ കാറിലെത്തിയ സംഘം ബൈക്കില്‍ സുഹൃത്ത് ബൈജുവുമൊത്ത് യാത്ര ചെയ്യുകയായിരുന്ന ഷിഹാബുദ്ദീനെ ആക്രമിക്കുകയായിരുന്നു. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 10.15 നു മരിക്കുകയായിരുന്നു.

സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗമായ ഷിഹാബുദ്ദീന്‍ കൊലപാതകം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്ക് വധ ഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു.

2006 ജനുവരി 20 നു നടന്ന സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ഷിഹാബുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്‌മാന്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പ്രതിയായിരുന്ന ആര്‍.എസ്.എസ് കാര്യവാഹക് ആയിരുന്ന അറയ്ക്കല്‍ വിനോദിനെ (വിനു) 2008 നവമ്പര്‍ 18 ന് പാടൂരില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയകേസിലെ പ്രധാന പ്രതിയായിരുന്നു ഷിഹാബുദ്ദീന്‍. മുബീനയാണ് ഭാര്യ. മക്കള്‍:ഷിയാന്‍, ഫാത്തിമ.

ഷിഹാബുദ്ദീന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബോബന്‍ സാമുവല്‍ മരിച്ചു എന്ന് വ്യാജ വാര്‍ത്ത

March 1st, 2015

boban-samuel-fake-news-at-face-book-ePathram
തിരുവനന്തപുരം : ‘എനിയ്ക്കും കിട്ടി ഒരു പണി, ആത്മാവി നോട് സംസാരിക്കാന്‍ എന്റെ ഫോണില്‍ വിളിച്ചാല്‍ മതി’ ചലച്ചിത്ര സംവിധായ കന്‍ ബോബന്‍ സാമുവല്‍ തന്റെ ഫെയ്സ്ബുക്ക്‌ പ്രൊഫൈലിൽ കുറിച്ചിട്ടതാണ് ഈ വരികൾ !

ഫെയ്സ്ബുക്ക്‌ അടക്കമുള്ള സോഷ്യല്‍ മീഡിയ കളിൽ ബോബന്‍ സാമുവലിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷ പ്പെട്ട തോടെ ഈ വ്യാജ പ്രചാരണ ത്തിന് അദ്ദേഹം തന്നെ മറുപടി യുമായി വന്നു.

face-book-fake-death-news-of-film-director-boban-samuel-ePathram

ബോബന്‍ സാമുവല്‍ പോസ്റ്റ്‌ ചെയ്ത സ്ക്രീന്‍ ഷോട്ട്

ആദരാഞ്ജലി അര്‍പ്പിച്ച വരുടെ പോസ്റ്റു കളുടെ സ്‌ക്രീന്‍ ഷോട്ടും ബോബന്‍ സാമുവൽ തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് മരണ വാര്‍ത്ത യോട് ബോബന്റെ പ്രതികരണം.

ജനപ്രിയന്‍, റോമന്‍സ് തുടങ്ങിയ ചിത്ര ങ്ങളുടെ സംവിധായ കനാണ് ബോബന്‍. പ്രമുഖ നടി രശ്മി ബോബൻ ഭാര്യയാണ്.

- pma

വായിക്കുക: , , , ,

Comments Off on ബോബന്‍ സാമുവല്‍ മരിച്ചു എന്ന് വ്യാജ വാര്‍ത്ത


« Previous Page« Previous « സദാചാര പോലീസിന്റെ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് പരിക്ക്
Next »Next Page » സി.പി.എം പ്രവര്‍ത്തന്‍ കൊല്ലപ്പെട്ടു; തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine