കോഴിക്കോട്: കോഴിക്കോട് മുക്കം ആനയാംകുന്നില്‍ പ്ലസ്റ്റു വിദ്യാര്‍ഥിനിയേയും സഹോദരനേയും സദാചാര ഗുണ്ടകള്‍ ആക്രമിച്ചു. സാരമായി പരിക്കേറ്റ് ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളീയാഴ്ച വൈകീട്ടാണ് സംഭവം. ആനയാം കുന്ന് ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ഥിനി സ്കൂള്‍ ക്യാമ്പ് കഴിഞ്ഞ് സഹോദരനോടൊപ്പം വീട്ടിലേക്ക് പോകുവെ റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ ഒരു സംഘം ഇവരോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സഹോദരങ്ങളാണെന്ന് പറഞ്ഞെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. ഇരുവരേയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു.
അക്രമികള്‍ പിന്നീട് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. അക്രമികളുടെ കൈവശം വടികളും മറ്റും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷി മൊഴിയുണ്ട്. അക്രമികളില്‍ രണ്ടു
പേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു, ,മിര്‍ഷാദ്, സവാദ് എന്നീ പ്രതികള്‍ക്കായി അന്വഷണം ആരംഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് സദാചാര പോലീസിന്റെ ആക്രമണം നിത്യ സംഭവമാകുന്നു. പാലക്കാട് ജില്ലയില്‍ മധ്യവസ്കനെ മര്‍ദ്ദിച്ചു കൊന്നതിനു തൊട്ടു പിന്നാലെയാണ് കോഴിക്കോട് ജില്ലയില്‍ സഹോദരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കാത്തതാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിനു കാരണം. അപമാനഭീതി മൂലം പലരും ഇത്തരം സദാചാര ഗുണ്ടാ ആക്രമണങ്ങളും ഭീഷണികളും പുറത്തു പറയുന്നില്ല.