കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖ പത്രമായ തേജസില്‍ ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ആരോപണം. പത്രത്തിന്റെ പ്രസിദ്ദീകരണം തടയാതിരിക്കുവാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്, തിരുവനന്തപുരം ജില്ലാ ഭരണ കൂടത്തിന്റെ നോട്ടീസ്. രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും താല്പര്യത്തേയും ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ അടങ്ങുന്ന എഡിറ്റോറിയലുകളും വ്‍ാര്‍ത്തകളും പ്രചരിപ്പിക്കുന്നുണ്ടെന്ന് കാണിച്ചാണ് നോട്ടീസ്. തേജസ്സിനു സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിര്‍ത്തിവച്ചിരുന്നു. 1867-ലെ പ്രസ് ആന്റ് രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ പ്രൊ.പി.കോയയ്ക്ക് അയച്ച നോട്ടീസില്‍ പറയുന്നു.
തേജസിന്റെ നിലപാടുകള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ പത്രത്തില്‍ ദേശവിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നില്ലെന്നും എന്തിന്റെ പേരിലാണ് നോട്ടീസ് നല്‍കിയതെന്ന് വ്യക്തമല്ലെന്നും എഡിറ്റര്‍ എന്‍.പി.ചെക്കുട്ടി പറയുന്നത്. നിയമപരമായി വിഷയത്തെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തേജസ് ദിനപത്രത്തിന്റെ പ്രസിദ്ധീകരണം തടയുവാനുള്ള സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ജനാധിപത്യ കേരളവും മാധ്യമങ്ങളും പ്രതികരിക്കണമെന്ന് പ്രൊ.പി.കോയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.