അഞ്ച് കോടി രൂപയും ബെന്‍സ് കാറും സ്ത്രീധനം ആവശ്യപ്പെട്ട വരന്റെ പിതാവ് അറസ്റ്റില്‍

September 5th, 2013

അന്തിക്കാട്: ഡോക്ടറായ മകന്റെ വിവാഹത്തിനു അഞ്ച് കോടി രൂപയും ബെന്‍സ് കാറും ആവശ്യപ്പെട്ട സംഭവത്തില്‍ അരിമ്പൂര്‍ സ്വദേശി കൈപ്പിള്ളി ലതാ വിഹാറില്‍ രാധാകൃഷ്ണന്‍ നായരെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ പ്രതിയായ മകന്‍ ഡോ.അതുല്‍ കൃഷ്ണന്‍ ഒളിവിലാണ്.

പ്രതിശ്രുധ വധുവിന്റെ പിതാവ് തിരുവനന്തപുരം സ്വദേശി ജയകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് സ്ത്രീധന നിരോധന നിയമ പ്രകാരം കേസെടുത്തത്. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ജയകുമാറിന്റെ മകളുമായി നേരത്തെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ചടങ്ങില്‍ പ്രതിശ്രുധ വധു അണിഞ്ഞിരുന്ന ആഭരണങ്ങള്‍ തങ്ങള്‍ വിചാരിച്ചത്ര വിലപിടിപ്പുള്ളതായിരുന്നില്ലെന്നും വിവാഹ സമയത്ത് മൂന്ന് കോടിയുടെ ആഭരണങ്ങള്‍ അണിയണമെന്നും രാധാകൃഷ്ണന്‍ നായര്‍ ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടുകാര്‍ ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും ഒഴിയുകയാണെന്ന് കാണിച്ച് വരന്റെ വീട്ടുകാര്‍ ഈ-മെയില്‍ അയച്ചു. ഇതേ തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനും സ്ത്രീധനമാവശ്യപ്പെട്ടതിനും വരന്റെയും പിതാവിന്റേയും പേരില്‍ പരാതി നല്‍കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉറങ്ങിക്കിടന്ന പതിനൊന്നുകാരനെ പിതൃസഹോദരി കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തി

September 4th, 2013

ഏറ്റുമാനൂര്‍: പതിനൊന്നുകാരനെ പിതൃസഹോദരി വിജയമ്മ രാജുവിനെ (53) പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ വടക്കേപ്പറമ്പില്‍ ഷാജിയുടെ മകന്‍ രാഹുല്‍ എന്‍.ഷാജിയെയാണ് മുംബൈയില്‍ നേഴ്സായ വിജയമ്മ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയത്. കൈപ്പുഴ മാര്‍ മാക്കീല്‍ പബ്ലിക് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് രാഹുല്‍.

കഴിഞ്ഞ ദിവസമാണ് വിജയമ്മ മുംബൈയില്‍ നിന്നും എത്തിയത്. പതിവായി മുത്തശ്ശിയ്ക്കൊപ്പം ഉറങ്ങാറുള്ള രാഹുല്‍ ഇന്നലെ വിജയമ്മയ്ക്കൊപ്പമാണ് ഉറങ്ങിയത്. ദുബായില്‍ ജോലി ചെയ്യുന്ന ഷാജിയും കോട്ടയം മെഡിക്കല്‍ കോളേജ് സ്റ്റാഫ് നേഴ്സായ ഭാര്യ ബിന്ദുവും തമ്മില്‍ ആറുവര്‍ഷത്തോളമായി അകന്നു കഴിയുകയാണ്. ഷാജിക്ക് മറ്റൊരു വിവാഹം കഴിക്കുവാന്‍ കുട്ടി തടസ്സമാകും എന്ന് കരുതിയാണ് രാഹുലിനെ കൊലപ്പെടുത്തിയതെന്ന് വിജയമ്മ പറയുന്നു. പിതാവ് ഷാജിയും സഹോദരനും നാട്ടില്‍ എത്തിയ ശേഷം രാഹുലിന്റെ മൃതദേഹം സംസ്കരിക്കും .

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് എസ്.ഡി.പി.ഐ ഹര്‍ത്താലില്‍ വ്യാപക ആക്രമണം

September 3rd, 2013

മലപ്പുറം: മലപ്പുറം ജില്ലയില്‍ എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. കല്ലേറില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ന്നു. മലപ്പുറം ജില്ല വിഭജിച്ച് രണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് ഹര്‍ത്താലനുകൂലികള്‍ തടയുകയും ഡ്രൈവറെ ക്രൂരമായി മര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. പലയിടത്തും അക്രമികളെ തുരത്തുവാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. നിരവധി അക്രമികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ദീര്‍ഘദൂര വാഹനങ്ങള്‍, പെട്രോളിയം ഉല്പന്നങ്ങളുമായി വരുന്ന വാഹനങ്ങള്‍ എന്നിവയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടിട്ടുണ്ട്. ഓണം വിപണി ലക്ഷ്യമാക്കി ജില്ലയിലേക്ക് വരുന്ന ചരക്കുകളും ഹര്‍ത്താല്‍ കാരണം എത്തുവാന്‍ വൈകും. ഹര്‍ത്താല്‍ മൂലം പച്ചക്കറികള്‍, കോഴി എന്നിവയുടെ വില വീണ്ടും വര്‍ദ്ധിക്കുവാനും ഇടയുണ്ട്.ഹര്‍ത്താല്‍ മൂലം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇന്നു നടക്കാനിരുന്ന വിവാഹങ്ങളേയും ഹര്‍ത്താല്‍ ബാധിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സരിത മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ലെന്ന് വിവരാവകാശ രേഖ

September 3rd, 2013

കൊച്ചി:സോളാര്‍തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ രഹസ്യ മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ല എന്ന് വിവരാവകാശ രേഖ. സരിതക്ക് പേനയും പേപ്പറും നല്‍കിയിട്ടില്ലെന്നും പത്തനം തിട്ട ജയിലില്‍ വന്നപ്പോല്‍ ചില കുറിപ്പുകള്‍ കൈവശം ഉണ്ടായിരുന്നു എന്നുമാണ് വിവരാവകാശ പ്രകാരം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നത്. പത്തനം തിട്ട ജയില്‍ സൂപ്രണ്ടാണ് വിവരാവകാ‍ാ പ്രകാരം ഉള്ള അപേക്ഷയ്ക്ക് മറുപടി നല്‍കിയത്. സരിത 21 പേജുള്ള മൊഴി തയ്യാറാക്കിയിരുന്നതെന്ന് അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നേരത്തെ മാധ്യമങ്ങളൊട് പറഞ്ഞിരുന്നു. കോടതിയില്‍ പിന്നീട് 3 പേജുള്ള മൊഴിയാണ് സരിത സമര്‍പ്പിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

വിവാദ അറബിക്കല്ല്യാണം; യത്തീംഖാന ഭാരവാഹികള്‍ രാജി വെച്ചു

September 1st, 2013

child-marriage-epathram

കോഴിക്കോട്: യത്തീംഖാന അന്തേവാസിയായ പതിനേഴുകാരിയെ അറബിക്ക് വിവാഹം കഴിച്ച് ആഴ്ചകള്‍ക്കകം ഉപേക്ഷിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിയസ്കോ യത്തീംഖാന ഭാരവാഹികള്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെച്ചു. യത്തീം ഖാന ചെയര്‍മാന്‍ പി. എൻ. ഹംസക്കോയ, സെക്രട്ടറി പി. ടി. മുഹമ്മദലി, കോ-ഓര്‍ഡിനേറ്റര്‍ ബി. വി. മാമുക്കോയ എന്നിവരാണ് രാജി വെച്ചത്. അടിയന്തിരമായി ചേര്‍ന്ന സിയെസ്കോ യോഗത്തില്‍ സത്യം തെളിയുന്നത് വരെ മാറി നില്‍ക്കുന്നതാണ് നല്ലത് എന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരുടെ രാജി അംഗീകരിക്കുകയായിരുന്നു.

ജുണ്‍ 13 നാണ് യു. എ. ഈ. പൌരത്വമുള്ള ജാസി മുഹമ്മദ് അബ്ദുള്‍ കരീം എന്ന അറബി യത്തീംഖാനയിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. രേഖകളില്‍ അറബിയാണെന്ന കാര്യം മറച്ചു വെച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഇയാള്‍ സ്വദേശമായ യു. എ. ഈ. യിലേക്ക് മടങ്ങിപ്പോയി. പെണ്‍കുട്ടിയെ താന്‍ മൊഴി ചൊല്ലിയതായി മധ്യസ്ഥന്‍ വഴി അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നും പരാതി നല്‍കുകയായിരുന്നു. കേരളത്തിലെ പല റിസോര്‍ട്ടുകളിലും മറ്റും താമസിപ്പിച്ച് ഏതാനും ദിവസം ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊഴി ചൊല്ലുകയായിരുന്നു എന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് അറബി, അറബിയുടെ മാതാവ്, രണ്ടാനച്ഛന്‍ മറ്റൊരു ബന്ധു എന്നിവരെയും ഓര്‍ഫനേജ് അധികൃതരേയും പ്രതിയാക്കി പോലീസ് കേസെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « താനൂരില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചു; നാട്ടുകാര്‍ ബസ്സ് കത്തിച്ചു
Next »Next Page » മകളെ പീഡിപ്പിച്ച എയ്ഡ്സ് ബാധിതനായ പിതാവ് പിടിയില്‍ »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine