ദേശാഭിമാനി ജീവനക്കാരന്റെ കൊലപാതകം: ഭാര്യയും കാമുകനും അറസ്റ്റില്‍

December 12th, 2012

കൊച്ചി: ദേശാഭിമാനി കൊച്ചി യൂണീറ്റിലെ സീനിയര്‍ സെസ്പാച്ചര്‍ പി.കെ. മോഹന്‍‌ദാസിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സീമ(34), കാ‍മുകന്‍ വൈക്കം കിഴക്കേനട സ്വദേശി ഹരിശ്രിയില്‍ ഗിരീഷ് (31) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. എറണാംകുളം പെന്റ മേനകയിലെ അടുത്തടുത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. ആറുവര്‍ഷമായി ഗിരീഷും സീമയും തമ്മില്‍ പ്രണയത്തിലായിരുന്നു. മാസത്തിലൊരിക്കല്‍ പകല്‍ സമയത്ത് ഗുരുവായൂരില്‍ ഇവര്‍ ഒത്തു കൂടാറുണ്ട്. ഇതിനിടയിലാണ് ഒരുമിച്ചു ജീവിക്കുവാനായി മോഹന്‍ ദാസിനെ കൊലപ്പെടുത്തുവാനുള്ള പദ്ധതി തയ്യാറാക്കിയത് എന്ന് കരുതുന്നു.

കൊല്ലപ്പെട്ട മോഹന്‍‌ദാസിനു സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു. ഇതു തീര്‍ക്കുവാനായി ചെറിയ തുക കൈമാറിക്കൊണ്ടായിരുന്നു സീമയും ഗിരീഷും തമ്മില്‍ കൂടുതല്‍ അടുപ്പത്തിലായത്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വലിയ തുകയുടെ സാമ്പത്തിക തിരിമറി നടത്തിയണ് ഗിരീഷ് സീമയെ സഹായിച്ചിരുന്നത്. ബന്ധം പുറത്തറിയാതിരിക്കുവാന്‍ ഇരുവരും പരമാവധി ശ്രദ്ധിച്ചിരുന്നു. കൊലപാതകം നടന്ന ഡിസംബര്‍ 2 നു രാത്രി ദേശാഭിമാനിയില്‍ പോകാനിറങ്ങിയ മോഹന്‍ ദാസിനോട് അമൃത ഹോസ്പിറ്റലില്‍ ഉള്ള ഒരു ബന്ധുവിനെ കാണുവാനായി ഗിരീഷ് പാതാളം ജംഗ്ഷനില്‍ നില്‍ക്കുന്നുണ്ടെന്നും അയാളെ അടുത്തൊരിടത്ത് എത്തിക്കണമെന്നും സീമ അറിയിച്ചു. മോഹന്‍ ദാസ് ഗിരീഷ് നിന്നിടത്തെത്തി അയാളുമായി ബൈക്കില്‍ യാത്ര തുടര്‍ന്നു. കണ്ടൈനര്‍ റോഡിലെ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഷര്‍ട്ടില്‍ എന്തോ അഴുക്കു പറ്റിയതായി പറഞ്ഞ് ഗിരീഷ് ബൈക്ക് നിര്‍ത്തിച്ചു. തുടര്‍ന്ന് നേരത്തെ കരുതിയിരുന്ന ക്ലോറോഫോം ബലം‌പ്രയോഗിച്ച് മണപ്പിച്ച് ബോധം കെടുത്തുവാന്‍ ശ്രമിച്ചെങ്കിലും മോഹന്‍‌ദാസ് കുതറിയോടി. അതോടെ ഗിരീഷ് വിദേശ നിര്‍മ്മിത കത്തി ഉപയോഗിച്ച് മോഹന്‍‌ദാസിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവശേഷം നേരത്തെ കളമശ്ശേരിയില്‍ വച്ചിരുന്ന ബൈക്കില്‍ ഗിരീഷ് രക്ഷപ്പെട്ടു.

ബൈക്ക് അപകടത്തിലാണ് മോഹന്‍‌ദാസ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കഴുത്തില്‍ ആഴത്തിലേറ്റ മുറിലൂടെ രക്തം വാര്‍ന്നാണ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ മനസ്സിലാകുകയായിരുന്നു. തുടര്‍ന്ന് മോഹന്‍‌ദാസിന്റെയും അയാളുമായി അടുപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാന്‍ ആരംഭിച്ചു. കൊലക്ക് മുമ്പും പിന്‍‌പും ഉള്ള ദിവസങ്ങളില്‍ സീമയും ഗിരീഷും തമ്മില്‍ ദീര്‍ഘമായി സംസാ‍രിച്ചതായി കണ്ടെത്തി. ഇതിനിടയില്‍ താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ കേസായതോടെ ഗിരീഷ് കുറ്റ സമ്മതം നടത്തുവാനായി തൃക്കാക്കര അസി.കമ്മീഷ്ണര്‍ ബിജോ അലക്സാണ്ടറെ സമീപിച്ചു. കൊലപാതകത്തില്‍ നടക്കുന്ന അന്വേഷണം തന്ത്രപൂര്‍വ്വം തന്നില്‍ നിന്നും തിരിച്ചു വിടുവാനുള്ള ഉപായമായാണ് ഗിരീഷ് ഇപ്രകാരം ചെയ്തത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ മോഹന്‍‌ദാസിന്റെ കൊലപാതകവും സീമയുമായി തനിക്കുള്ള ബന്ധവും ഇയാള്‍ തുറന്നു പറഞ്ഞു. കൊലനടത്തുവാന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തിനു സമീപത്തു നിന്നും കണ്ടെടുത്തു. തുടര്‍ന്നാണ് സീമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത് കുമാര്‍, ഡെപ്യൂട്ടി കമീഷ്ണര്‍ ടി.ഗോപാലകൃഷ്ണന്‍ പിള്ള എന്നിവരുടെ മേല്‍ നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ അസി.കമ്മീഷണര്‍ സുനില്‍ ജേക്കബ്, സി.ഐ മാരായ എ.ജി.സാബു,ഡി.എസ്.സുനീഹ്സ് ബാബു, എസ്.ഐമാരായ എസ്.വിജയ ശങ്കര്‍, സെബാസ്റ്റ്യന്‍ തോമസ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കളക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

December 11th, 2012

district-collector-epathram

കോഴിക്കോട്: കള്ള മണല്‍ കടത്ത് പരിശോധനയ്ക്കിടെ ജില്ലാ കളക്ടറുടെ കാറിനു മുകളില്‍ ടിപ്പര്‍ ലോറിയില്‍ നിന്നും മണല്‍ ചൊരിഞ്ഞ സംഭവത്തില്‍ മണല്‍ മാഫിയ അംഗങ്ങളായ രണ്ടു പേര്‍ അറസ്റ്റിലായി. ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ കോഴിക്കോട് ചക്കും കടവ് സ്വദേശി എന്‍ . വി. റിയാസ് (21), മണല്‍ ലോറിക്ക് അകമ്പടി പോയ ബൈക്ക് സംഘത്തിലെ പൊക്കുന്ന് പട്ടേല്‍ത്താഴം ഒതയമംഗലത്തു പറമ്പില്‍ ഷെറീന മന്‍സിലില്‍ കെ. പി. റാഷി കപൂര്‍ (26) എന്നിവരെയാണ് സൌത്ത് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ. ആര്‍. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ചിലരെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ജില്ലാ കളക്ടര്‍ കെ. വി. മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അനധികൃത മണല്‍ കടത്ത് പരിശോധിക്കുവാനായി ആരംഭിച്ചത്. മണലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി സംഘത്തിന്റെ മുമ്പില്‍ പെട്ടു. നിര്‍ത്താതെ പോയ ലോറിയെ സംഘം പിന്തുടര്‍ന്നപ്പോള്‍ ഫറോക്ക് ചെറുവണ്ണൂര്‍ കണ്ണാട്ടിക്കുളം റോഡില്‍ വച്ച് പെട്ടെന്ന് ലോറി ബ്രേക്കിട്ട് നിര്‍ത്തുകയും തുടര്‍ന്ന് കളക്ടര്‍ സഞ്ചരിച്ചിരുന്നാ വാഹനത്തിനു മുകളിലേക്ക് മണല്‍ ചൊരിയുകയുമായിരുന്നു. പ്രതികള്‍ പിന്നീട് രക്ഷപ്പെട്ടു. വാഹനത്തില്‍ പിന്തുടര്‍ന്നത് കളക്ടര്‍ ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പിടിയിലായ പ്രതികള്‍ പോലീസിനോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് രണ്ടര ലക്ഷത്തിന്റെ കള്ളനോട്ടുമായി യുവാവ് അറസ്റ്റില്‍

December 9th, 2012

foreign-currency-epathram

കോട്ടയ്ക്കല്‍: രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുമായി കോഴിക്കോട് സ്വദേശി അവിടനല്ലൂര്‍ തഖ്വയില്‍ ഷബീറിനെ മലപ്പുറത്ത് പോലീസ് അറസ്റ്റു ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ ഡി. വൈ. എസ്. പി. എം. പി. മോഹന ചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘമാണ് വെള്ളിയാഴ്ച രാത്രി ഷബീറിനെ അറസ്റ്റു ചെയ്തത്. ഐ. എന്‍ . എ. (ദേശീയ അന്വേഷണ ഏജന്‍സി) നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു കള്ളനോട്ട് വേട്ട. 8 സീരീസുകളിലായി 500 രൂപയുടെ നോട്ടുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. നാഗര്‍ കോവിലില്‍ വച്ച് മറ്റൊരാളുടെ കയ്യില്‍ നിന്നും വാങ്ങിയ നോട്ട് മലപ്പുറത്തെ രണ്ടു പേര്‍ക്ക് നല്‍കാനായി കൊണ്ടു വരികയായിരുന്നു. 2,48,000 രൂപയാണ് ഇയാളില്‍ നിന്നും ലഭിച്ചത്. നാലു നോട്ടുകള്‍ മറ്റാര്‍ക്കോ നല്‍കി.

മണിച്ചെയിന്‍ ഇടപാടുമായി ബന്ധമുണ്ടായിരുന്ന ഷബീറിന് മുക്കാല്‍ കോടിയോളം രൂപയുടെ കടമുള്ളതായി കരുതുന്നു. സ്വന്തം വീട്ടില്‍ നിന്നും മാറി സഹോദരിയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചു വരുന്നത്. ഈ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.

പ്രതിയെ പിന്നീട് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാഷ്ടീയ കൊലപാതക കേസുകളില്‍ ഉന്നത നേതാക്കള്‍ പ്രതികളാക്കപ്പെടുന്നത് സി.പി.എമ്മിനു തലവേദനയാകുന്നു

December 5th, 2012

തിരുവനന്തപുരം: രാഷ്ടീയ എതിരാളികളെ വകവരുത്തുന്ന കേസുകളില്‍ ഉന്നതരായ സി.പി.എം നേതാക്കള്‍ പ്രതികളാക്കപ്പെടുന്നത്
സി.പി.എമ്മിനു തലവേദനയാകുന്നു. ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം വനിതാ എം.എല്‍.എയുടെ
ഭര്‍ത്താവും കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.മോഹന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ അറസ്റ്റിലായ നിരവധി നേതാക്കള്‍
ജയിലിലോ പോലീസ് കസ്റ്റഡിയിലോ ആണ്. അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് നടത്തിയ തുറന്നു പറച്ചിലുകളെ തുടര്‍ന്ന്
ആരംഭിച്ച പുനരന്വേഷണത്തിനിടെ അറസ്റ്റിലായ ഇടുക്കിയിലെ മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി ഇപ്പോള്‍ റിമാന്റിലാണ്. മുപ്പത്
വര്‍ഷം മുമ്പ് നടന്ന അഞ്ചേരി ബേബി വധക്കേസിനു പുറകെ യുവമോര്‍ച്ച സംസ്ഥാന വൈസ്‌പ്രസിഡണ്ട് കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍
വധക്കേസ് പുനരന്വേഷണം നടത്തുവാനുള്ള സര്‍ക്കാര്‍ തീരുമാനം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍
വധത്തില്‍ പങ്കെടുത്ത ഒരാള്‍ മാത്രമേ പിടിക്കപ്പെട്ടുള്ളൂ എന്നും താനുള്‍പ്പെടെ ഉള്ളവര്‍ പ്രതികളാക്കപ്പെട്ടില്ലെന്നുമാണ് ചന്ദ്രശേഖരന്‍
വധക്കേസ് പ്രതി ടി.കെ. രജീഷിന്റെ മൊഴി. പത്തോളം കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട ഒരാള്‍ ഇതുവരെ ഒരു കേസിലും
പ്രതിയാക്കപ്പെട്ടില്ലെന്നും രജീഷ് പറയുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തില്‍ രജീഷ് തന്റെ മൊഴി മാറ്റി
പറഞ്ഞെങ്കിലും പോലീസ് കസ്റ്റഡിയില്‍ ആയിരിക്കെ നടത്തിയ വെളിപ്പെടുത്തലുകല്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. നിരവധി
ബി.ജെ.പി, ആര്‍.എസ്.എസ്, ബി.എം.എസ് പ്രവര്‍ത്തകരെ വധിച്ചതില്‍ തനിക്ക് പങ്കുണ്ടെന്നും ഇതില്‍ പങ്കാളികളായ ചിലരെ പറ്റിയും
രജീഷ് ഏറ്റു പറഞ്ഞിട്ടുണ്ട്. 1999 ഡിസംബര്‍ ഒന്നാം തിയതിയാണ് ക്ലാസെടുത്തു കൊണ്ടിരിക്കെയാണ് ഗണിതശാസ്ത്രം അദ്യാപകനായ
ജയകൃഷ്ണന്‍ മാസ്റ്ററെ വിദ്യാര്‍ഥികളുടെ മുമ്പിലിട്ട് അതി ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസില്‍ ഒന്നാം പ്രതിയായ അച്ചാരമ്പത്ത്
സജീവന്റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു. പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ജീവപര്യന്തം ശിക്ഷയില്‍ ഇളവു
നല്‍കി വിട്ടയക്കുകയും ചെയ്തു.

അഞ്ചേരി ബേബി വധക്കേസിനു പിന്നാലെ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷണത്തിനു വിടുന്നതിലൂടെ രാഷ്ടീയമായ നേട്ടം
ഉണ്ടാക്കുവാന്‍ യു.ഡി.എഫിനാകും. എന്നാല്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാതെ സി.ബി.ഐ
തന്നെ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ പറഞ്ഞു. കൊലപാതകം നടത്തിയവരെ മാത്രം
കണ്ടെത്തിയതു കൊണ്ട് കാര്യമില്ലെന്നും അതിനു പിന്നില്‍ ഗൂഢാലോചന നടത്തിയവരേയു പുറത്തു കൊണ്ടു വരണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു. നേരത്തെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചനക്കാരെ കണ്ടു പിടിക്കാതെ അന്വേഷണം അവസാനിപ്പിച്ചത്
ജയകൃഷ്ണന്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിന്റെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിക്കുന്നതായും മുരളീധന്‍
പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: ക്രൈംബ്രാഞ്ച് പുനരന്വേഷിക്കുന്നു

December 4th, 2012

കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന വൈസ്‌പ്രസിഡണ്ടായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ച കേസ് പുനരന്വേഷിക്കുവാന്‍ ഉത്തരവായി. പതിമൂന്ന് വര്‍ഷം മുമ്പാമുന്‍പ് 1999 ഡിസംബര്‍ ഒന്നിനാണ് മോകേരി ഈസ് സ്കൂളില്‍ ക്ലാസെടുക്കുകയായിരുന്ന ജയകൃഷ്ണന്‍ മാഷെ ക്ലാസ് മുറിയിലേക്ക് ഇരച്ചു കയറിയ ഒരു സംഘം അക്രമികള്‍ വിദ്യാര്‍ഥികളുടെ മുമ്പിലിട്ട് അതിക്രൂരമായി വധിച്ചത്. വധഭീഷണി നിലനിന്നിരുന്നതിനാല്‍ പോലീസ് പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നു എങ്കിലും അവരുടെ കണ്ണുവെട്ടിച്ചായിരുന്നു അക്രമികള്‍ ക്ലാസ് മുറിയില്‍ കയറിയത്. ഈ കേസുമായി സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറു പേര്‍ പ്രതികളാക്കപ്പെട്ടു. ഇതില്‍ രണ്ടു പേര്‍ കോടതിയില്‍ നിന്നും വിധി വരുന്നതിനു മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. രാജന്‍ എന്ന പ്രതിയെ കോടാത്തീ വ്വേറുതെ വിട്ടു. നാലു പേര്‍ ശിക്ഷിക്കപ്പെട്ടു. ഇതില്‍ അച്ചാരമ്പത്ത് പ്രതീപന് ഹൈക്കോടതി വധശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു. പിന്നീട് വന്ന എല്‍.ഡി.എഫ് ഗവണ്മെന്റ് പ്രതീപന്റെ ശിക്ഷയില്‍ ഇളവു നല്‍കി വിട്ടയച്ചു.

ആര്‍.എം.പി നേതാവ് കെ.ടി.ജയകൃഷ്ണനെ വധിച്ച കേസില്‍ നാലാം പ്രതി ടി.കെ രജീഷ് പോലീസിനു നല്‍കിയ മൊഴിയെ തുടര്‍ന്നാണ് കെ.ടി.ജയകൃഷ്ണന്‍ വധക്കേസില്‍ പുനരന്വേഷണത്തിനു വഴിയൊരുക്കിയത്. താനുള്‍പ്പെടെ 16 പേര്‍ അടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്നും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പ്രതീപന്‍ ഒഴികെ മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നും രജീഷ് പറഞ്ഞു. പത്തോളം കൊലപാതകങ്ങളില്‍ പങ്കെടുക്കുകയും എന്നാല്‍ ഒന്നില്‍ പോലും പ്രതിചേര്‍ക്കപ്പെടാതെ പോകുകയും ചെയ്ത വ്യക്തിയെ കുറിച്ചും രജീഷ് പോലീസിനു മൊഴിനല്‍കി. യഥാര്‍ഥ പ്രതികള്‍ കേസില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയും ബി.ജെ.പിയും കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ ലോക്കല്‍ പോലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം അസാധ്യമാണെന്ന് ആഭ്യന്തര വകുപ്പിന് നിയമോപദേശം ലഭിക്കുകയായിരുന്നു.
ഇടുക്കിയിലെ അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എം.എം. മണി നടത്തിയ തുറന്നു പറച്ചിലുകളെ തുടര്‍ന്ന് പുനരന്വേഷണം ആരംഭിച്ചതിന്റെ തൊട്ടു പിന്നാലെയാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറായത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയും ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘാംഗവുമായ എ.പി.ഷൌക്കത്തലിയാണ് അന്വേഷണ സംഘത്തലവന്‍. കേസന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു പോയാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ അറസ്റ്റിലാകുവാന്‍ ഇടയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആറന്മുള വിമാനത്താവളം: 232 ഏക്കര്‍ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കുന്നു
Next »Next Page » രാഷ്ടീയ കൊലപാതക കേസുകളില്‍ ഉന്നത നേതാക്കള്‍ പ്രതികളാക്കപ്പെടുന്നത് സി.പി.എമ്മിനു തലവേദനയാകുന്നു »



  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine