- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, രാഷ്ട്രീയ അക്രമം, വിവാദം
കണ്ണൂര്‍: കെ. സുധാകരന്‍ എം. പി. യുടെ ഡ്രൈവർ എ. കെ. വിനോദ് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന വിനോദിനെ ഇന്നലെ പുലര്‍ച്ചെ വീടു വളഞ്ഞാണ് പോലീസ് പിടികൂടിയത്. വ്യാജ നമ്പര്‍ പതിച്ച കാറുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജു ചെയ്തിരുന്നു. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വിനോദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെ സ്പിരിറ്റ് കടത്തു കേസും ഉള്ളതായി സൂചനയുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്
വളപട്ടണം: മണല്‍ ലോറി പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് വളപട്ടണം സ്റ്റേഷനിലെ പോലീസുകാര്‍ക്ക് കെ. സുധാകരന്‍ എം. പി. യുടെ വക അസഭ്യ വര്‍ഷം. പോലീസ് കസ്റ്റഡിയില്‍ എടുത്ത കോണ്‍ഗ്രസ്സ് നേതാവിനെ കെ. സുധാകരന്‍ എം. പി. കുത്തിയിരുപ്പ് സമരം നടത്തി പോലീസ് സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് അഴീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കല്ലിക്കോടന്‍ രാഗേഷിനെയാണ് സുധാകരന്റെ ഇടപെടല്‍ മൂലം പോലീസ് വിട്ടയച്ചത്. സ്റ്റേഷനിലെത്തിയ കെ. സുധാകരന്‍ കസ്റ്റഡിയില്‍ എടുത്ത കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വിടണമെന്ന് ആവശ്യപ്പെട്ടു. സ്റ്റേഷനിലെ സംഭവ വികാസങ്ങള്‍ അറിഞ്ഞ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടെങ്കിലും സുധാകരന്‍ സമ്മര്‍ദ്ദം ചെലുത്തി കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ആളെ പുറത്തിറക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കെ. എം. ഷാജി എം. എല്‍. എ. ഉള്‍പ്പെടെ ഒരു സംഘം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്
തിരുവനന്തപുരം : വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന 217 ഭക്ഷണ ശാലകൾക്ക് അധികൃതർ നോട്ടീസ് നൽകി. ഇന്നലെ 394 ഭക്ഷണ ശാലകളിലാണ് അധികൃതർ പരിശോധന നടത്തിയത്. നോട്ടീസ് നൽകിയ ഭക്ഷണ ശാലകളിൽ ചിലതിന് ലൈസൻസും ഇല്ലായിരുന്നു. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ 34 സ്ക്വാഡുകളെയാണ് സംസ്ഥാനം ഒട്ടാകെ പരിശോധന നടത്താനായി നിയോഗിച്ചത്. ചെമ്മീൻ കറിയിൽ പാറ്റയെ കണ്ടെത്തിയതിനെ തുടർന്ന് അടച്ചു പൂട്ടിയിരുന്ന തിരുവനന്തപുരം വഴുതക്കാട്ടുള്ള സിന്ദൂർ റെസ്റ്റോറന്റ് വീണ്ടും തുറന്നു പ്രവർത്തിക്കാനും കമ്മീഷണർ അനുവാദം നൽകി. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി മാത്രമാണ് ഈ പ്രവർത്തനാനുമതി നൽകിയത് എന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 5 ദിവസത്തിനകം സംസ്ഥാനം ഉടനീളം 1085 ഭക്ഷണ ശാലകൾക്കാണ് നോട്ടീസ് നൽകിയത്.
- ജെ.എസ്.
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫികന്റെ കൈ വെട്ടിയ കേസില്‍ ഒരാളെ കൂടെ എൻ. ഐ. എ. അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരുന്ന ആലുവ അശോകപുരം പാറേക്കാട്ടില്‍ നൌഷാദാണ് അറസ്റ്റിലായത്. മലപ്പുറത്ത് തിരൂര്‍ പയ്യനങ്ങാടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. അക്രമി സംഘത്തിനു അകമ്പടി പോയ സംഘത്തിന്റെ തലവനായിരുന്നു നൌഷാദ്. പ്രതിയെ പതിനാലു ദിവസത്തേക്ക് എൻ. ഐ. എ. കോടതി റിമാൻഡ് ചെയ്തു.
2010 ജൂലായ് നാലിനായിരുന്നു കേരള മനഃസ്സാക്ഷിയെ നടുക്കിയ താലിബാൻ മോഡല്‍ അക്രമ സംഭവം നടന്നത്. പള്ളിയില്‍ പോയി പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രൊഫ. ജോസഫിനെ പിന്തുടര്‍ന്ന സംഘം വഴിയില്‍ വെച്ച് വാഹനം തടയുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കൈ വെട്ടി മാറ്റുകയായിരുന്നു. പ്രൊഫ. ജോസഫ് തയ്യാറാക്കിയ മലയാളം ചോദ്യപ്പേപ്പറില്‍ മത നിന്ദാപരമായ പരാമര്‍ശം ആരോപിച്ചായിരുന്നു അദ്ധ്യാപകന്റെ കൈ വെട്ടിയത്.
കേരള പോലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് അതിന്റെ ഗൌരവം കണക്കിലെടുത്ത് തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടുകയായിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം, പോലീസ്, മതം